twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തലയണമന്ത്രത്തിലെ കാഞ്ചനയാകാൻ ഇന്ന് അനുയോജ്യ ഈ നടിയായിരിക്കും, വെളിപ്പെടുത്തി ഉർവശി

    |

    മലയാളി പ്രേക്ഷകർ എന്നെന്നും ഓർമിച്ചിരിക്കുന്ന ചിത്രമാണ് 1990-ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രമായ തലയണമന്ത്രം. സുകുവും, മേഹനനും കാഞ്ചനയുമെല്ലാം ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഇപ്പോഴിതാ ഇന്നത്തെ കാലത്താണ് ആ സിനിമ ഒരുങ്ങുന്നതെങ്കില്‍ ആരായിരിക്കും കാഞ്ചനയാവുക എന്ന് പറയുകയാണ് ഉര്‍വശി. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

    urvashi

    കാഞ്ചനയെ അവതരിപ്പിക്കാൻ കഴിവുള്ള ഒരുപാട് കുട്ടികൾ പുതിയ കാലത്തുണ്ട്. ഇപ്പോഴത്തെ കുട്ടികളുടെ പടങ്ങളൊക്കെ ഞാൻ കാണുന്നുണ്ട്. എന്നാലും ആ കഥാപാത്രത്തിന് ഏറ്റവും യോജിക്കുക അനുശ്രീയാവും എന്നു തോന്നുന്നു. ആ കുട്ടിയ്ക്ക് അതിനു വേണ്ടി പ്രത്യേകിച്ച്​ എക്സ്പ്രഷൻ ഒന്നും കൊടുക്കേണ്ടി വരില്ലെന്നു തോന്നുന്നു. 'ഡയമണ്ട് നെക്ലേസ്' ഒക്കെ കണ്ടതിനു ശേഷം തോന്നിയതാണ്- ഉർവശി പറയുന്നു.

    അതുവരെ ഉണ്ടായിരുന്ന നായിക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടാണ് ഉർവശി തലയണമന്ത്രത്തിൽ കാഞ്ചനയായി എത്തിയത്. ശ്രീനിവാസന്റെ കഥാപാത്രമായ സുകുവിന്റ ഭാര്യ കഥാപാത്രമാണ് കാഞ്ചന. മലയാള സിനിമയിൽ സെയ്ഫ് സോണിൽ നായികയായി തിളങ്ങി നിൽക്കുമ്പോഴാണ് അൽപം നെഗറ്റീവ് ടച്ചുള്ള കഞ്ചനയെ ഉർവശി തിരഞ്ഞെടുക്കുന്നത്. അതിന് മുൻപും സത്യൻ അന്തിക്കാട് ചിത്രമായ പൊൻമുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലും നെഗറ്റീന് ഷെയ്ഡ് കഥാപാത്രത്ത പരീക്ഷിച്ചിരുന്നു. ആ സിനിമ ചെയ്യുമ്പോൾ പലരും തന്നെ നോക്കിയുമൊക്കെ സിനിമ ചെയ്യണമെന്ന് ഉപദേശിച്ചിരുന്നുവെന്നും നടി അഭിമുഖത്തിൽ പറയുന്നു. കുട്ടിക്കാലം മുതലെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുന്നതാണ് ചലഞ്ച് എന്നായിരുന്നു ഉർവശി പറയുന്നു.

    ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്സെസിലൂടെയാണ് അനുശ്രീ വെള്ളിത്തിരയിൽ എത്തുന്നത്.സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രത്തിനായി നടിയെ കണ്ടെത്തുന്നത്. കലാമണ്ഡലം രാജശ്രീ എന്ന ഒറ്റ കഥാപാത്രത്തിലൂടെ തന്നെ താരം മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ചിത്രത്തിന് പിന്നാലെ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാനും അനുശ്രീയ്ക്ക് കഴിഞ്ഞിരുന്നു. ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് അനുശ്രീയെ തേടി അധികവും എത്തുന്നത്.

    Read more about: urvashi anusree
    English summary
    urvashi about Thalayanamanthram Remake Anusree would be the most suitable to be kanjana
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X