'എന്റെ ബാല്യം മോശമായിരുന്നുവെന്ന് കരുതുന്നവരോട്, അച്ഛനാണ് എനിക്ക് ലഭിച്ച വലിയ അനുഗ്രഹം'; മനോജിന്റെ മകൾ!
ഒരു കാലഘട്ടത്തിലെ സിനിമകൾ കാണുമ്പോഴറിയാം സ്വാഭാവിക അഭിനയത്തിൽ ഉർവശിയോളം മികച്ചൊരാൾ ഇന്ത്യൻ സിനിമയിൽ വേറെയില്ലെന്ന്. അഭിനയത്തിലെ അനായാസത കൊണ്ട് എത്രയെത്ര കഥാപാത്രങ്ങൾക്കാണ് ഉർവശി ജീവനേകിയത്.
ഒരുപോലെ തോന്നിക്കുന്ന കഥാപാത്രങ്ങളെ വ്യത്യസ്‍തമായി അവതരിപ്പിച്ചത് തന്നെയാകണം ഉർവശിയുടെ ഏറ്റവും മികവുറ്റ വശം. മിഥുനവും പൊന്മുട്ടയിടുന്ന താറാവുമൊക്കെ അത്തരത്തിൽ അനശ്വരമാക്കിയതിൽ ചിലതാണ്.
കഥാപാത്രത്തിന്റെ വലിപ്പ ചെറുപ്പം നോക്കാതെ തന്റേതായ അഭിനയപ്രകടനം കൊണ്ട് ഒരു സിനിമയുടെ ഭാഗമാകുക എന്നൊരു രീതിയും ഉർവശിയെ സിനിമാപ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ടൊരാളാക്കി മാറ്റിയിട്ടുണ്ട്. എൺപതുകളിലെയും തൊണ്ണൂറുകളിലേയും ഉർവശിയെ സാക്ഷാൽ മോഹൻലാലിന്റെ അഭിനയവുമായി താരതമ്യപ്പെടുത്തിയവർവരെയുണ്ട്.

അവർ ഒരുമിച്ചഭിനയിച്ച സിനിമകളിലെ സീനുകൾ ഇന്നും കാണുമ്പോൾ അതിൽ അതിശയപ്പെടാൻ ഒന്നുമില്ലെന്ന് നമുക്കും തോന്നും. ഏത് ഭാഷയിലായാലും കാലത്തിനനുസരിച്ച് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഇന്ന് കാണിക്കുന്ന മിടുക്ക് ഉർവശിയെ ഒരുപടി മുന്നിലേക്ക് എത്തിക്കുന്നുമുണ്ട്. അതിൽ ആഴത്തിലുള്ള അഭിനയമുഹൂർത്തങ്ങൾ കൂടിയാകുമ്പോൾ പ്രേക്ഷകന് ഉത്സവം തന്നെയാണ്.
ഉർവശിയെപ്പോലെ തന്നെ മലയാള സിനിമയിലെ മികവുറ്റ അഭിനയപ്രതിഭകളിൽ ഒരാളാണ് നടനും ഗായകനും ഉർവശിയുടെ മുൻ ഭർത്താവുമെല്ലാമായ മനോജ് കെ ജയൻ. മനോജ് കെ ജയൻ എന്ന നടന്റെ അഭിനയ മികവിനെ കുറിച്ച് ആർക്കും തന്നെ സംശയമുണ്ടാവില്ല.
അദ്ദേഹം ആദ്യ കാലത്ത് ചെയ്ത കുട്ടൻ തമ്പുരാൻ മുതലുള്ള കഥാപാത്രങ്ങൾ തന്നെ ധാരാളം. ഇതുവരെ മനോജ് കെ ജയൻ ചെയ്തതിൽ ദിഗംബരൻ എന്ന കഥാപാത്രം മനോജ് കെ ജയന് സംബന്ധിച്ച് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നാണ്. തന്റെ ഒരു നോട്ടത്തിലും ചിരിയിലും അലർച്ചയിൽ പോലും ചിത്രം കാണുന്ന പ്രേക്ഷകന്റെ നെഞ്ചിടിപ്പ് കൂട്ടാൻ മനോജ് കെ ജയനിലെ പ്രതിഭക്കായി.
ഈ രണ്ട് പ്രതിഭകൾക്കും പകരം വെക്കാൻ മറ്റൊരാൾ ഇതുവരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. കഴിവുറ്റ രണ്ട് താരങ്ങളുടെ പുത്രിയായതുകൊണ്ട് തന്നെ കുഞ്ഞാറ്റയെന്ന തേജലക്ഷ്മിയുടെ സിനിമാപ്രവേശനം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.

എന്നാൽ ഇതുവരെയും അഭിനയത്തിലേക്ക് തേജലക്ഷ്മി ചുവടുവെച്ചിട്ടില്ല. ടിക്ക് ടോക്കുണ്ടായിരുന്ന കാലത്ത് കുഞ്ഞാറ്റ ചെയ്ത റീലുകൾ പ്രേക്ഷകർ ആഘോഷിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്നെ കാണാൻ മകൾ എത്തിയ സന്തോഷം സോഷ്യൽമീഡിയ വഴി ഉർവശി പങ്കുവെച്ചിരുന്നു. ഉർവശിയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയശേഷം കുഞ്ഞാറ്റ വളർന്നത് മനോജ് കെ ജയന്റെ സംരക്ഷണത്തിലാണ്.
ഇപ്പോഴിതാ അച്ഛനെ കുറിച്ച് തേജലക്ഷ്മി എഴുതിയ വാചകമാണ് ശ്രദ്ധിക്കപ്പെടുന്നത്. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അച്ഛനാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം എന്നാണ് തേജലക്ഷ്മി കുറിച്ചത്. തേജയുടെ സോഷ്യൽമീഡിയ പേജിൽ ഏറെയും മനോജ് കെ ജയൻ എന്ന അച്ഛനെ കുറിച്ചുള്ള കുറിപ്പുകളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
'എന്നെ ചിരിപ്പിക്കുന്ന കാര്യത്തിൽ അച്ഛൻ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ആദ്യ ദിവസം മുതൽ അദ്ദേഹം എപ്പോഴും ഞാൻ സന്തോഷവതിയാണെന്ന് ഉറപ്പുവരുത്തുകയും എന്റെ കണ്ണ് നനയാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് മോശം ബാല്യമായിരുന്നുവെന്ന് കരുതിയ എല്ലാ ആളുകളോടയുമായി പറയുന്നു. എന്റെ ബാല്യം മോശമായിരുന്നില്ല.'
'എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. ആ നല്ല സമയങ്ങളുടെ ഒരേയൊരു കാരണം എന്റെ അച്ഛൻ തന്നെയാണ്. അദ്ദേഹം തമാശക്കാരനാണ്, സ്‌നേഹമുള്ളവനാണ്, വളരെ പിന്തുണയുള്ളവനാണ്. ഞാൻ അദ്ദേഹത്തെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് വാക്കുകളിൽ പറയാൻ അറിയില്ലെന്നുമാണ്', മനോജ് കെ ജയനെ കുറിച്ച് മുമ്പൊരിക്കൽ തേജലക്ഷ്മി എഴുതിയത്.


Click it and Unblock the Notifications











