ഉര്‍വശി മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളില്‍ നിന്ന് മാറി നിന്നതിന് കാരണം ഉണ്ടെന്ന് നടി

മലയാള സിനിമയിലെ ഏറ്റവും മികച്ച നടിയെന്നാണ് ഉര്‍വശിയെ വിശേഷിപ്പിക്കുന്നത്. തനിക്ക് കിട്ടുന്ന ഓരോ വേഷവും ജീവിച്ച് കാണിച്ച് കൊടുക്കുന്ന നടിയെ കുറിച്ച് അടുത്തിടെ സമൂഹ മാധ്യമങ്ങള്‍ നിറയെ പോസ്റ്റുകള്‍ വന്നിരുന്നു. ഉര്‍വശിയുടെ പല സിനിമകളിലെയും രംഗങ്ങളാണ് കൂടുതലായും വൈറലായി കൊണ്ടിരുന്നത്.

ഇപ്പോള്‍ ദിലീപ് നായകനായി നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലാണ് ഉര്‍വശി അഭിനയിക്കുന്നത്. ഉര്‍വശിയ്‌ക്കൊപ്പം അറുപത് വയസുകാരന്റെ ഗെറ്റപ്പിലാണ് ദിലീപെത്തുന്നത്. എന്നാല്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ സ്വയം സ്വീകരിക്കാതിരിക്കുന്നതിന്റെ കാരണം പറയുകയാണ് ഉര്‍വശിയിപ്പോള്‍.

 urvashi

'മമ്മുക്കയുടെയും ലാലേട്ടന്റെയും സിനിമകളില്‍ നായികയായി അഭിനയിച്ചത് എന്റെ സിനിമാ ജീവിതത്തിലെ വലിയ എക്‌സ്പീരിയന്‍സ് ആണ്. പക്ഷെ തൊണ്ണൂറുകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അവരുടെ സിനിമകളില്‍ നിന്ന് സ്വയം പിന്മാറി തുടങ്ങി. പിന്നീട് ഞാന്‍ കൂടുതല്‍ ചൂസ് ചെയ്തത് സ്ത്രീ കേന്ദ്രീകൃതമായ സിനിമകളാണ്.

മമ്മുക്കയുടെയും ലാലേട്ടന്റെയും സിനിമകളില്‍ അഭിനയിക്കുമ്പോള്‍ അവര്‍ക്ക് മാത്രേ അതില്‍ കൂടുതല്‍ പ്രാധാന്യം കാണൂ, അവരുടെ സ്റ്റാര്‍ഡത്തെ വച്ചുള്ള സിനിമയില്‍ നായിക കഥാപാത്രം അപ്രസക്തമായിരിക്കും. അത് കൊണ്ടാണ് അത്തരം സിനിമകള്‍ സ്വീകരിക്കാന്‍ പിന്നീട് മടിച്ചത്. പക്ഷെ ലാലേട്ടന്‍ നായകനായ കളിപ്പാട്ടം പോലെയുള്ള സിനിമകളിലും മമ്മുക്കയുടെ ആയിരപ്പറ പോലെയുള്ള സിനിമകളിലും എനിക്ക് നായകനോളം തുല്യമായ വേഷം ലഭിച്ചിരുന്നു' എന്നും ഉർവശി പറയുന്നു.

 urvashi

1980-90 കാലഘട്ടത്തിലെ മലയാളികളുടെ പ്രിയപ്പെട്ട നായികയായിരുന്നു ഉര്‍വശി. ജയറാം, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി ഒരുപാട് പ്രമുഖ നായകന്മാരുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്. എന്നാൽ അതിലും മികച്ച സ്ത്രീ പ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും ഉർവശി പ്രേക്ഷകരുടെ കൈയടി വാങ്ങിയിട്ടുണ്ട്. അടുത്ത കാലത്തായി അമ്മ വേഷത്തിലാണ് കൂടുതലായും നടി അഭിനയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X