മദ്യപാനിയെന്ന് അധിക്ഷേപങ്ങൾ, ഉർവശി നൽകിയ മറുപടി; ആശുപത്രിയിൽ നിന്നും മകളെ കാണാൻ വന്നപ്പോൾ
ഭർത്താവ് ശിവപ്രസാദിനും മകനുമൊപ്പം സന്തോഷകരമായി കുടുംബ ജീവിതം നയിക്കുകയാണ് ഉർവശി. മനോജ് കെ ജയനുമായുള്ള ആദ്യ വിവാഹ ബന്ധത്തിലെ മകൾ തേജാലക്ഷ്മി ഉർവശിക്കൊപ്പം എപ്പോഴും സമയം കണ്ടെത്താറുണ്ട്. മനോജ് കെ ജയനും ഉർവശിയും പിരിഞ്ഞപ്പോൾ ഇവർക്കിടയിൽ ഏറ്റവും വലിയ പ്രശ്നമായത് മകളുടെ കസ്റ്റഡി അവകാശമായിരുന്നു. മകളെ തനിക്കൊപ്പം വിടുന്നില്ലെന്ന് ഉർവശി ആരോപിച്ചു. ഉർവശി മദ്യപാനിയാണെന്ന ആരോപണം അന്ന് ഉയർന്ന് വന്നിരുന്നു. നടി ജീവിതത്തിൽ ഏറെ വിഷമിച്ച കാലഘട്ടമായിരുന്നു ഇത്.
മദ്യപിക്കുന്നെന്ന ആരോപണത്തിന് ഒരിക്കൽ ഉർവശി മറുപടി നൽകിയിട്ടുമുണ്ട്. ഒരാൾ വാശിപ്പുറത്ത് പറയുന്ന ആരോപണങ്ങൾ കേൾക്കുന്ന ആളുകൾ അതേ രീതിയിൽ എടുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇങ്ങനെ വിളിച്ച് പറയുന്ന കാര്യങ്ങൾക്ക് അത്രയ്ക്ക് പ്രാധാന്യമേ കൊടുക്കൂ. കാരണം മറ്റൊന്നും പറയാനില്ലാത്തത് കൊണ്ട് എന്തെങ്കിലും വിളിച്ച് പറയുന്നു. വിവാഹം കഴിഞ്ഞ് എട്ട് വർഷം ഒന്നിച്ച് ജീവിച്ചു. വിവാഹം കഴിക്കാതെ പ്രണയം ആറ് വർഷം.

14 വർഷം ഒരുമിച്ചുള്ള ജീവിതത്തിൽ എങ്ങും പറയാതെ പെട്ടെന്ന് ഒരാൾ ഒരു സംഗതി വിളിച്ച് പറയുമ്പോൾ അതിലെ സത്യാവസ്ഥയെക്കുറിച്ച് ജനത്തിന് ബോധ്യപ്പെടുമെന്നും ഉർവശി അന്ന് വ്യക്തമാക്കി. സമ്മർദ്ദം കൂടി വന്നപ്പോൾ അതിൽ നിന്നും രക്ഷ നേടാൻ എന്തെങ്കിലും മാർഗം കണ്ടെത്തിയോ എന്ന് ചോദിച്ചപ്പോൾ ഒരിക്കലുമില്ല, അതൊന്നും ഒരു മാർഗമല്ലെന്നാണ് ഉർവശി നൽകിയ മറുപടി. മുമ്പൊരിക്കൽ മനോരമ ന്യൂസിൽ സംസാരിക്കുകയായിരുന്നു ഉർവശി.
മകളെ രണ്ട് ദിവസം ഉർവശിക്കൊപ്പം വിടാൻ കോടതി അക്കാലത്ത് ഉത്തരവിട്ടിരുന്നു. അന്ന് ഉർവശി എത്തിയത് മദ്യപിച്ചാണെന്ന് വാർത്തകൾ വരികയും മനോജ് കെ ജയൻ ഈ വാദം ശരിവെക്കുകയും ചെയ്തു. എന്നാൽ തന്റെ അപ്പോഴത്തെ ആരോഗ്യ പ്രശ്നങ്ങളാണ് സ്വബോധം പോയത് പോലെ തോന്നാൻ കാരണമെന്ന് അന്ന് ഉർവശി വ്യക്തമാക്കി.

വളരെ സിവിയെർ ആയ സർജറി കഴിഞ്ഞിട്ട് കുറച്ച് ദിവസങ്ങളേ ആയുള്ളൂ. കഴിഞ്ഞ പ്രാവശ്യം ആശുപത്രിയിൽ നിന്ന് നേരെ കോടതിയിൽ വരികയായിരുന്നു. അത് കോടതിക്കറിയാം. വളരെ ഹെവിയായ മരുന്നുകൾ മൂന്ന് നേരവും കഴിക്കുന്നു. ഭക്ഷണം കഴിച്ചിരുന്നില്ല. അത് അറിഞ്ഞ് വെച്ച് കൊണ്ട് നേരത്തെ സ്ക്രിപ്റ്റ് റെഡിയാക്കി വെച്ച് തനിക്കെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നെന്ന് അന്ന് ഉർവശി പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി കുഞ്ഞിനെ കാണിക്കാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാമോ അതെല്ലാം ചെയ്യുന്നുണ്ട്. വീട്ടിൽ ചെന്നാൽ കാണാൻ പറ്റില്ല. എന്റെ അമ്മയുടെ വീട്ടിൽ ചെന്നാൽ അവിടെ വെച്ച് കാണാൻ പറ്റില്ല. കോടതിയിൽ കൊണ്ട് വന്നാലും വെറുതെ ശല്യപ്പെടുത്തും. അത് നല്ല പോലെ ബോധ്യപ്പെട്ടിട്ടാണ് ഹെെക്കോടതി രണ്ട് ദിവസം കുട്ടിയെ അമ്മയുടെ കൂടെ വിടണമെന്ന് പറഞ്ഞത്. ശാരീരികമായി ഇത്ര വയ്യായ്ക ഉണ്ടായിട്ട് പോലും കിട്ടിയ രണ്ട് ദിവസം മിസ് ചെയ്യരുതല്ലോ എന്ന് വിചാരിച്ചാണ് താൻ വന്നതെന്നും ഉർവശി അന്ന് വ്യക്തമാക്കി.
2000 ലാണ് മനോജ് കെ ജയനും ഉർവശിയും വിവാഹിതരായത്. വി2008 ലായിരുന്നു വേർപിരിയൽ. 2011 ൽ മനോജ് കെ ജയൻ രണ്ടാമത് വിവാഹം ചെയ്തു. ആശ ജയൻ എന്നാണ് ഭാര്യയുടെ പേര്. ഇരുവർക്കും ഒരു മകനുമുണ്ട്. 2013 ൽ ഉർവശിയും രണ്ടാമത് വിവാഹം ചെയ്തു. ശിവപ്രസാദ് എന്നാണ് ഭർത്താവിന്റെ പേര്. മകളുടെ കസ്റ്റഡി അവകാശം സംബന്ധിച്ചുള്ള തർക്കം പിന്നീട് ഉർവശിക്കും മനോജ് കെ ജയനും ഇടയിൽ ഇല്ലാതായി. അമ്മയെ കാണാൻ തേജാലക്ഷ്മി എത്താറുണ്ട്.


Click it and Unblock the Notifications