മീര വളരെ സീരിയസായി, എന്നെ നോക്കിയില്ല, അന്ന് മൂഡ് സ്വിം​ഗ്സുള്ളയാളാണ് അവൾ, പക്ഷെ...; ഉർവശി

മലയാളത്തിൽ ശ്രദ്ധേയ റോളുകൾ തുടരെ ലഭിച്ച നടിമാരാണ് ഉർവശിയും മീര ജാസ്മിനും. ഇവർ രണ്ട് പേരുടെയും കരിയറിലെ ഒരു സാമ്യത സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ ശ്രദ്ധേയ റോളുകൾ ലഭിച്ചു എന്നതാണ്. മീരയ്ക്ക് മലയാളത്തിൽ ഏറ്റവും കൂടുതൽ മികച്ച സിനിമകൾ നൽകിയത് സത്യൻ അന്തിക്കാടാണ്. രസതന്ത്രം, വിനോദയാത്ര തുടങ്ങിയ സിനിമകൾ ഉദാഹരണം. ഉർവശിക്ക് കരിയറിൽ എന്നും ഓർമിക്കപ്പെടുന്ന തലയണമന്ത്രം. പൊൻമുട്ടയിടുന്ന താറാവ് തുടങ്ങിയ സിനിമകളിൽ വേഷം നൽകിയതും സത്യൻ അന്തിക്കാടാണ്.

മുഖ്യമന്ത്രിയായിട്ടും മാറ്റമില്ല, ഇവിടെയും തൃഷ; ഇത് വിവാഹത്തിലേക്കുള്ള പോക്ക് തന്നെ; ചർച്ചകൾ
മുഖ്യമന്ത്രിയായിട്ടും മാറ്റമില്ല, ഇവിടെയും തൃഷ; ഇത് വിവാഹത്തിലേക്കുള്ള പോക്ക് തന്നെ; ചർച്ചകൾ

മീര ജാസ്മിനും ഉർവശിയും ഒരുമിച്ച് അഭിനയിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയാണ് അച്ചുവിന്റെ അമ്മ. അഭിനയത്തെ രണ്ട് രീതിയിൽ സമീപിക്കുന്നവരാണ് മീരയും ഉർവശിയും. മീര മെത്തേഡ് ആക്ടറാണ്. കഥാപാത്രത്തിലേക്ക് ഇറങ്ങാൻ സമയം കണ്ടെത്തും. എന്നാൽ ഉർവശി അങ്ങനെയല്ല. ക്യാമറയ്ക്ക് മുന്നിൽ പെട്ടെന്ന് വിസ്മയം സൃഷ്ടിക്കും. മീര ജാസ്മിനും ഉർവശിക്കും തുല്യ പ്രാധാന്യമുള്ള സിനിമയായിരുന്നു അച്ചുവിന്റെ അമ്മ.

Urvashi Once Shared Her Experience With Meera Jasmine

മീര ജാസ്മിനൊപ്പം അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവെച്ച് കൊണ്ട് ഉർവശി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു സീൻ അവരുടെ മനസിലേക്ക് കൊണ്ട് വന്ന് ആ മൂഡ് മെയിന്റെയിൻ ചെയ്യുന്നവരുണ്ട്. മീര അങ്ങനെയാണ്. മീര എന്നെ കോർണർ ചെയ്യുന്ന സീനുണ്ട്. എനിക്കെന്റെ അച്ഛനാരാണെന്ന് അറിയണമെന്ന് പറയുന്ന ഡയലോ​ഗ്.

തന്‍വിയില്ലാതെ മോളെയും കൊണ്ട് ആശുപത്രിയില്‍! അഞ്ചാം ദിവസം നടന്നത്! തുറന്നുപറഞ്ഞ് യോജി
തന്‍വിയില്ലാതെ മോളെയും കൊണ്ട് ആശുപത്രിയില്‍! അഞ്ചാം ദിവസം നടന്നത്! തുറന്നുപറഞ്ഞ് യോജി

ആ സീൻ സത്യേട്ടൻ എനിക്കും അവൾക്കും പറഞ്ഞ് കൊടുത്തു. ഓക്കെ എന്ന് പറഞ്ഞ് മീരേ ആ കഥയുണ്ടല്ലോ എന്നൊക്കെ പറഞ്ഞ് ഞാൻ വേറേ ഏതോ കഥ പറയുകയാണ്. ചേച്ചീ പ്ലീസ് ഞാൻ വളരെ സീരിയസ് ആയി ആ മൂഡ് മെയിന്റെയിൻ ചെയ്യുകയാണെന്ന് മീര പറഞ്ഞു. എന്തിന് എന്നോടിങ്ങനെ ചോദ്യം ചോദിച്ചാൽ പേരെയെന്ന് ഞാൻ. ഇല്ല ചേച്ചി, എനിക്ക് പറ്റത്തില്ല, ഞാൻ ചിരിച്ച് പോയാൽ പിന്നെ എനിക്ക് സീരിയസായി വരില്ലെന്ന് മീര പറഞ്ഞു.

ഞാൻ ഒറ്റയ്ക്കവിടെ ഇരിക്കുകയാണ്. ഞാനും അവളും മാത്രമല്ലേയുള്ളൂ. ആ സീനെടുത്ത് തീരുന്നത് വരെ അവൾ സീരിയസായിരുന്നു. എന്നെ നോക്കില്ല. ഞാനെന്തെങ്കിലും ​ഗോഷ്ടി കാണിച്ച് ചിരിച്ചാലോ. ഉർവശി മിണ്ടാതിരിക്കൂ, അത് വർക്ക് ചെയ്യട്ടെ, ഉർവശിയെ പോലെയല്ല മീരയെന്ന് സത്യേട്ടൻ പറഞ്ഞെന്നും ഉർവശി ചിരിയോടെ അന്ന് പറഞ്ഞു. ആ കുട്ടി വളരെ മൂഡിയാണ്. ആ സമയത്ത് പ്രത്യേകിച്ച്. പക്ഷെ വന്നിറങ്ങി ഒരു സീനെടുത്ത് കഴിഞ്ഞപ്പോൾ ഞങ്ങൾ കൂട്ടായി. ആ കൂട്ടായ്മയിലൂടെ ഒരു സിനിമയും നന്നാവില്ലെന്നും ഉർവശി പറഞ്ഞിട്ടുണ്ട്.

അഭിനയ രം​ഗത്ത് സജീവമാണ് ഉർവശി. പരിമള ആന്റ് കോ ആണ് ഉർവശിയുടെ പുതിയ തമിഴ് സിനിമ. ജയറാം നായകനായെത്തിയ സിനിമ ജൂൺ 5 ന് റിലീസ് ചെയ്യും. മീര ജാസ്മിൻ ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുന്നു. അതിമനോഹരം ആണ് മീര ജാസ്മിന്റെ പുതിയ സിനിമ. മോഹൻലാലാണ് നായകൻ. സംവിധാനം തരുൺ മൂർത്തി.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X