'കുഞ്ഞാറ്റ സിനിമയിൽ വരും, കല്‍പ്പന അപ്പച്ചിയുടെ മകൾ ശ്രീമയി സിനിമയില്‍ അഭിനയിച്ചു'; യോസി നായകൻ അഭയ് ശങ്കര്‍!

ലേഡി സൂപ്പർസ്റ്റാറെന്ന് പലരും വിശേഷിപ്പിക്കുന്ന നടിയാണ് ഉർവശി. ഒട്ടും താൽപര്യമില്ലാതെ സിനിമയിലേക്ക് വന്ന് തെന്നിന്ത്യയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും നായികയായി അഭിനയിച്ചു താരം. ഇപ്പോഴും സ്വഭാവിക അഭിനയത്തിന്റെ കാര്യത്തിൽ ഉർവശിയെ കടത്തിവെട്ടാൻ മറ്റൊരു നടിയില്ലെന്നാണ് സിനിമാപ്രേമികൾ പറയുന്നത്.

ഉർവശിയുടെ സഹോദരിമാർ അടക്കം ആ കുടുംബത്തിൽ എല്ലാവരും കലാകാരന്മാരാണ്. കുടുംബത്തിലെ പുതിയ തലമുറയിൽ നിന്നും കുട്ടികൾ‌ സിനിമയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. അതേ‌സമയം ഇപ്പോഴിത ഉർവശിയുടെ കസിൽ അഭയ് ശങ്കറും സിനിമയിൽ അരങ്ങേറിയിരിക്കുകയാണ്.

Abhay Shankar

യോസി എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. ഉർവശി, കൽപ്പന, കലാരഞ്ജിനിമാരുടെ കസിന്റെ മകനാണ് അഭയ്. ജെ ആൻഡ് എ പ്രൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ സ്റ്റീഫൻ എം ജോസഫ് തിരക്കഥയും സംഭാഷണവും സംഭാഷണവും സംവിധാനവും ചെയ്യുന്ന യോസിയുടെ ട്രെയ്‌ലർ അടുത്തിടെ റിലീസായിരുന്നു.

തങ്ങളുടെ കുടുംബത്തിൽ നിന്നും ഇനിയും നിരവധി താരോദയങ്ങൾ സംഭവിക്കുമെന്നാണ് അഭയ് ശങ്കർ കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിൽ‌ പറഞ്ഞത്. ഉർവശിയുടെ മകൾ കുഞ്ഞാറ്റയും സിനിമയിലേക്ക് വരുമെന്ന് താൻ കരുതുന്നുവെന്നും അഭയ് ശങ്കർ പറയുന്നു. മനോജ് കെ ജയനാണ് ഉർവശിയുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷം മകൾ കുഞ്ഞാറ്റയെ സംരക്ഷിക്കുന്നത്.

ഒട്ടനവധി പ്രതിഭകളുള്ള കുടുംബത്തിൽ നിന്ന് സിനിമയിലേക്ക് എത്തിയതിനാൽ‌ താൻ അനുഭവിക്കുന്ന പ്രഷറിനെ കുറിച്ചും അഭയ് ശങ്കർ പറഞ്ഞു. 'ഷൂട്ട് തുടങ്ങുന്നതിനും നാല് ദിവസം മുമ്പായാണ് ഈ ചിത്രത്തിലേക്ക് കയറുന്നത്. വേറൊരു നടന് വേണ്ടി വെച്ചിരുന്ന ക്യാരക്ടറായിരുന്നു. അദ്ദേഹത്തിന് അസൗകര്യം വന്നതോടെയാണ് ഞാന്‍ ഈ ചിത്രത്തിലേക്ക് വരുന്നത്.'

'ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടറാണ് എന്നെ ഈ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. ഏത് ജോണറാണെന്ന് പിന്നീടാണ് മനസിലേക്കെത്തിയത്. അതിന്റേതായ തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നു' അഭയ് ശങ്കർ പറഞ്ഞു. കൽപ്പനയുമായുള്ള തന്റെ ആത്മബന്ധത്തെ കുറിച്ചും നടൻ വിശദീകരിച്ചു.

Abhay Shankar

'സിനിമയുടെ ബാലപാഠം പകര്‍ന്ന് തന്നത് കല്‍പ്പന അപ്പച്ചിയാണ്. ഞങ്ങള്‍ നല്ല ക്ലോസായിരുന്നു. എപ്പോഴും വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യാറുണ്ട്. മക്കളേ... നീ ധൈര്യമായിട്ട് ചെയ്യൂ എന്നാണ് പറയാറുള്ളത്. ആ വിയോഗം എനിക്ക് വലിയ ഷോക്കായിരുന്നു. ഉര്‍വശി അപ്പച്ചിയും കല അപ്പച്ചിയുമെല്ലാം നല്ല സപ്പോര്‍ട്ടാണ്.'

'ഈ സിനിമയില്‍ അവരും അഭിനയിച്ചിട്ടുണ്ട്. അവരുടെ കൂടെ നില്‍ക്കുമ്പോള്‍ നല്ല ടെന്‍ഷനായിരുന്നു. വളരെ മൈന്യൂട്ടായ കാര്യങ്ങള്‍ വരെ പറഞ്ഞ് തരും. ഉര്‍വശി കുടുംബത്തില്‍ നിന്നൊരു താരോദയം എന്നൊക്കെ വിശേഷിപ്പിക്കുമ്പോള്‍ ഭയങ്കര പ്രഷറാണ്. അവര്‍ക്കുള്ള ഒരു വാല്യൂ ഉണ്ടല്ലോ. സൂപ്പര്‍സ്റ്റര്‍ എന്ന ലെവലിലാണ് ഉര്‍വശി നില്‍ക്കുന്നത്.'

'പറ്റാവുന്ന രീതിയില്‍ മാക്‌സിമം എഫേര്‍ട്ട് ഇട്ടാണ് പോവുന്നത്. ചെന്നൈയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഞാന്‍ സിനിമയിലേക്ക് വന്നത്. ജോലി കളഞ്ഞ് അഭിനയിക്കാന്‍ പോവുന്നതിനോട് കുടുംബത്തിലാര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. ഇപ്പോഴും ജോലി ചെയ്താണ് മുന്നോട്ട് പോവുന്നത്. കല്‍പ്പന അപ്പച്ചിയുടെ മകളായ ശ്രീമയി ഇതിനകം തന്നെ രണ്ട് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.'

'കലാരഞ്ജിനിയുടെ മോനും സിനിമയില്‍ വരാനുള്ള തയ്യാറെടുപ്പിലാണ്. കുഞ്ഞാറ്റയും സിനിമയില്‍ വരുമെന്നാണ് നമ്മളെല്ലാം വിചാരിക്കുന്നത്. എല്ലാവരും ഓരോ വഴിയിലൂടെയായി സിനിമയിലേക്ക് വരും.'

'സിനിമ എന്ന് പറയുമ്പോള്‍ അതിന്റേതായ റിസ്‌ക്ക് ഫാക്ടറുണ്ട്. ഇപ്പോള്‍ അഭിനയത്തിലേക്ക് കൂടുതലായി ഇറങ്ങിയപ്പോഴാണ് അതേക്കുറിച്ച് നേരിട്ട് മനസിലാക്കുന്നത്' അഭയ് ശങ്കർ പറഞ്ഞു. ഉർവശിക്ക് കു‍ഞ്ഞാറ്റയെ കൂടാതെ ഒരു മകൻ കൂടിയുണ്ട്. പഠനവും പാർട്ട് ടൈം ജോലിയുമെല്ലാമായി തിരക്കിലാണ് മകളെന്ന് അടുത്തിടെ മനോജ് കെ ജയൻ പറഞ്ഞിരുന്നു.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X