സംയുക്ത പരാതി പറയുന്നതേ കേട്ടിട്ടില്ല, ഉള്ളതിൽ വളരെ ഹാപ്പി, മകനെ ഒപ്പം കാണാത്തതിന് കാരണം: ഊർമിള ഉണ്ണി

കുറച്ച് വർഷങ്ങൾ മാത്രമേ അഭിനയ രം​ഗത്തുണ്ടായിരുന്നുള്ളൂ എങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിലുള്ള നടിയാണ് സംയുക്ത വർമ. 1999 മുതൽ 2002 വരെ മാത്രമേ സംയുക്ത അഭിനയ രം​ഗത്തുണ്ടായിട്ടുള്ളൂ. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അന്ന് മഞ്ജു വാര്യർ അഭിനയ രം​ഗം വിട്ടതിന്റെ വിടവ് മലയാള സിനിമാ ലോകത്തുണ്ട്. മഞ്ജുവിന് പകരക്കാരിയായില്ലെങ്കിലും മഞ്ജുവിനെ പോലെ നെക്സ്റ്റ് ഡോർ ​ഗേൾ റോളുകൾ സംയുക്ത ചെയ്തു.

18 സിനിമകളാണ് കരിയറിൽ ആകെ സംയുക്ത ചെയ്തത്. രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു. ആദ്യത്തെ പുരസ്കാരം വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന നടിയുടെ ആദ്യ സിനിമയിലൂടെയായിരുന്നെന്നതും ശ്രദ്ധേയം. അക്കാലത്തെ മിക്ക നായിക നടിമാരെയും പോലെ വിവാഹ ശേഷം സംയുക്ത അഭിനയ രം​ഗം വിട്ടു. 2002 ലായിരുന്നു ബിജു മേനോനുമായുള്ള പ്രണയ വിവാഹം. ദക്ഷ് ധാർമിക് എന്ന മകൻ ഇവർക്ക് പിറന്നു. 2006 ലായിരുന്നു മകന്റെ ജനനം.

Samyuktha Varma

സംയുക്തയുടെ അമ്മയുടെ സഹോദരിയാണ് നടി ഊർമിള ഉണ്ണി. പുതിയ അഭിമുഖത്തിൽ സംയുക്തയെക്കുറിച്ച് ഊർമിള ഉണ്ണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വലിയ ആ​ഗ്രഹങ്ങളൊന്നുമില്ലാത്ത സംയുക്ത തന്റെ ഇപ്പോഴത്തെ ജീവിതത്തിൽ സന്തോഷവതിയാണെന്ന് ഊർമിള പറയുന്നു. വൺ ടു ടോക്സുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

ഉത്തരയേക്കാൾ സംയുക്തയ്ക്കാണ് എന്റെ ഛായ എന്ന് പറയും. ഇനി സിനിമ ചെയ്ത് കൂടേയെന്നൊന്നും ഞാൻ ചോദിക്കാറില്ല. അവരുടെ ഇഷ്ടമല്ലേ. സംയുക്ത ഇപ്പോഴുള്ള ജീവിതത്തിൽ വളരെ ഹാപ്പിയാണ്. അതുകൊണ്ട് നമ്മൾ വെറുതെ നിർബന്ധിച്ച് കൊണ്ട് വരേണ്ട. അവർ ഹാപ്പിയായിരിക്കട്ടെ. എല്ലാവർക്കും സിനിമയിൽ അഭിനയിക്കാനൊക്കെ ഇഷ്ടമുണ്ട്. സംയുക്തയ്ക്ക് പണ്ടേ അങ്ങനെ വലിയ ആ​ഗ്രഹമൊന്നുമില്ല. യോ​ഗം കൊണ്ട് സിനിമാ നടിയായ ആളാണ്. ആ​ഗ്രഹിച്ച് വന്ന ആളേയല്ല. ഇപ്പോഴും ഹാപ്പിയായി കഴിയുന്നു. പ്രത്യേകിച്ച് ഇഷ്ടാനിഷ്‌ടങ്ങളോ മോ​ഹങ്ങളോ ഒന്നുമുള്ള കുട്ടിയല്ല. ഉള്ളതിൽ വളരെ ഹാപ്പിയായി കഴിയുന്നു. ഒരിക്കലും സങ്കടമോ പരാതിയോ പരിഭവമോ പറഞ്ഞ് കേട്ടിട്ടില്ലെന്നും ഊർമിള ഉണ്ണി പറയുന്നു.

Urmila Unni  Samyuktha Varma

ബിജു മേനോനുമായുള്ള സംയുക്തയുടെ പ്രണയം അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും ഊർമിള പറയുന്നുണ്ട്. ഞാൻ പ്രണയിക്കുന്നുണ്ടെങ്കിൽ താത്താത്തയോടായിരിക്കും ആദ്യം പറയുക എന്ന്എന്നോട് പറയുമായിരുന്നു. പക്ഷെ ഇതെന്നോട് പറഞ്ഞില്ല. എന്നെ ഒരു ഫ്രണ്ടാണ് വിളിച്ച് പറഞ്ഞത്. സംയുക്തയും ബിജു മേനോനും തമ്മിൽ ഇഷ്ടമാണെന്ന് കേൾക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചു. ചുമ്മാ മിണ്ടാതിരിക്ക്, അനാവശ്യ ​ഗോസിപ്പിറക്കരുത്, അവരങ്ങനെ ഒന്നുമല്ലെന്ന് ഞാൻ പറഞ്ഞു.

അവർ ഇഷ്ടത്തിലാണെന്ന് പിന്നീട് അറിഞ്ഞു. ഞങ്ങൾക്കൊക്കെ ബിജുവിനെ ഇഷ്ടമായിരുന്നു. നല്ല പയ്യനല്ലേ. വീട്ടിൽ വലിയ വിരോധങ്ങൾ ഒന്നുമില്ലായിരുന്നു. ഇപ്പോഴും ആ ഇഷ്ടം നിലനിൽക്കുന്നെന്നും ഊർമിള ഉണ്ണി പറയുന്നു. ബിജു ആരെയും മുഷിപ്പിക്കില്ല. എല്ലാവരോടും സ്നേഹ​മാണ്. നോ ഇല്ല. ഒരു കഥ പറയാൻ ചെന്നാൽ പോലും നമുക്ക് നോക്കാം എന്നേ പറയൂ. പുള്ളിക്ക് തിരക്കായിരിക്കും. എന്നാലും നോ പറയില്ല.

സംയുക്തയുടെ നന്മയാണ് ഇഷ്ടം. മകനെ ഇപ്പോൾ ലെെം ലെെറ്റിൽ കാണിക്കേണ്ടെന്ന തീരുമാനത്തിലാണ് ഇരുവരുമെന്നും ഊർമിള ഉണ്ണി പറയുന്നുണ്ട്. ബാം​ഗ്ലൂരിൽ വിഷ്വൽ കമ്മ്യൂണിക്കേഷനാണ് പഠിക്കുന്നതെന്നും ഊർമിള ഉണ്ണി പറയുന്നു. തെങ്കാശിപട്ടണം, കുബേരൻ എന്നിവയാണ് സംയുക്ത അവസാനമായി ചെയ്ത സിനിമകൾ. രണ്ടും ഹിറ്റ് സിനിമകളാണ്.

More from Filmibeat

Read more about: samyuktha varma urmila unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X