പ്രസവത്തിന് ഒരാഴ്ച മുമ്പ് വരെ അഭിനയിച്ചു! ഇനി ഈ വഴിക്കില്ലെന്നുറപ്പിച്ചിരുന്നുവെന്നും ഉര്‍വശി!

Recommended Video

തുറന്നു പറച്ചിലുമായി ഉർവശി | filmibeat Malayalam

സഹോദരിമാര്‍ക്ക് പിന്നാലെയാണ് ഉര്‍വശിയും സിനിമയിലേക്കെത്തിയത്. തമിഴ് സിനിമയിലൂടെ തുടക്കം കുറിച്ച താരത്തിന് തുടക്കം മുതലേ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടാന്‍ കഴിഞ്ഞിരുന്നു. മലയാളത്തിലേക്കെത്തിയപ്പോഴും അത് തുടരാനായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ശങ്കര്‍ തുടങ്ങി അക്കാലത്ത് തിളങ്ങി നിന്ന നായകന്‍മാര്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. കോമഡിയായാലും പ്രണയമായാലും താരത്തിന് ഒരുപോലെ വഴങ്ങുമായിരുന്നു. കൈനിറയെ സിനിമകളുമായി മുന്നേറിയ താരം പ്രണയ വിവാഹത്തോടെ സിനിമയില്‍ നിന്നും ബ്രേക്കെടുത്തിരുന്നു. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് വീണ്ടും താരം തിരിച്ചെത്തിയിരുന്നു.

വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ മികച്ച അവസരവും ശക്തമായ പിന്തുണയുമാണ് താരത്തിനെ കാത്തിരുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മയിലൂടെയായിരുന്നു തിരിച്ചുവരവ്. മീര ജാസ്മിന്റെ അമ്മയായാണ് ഉര്‍വശി അഭിനയിച്ചത്. മികച്ച കെമിസ്ട്രിയായിരുന്നു ഇവരുടേത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കില്‍ മറ്റൊന്നും നോക്കാതെ സ്വീകരിക്കാനായിരുന്നു താരം തീരുമാനിച്ചത്. ആ നിലപാട് ശരിയായിരുന്നുവെന്ന് പില്‍ക്കാലത്ത് പുറത്തിറങ്ങിയ സിനിമകളും തെളിയിച്ചു.

വിവാഹ ശേഷമുള്ള തിരിച്ചുവരവ്

വിവാഹ ശേഷമുള്ള തിരിച്ചുവരവ്

വിവാഹത്തിന് മുന്‍പ് പിന്നീടുള്ള സിനിമാജീവിതത്തെക്കുറിച്ച് തീരുമാനിച്ചിരുന്നു. പതിവ് പോലെ തന്നെ വിവാഹ ശേഷം അഭിനയിക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു താനെന്ന് താരം പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്. ഇനി സിനിമയിലേക്കില്ലെന്നായിരുന്നു അന്ന് തീരുമാനിച്ചത്. എന്നാല്‍ ആ തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. പ്രസവത്തിന് ഒരാഴ്ച മുന്‍പ് വരെ താന്‍ അഭിനയിച്ചിരുന്നുവെന്നും ആ സമയത്ത് കമ്മിറ്റ് ചെയ്തിരുന്ന ചിത്രങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നുവെന്നും താരം പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കൂടി വന്നപ്പോളാണ് വീണ്ടും അഭിനയിക്കാന്‍ തീരുമാനിച്ചത്. അച്ചുവിന്റെ അമ്മയിലൂടെയായിരുന്നു ആ വരവ്. മീരയുടെ അമ്മ വേഷം ലഭിച്ചപ്പോള്‍ അതേക്കുറിച്ച് അമ്മയോട് അഭിപ്രായം ചോദിച്ചിരുന്നു. മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ചാലും കുഴപ്പമില്ല നായിക നീയായിരിക്കണമെന്നായിരുന്നു അന്ന് അമ്മ പറഞ്ഞത്.

കഥാപാത്രങ്ങളെ നേരില്‍ക്കണ്ടു

കഥാപാത്രങ്ങളെ നേരില്‍ക്കണ്ടു

കരിയറില്‍ താന്‍ അവതരിപ്പിച്ച് പല കഥാപാത്രങ്ങളെയും നേരില്‍ക്കാണാനുള്ള ഭാഗ്യവും ഈ താരത്തിന് ലഭിച്ചിട്ടുണ്ട്. ലാല്‍സലാം എന്ന സിനിമയിലെ അവന്നാമ്മ നിര്‍മ്മാതാവായ ചെറിയാന്‍ കല്‍പ്പകവാടിയുടെ അമ്മയാണ്. അവരുടെ വീട്ടില്‍ വെച്ചായിരുന്നു ആ സിനിമ ചിത്രീകരിച്ചത്. അമ്മച്ചിയുടെ കൂടെയായിരുന്നു അന്ന് താന്‍ താമസിച്ചതെന്നും താരം ഓര്‍ത്തെടുക്കുന്നു. 1921 ലെ നമ്പൂതിരി സ്ത്രീ പൊന്നാനിയില്‍ ജീവിച്ചിരിപ്പുണ്ട്. ശരിക്കും തന്നെ അത്ഭുതപ്പെടുത്തിയ കഥാപാത്രമായ സുഖമോ ദേവിയിലെ ദേവിയും ജീവിച്ചിരിപ്പുണ്ട്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അവരെയും കണ്ടിരുന്നു.

സാധാരണക്കാരിയായി ജീവിക്കുന്നു

സാധാരണക്കാരിയായി ജീവിക്കുന്നു

താരപദവിയൊന്നും അന്നും ഇന്നും തന്നെ സ്വാധീനിച്ചിട്ടില്ലെന്ന് താരം പറയുന്നു. ഇമോഷണലായ ഒരാളാണ് താന്‍. ഒരു കലാകാരിക്ക് എത്രത്തോളം ഇമോഷണലാവാതിരിക്കാന്‍ പറ്റുമെന്നും താരം ചോദിക്കുന്നു. താനൊരു നാടകക്കാരന്റെ മകളാണെന്നും തനിക്ക് നാടകമുള്ളപ്പോള്‍ കൂട്ടുകാരെ ഒപ്പമിരുത്തി വിളിച്ചുണ്ണാറുണ്ടെന്നും താരം പറയുന്നു. ഇന്നും ആ ശീലത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. പണമുണ്ടാക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. പക്ഷേ ബന്ധങ്ങള്‍ കിട്ടാനും അ് നിലനിര്‍ത്താനുമാണ് പ്രയാസമെന്നും താരം പറയുന്നു.

മാറാന്‍ ഉദ്ദേശമില്ല

മാറാന്‍ ഉദ്ദേശമില്ല

താന്‍ മാറിയില്ലെന്നത് വളരെ പ്രധാനപ്പെട്ടൊരു കാര്യമായാണ് കാണുന്നത്. ഹൃദയപൂര്‍വ്വം സംസാരിക്കാനും പ്രവര്‍ത്തിക്കാനുമാണ് തനിക്കിഷ്ടമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് എന്ത് നഷ്ടമുണ്ടായാലും അത് വേണ്ടെന്ന് വെക്കും. സാഹചര്യങ്ങള്‍ക്കനുസരിച്ച് മനുഷ്യന്‍ മാറിയാലും താന്‍ മാറിയില്ല എന്നത് വലിയൊരു കാര്യമാണ്. ഓരോ വസ്തുവിനും അതിന്റേതായ സ്വഭാവമുണ്ടാവുമെന്നും താരം പറയുന്നു.

തിരിച്ചുവരവില്‍ സന്തോഷം

തിരിച്ചുവരവില്‍ സന്തോഷം

അരവിന്ദന്റെ അതിഥികളിലൂടെ പഴയ ഉര്‍വശിയെ തിരിച്ചുകിട്ടിയെന്നായിരുന്നു ആരാധകര്‍ അഭിപ്രായപ്പെട്ടത്. മൂകാംബിക പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ വിനീത് ശ്രീനിവാസനും നിഖില വിമലുമായിരുന്നു നായികനായകന്‍മാരായെത്തിയത്. 2018 ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. അടുത്തതായി തിയേറ്ററുകളിലേക്കെത്തിയ എന്റെ ഉമ്മാന്റെ പേരിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ടൊവിനോ തോമസും ഉര്‍വശിയും മത്സരിച്ച് അഭിനയിച്ചപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. രസകരമായിരുന്നു സിനിമയുടെ ചിത്രീകരണമെന്നും മനസ്സിലുറങ്ങിക്കിടക്കുന്ന കുട്ടികളെ പുറത്തെടുക്കാനുള്ള അവസരമായിരുന്നു ചിത്രത്തിലൂടെ ലഭിച്ചതെന്നും ടൊവിനോ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X