നടിയാണെന്ന് മറന്ന് ഞാൻ ശ്രീദേവിയെ കെട്ടിപ്പിടിച്ചു, അവർ ഉടനെ എന്നോട് പറഞ്ഞത്; ദേവതയെ പോലെ...: ഉർവശി
അന്തരിച്ച നടി ശ്രീദേവിയെക്കുറിച്ച് നടി ഉർവശി ഒരിക്കൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ശ്രീദേവിയെ നേരിട്ട് കണ്ടതിനെക്കുറിച്ചാണ് ഉർവശി സംസാരിച്ചത്. ഞാൻ കാണണമെന്ന് ആഗ്രഹിച്ച് പോയി കണ്ട നടിയാണ്. കണ്ടപ്പോൾ ഞാൻ കെട്ടിപ്പിടിച്ചു. എന്ത് വിചാരിക്കുമോ എന്തോയെന്ന് പിന്നെ ഞാൻ വിചാരിച്ചു. കാണാൻ ഒരുപാട് ആഗ്രഹിച്ച നടിയാണ്. വളരെ വെെകിയാണ് കണ്ടത്. ഒരു സ്റ്റേജിലെ ചടങ്ങിലായിരുന്നു കണ്ടത്. സിനിമാ നടിയാണ് എന്നെല്ലാം മറന്ന് ഞാൻ ഓടിപ്പോയി കെട്ടിപ്പിടിച്ചു. എന്നോട് എടുത്ത വാക്കിൽ പറഞ്ഞത് ഇത്രയും നന്നായി എങ്ങനെയാണ് ഹ്യൂമർ ചെയ്യുന്നത്, ലൂസി ഷോ ഹിന്ദിയിലെടുക്കാൻ ശ്രമിച്ചു. ഉർവശിക്കേ അത് ചെയ്യാൻ പറ്റൂ എന്ന് താൻ പറഞ്ഞെന്ന് ശ്രീദേവി.
ഞാൻ ഷോക്കായിപ്പോയി. കുറേ നേരം അങ്ങനെ തന്നെ നിന്നു. എന്റെ മുമ്പിലൂടെ ഒരു ദേവത നടന്ന് പോകുന്നത് പോലെ ഒരു ഫീലായിരുന്നു. ശ്രീദേവി അങ്ങനെ പറഞ്ഞതിൽ തനിക്ക് വളരെ സന്തോഷമായെന്നും ഉർവശി അന്ന് ഓർത്തു. ഭംഗിയായി കോമഡി ചെയ്യാൻ കഴിയുന്ന നായിക നടിയാണ് ശ്രീദേവിയെന്ന് ഉർവശി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ശ്രീദേവിക്ക് ശേഷം അസിനിൽ ആണ് ഈ പ്രത്യേകത താൻ കണ്ടതെന്നും ഉർവശി അന്ന് പറഞ്ഞു. ശ്രീദേവി തന്റെ അമ്മയുടെ ആരാധികയാണെന്ന് അറിഞ്ഞപ്പോൾ തനിക്ക് വളരെ അഭിമാനം തോന്നിയെന്ന് ഒരിക്കൽ ഉർവശിയുടെ മകൾ തേജാലക്ഷ്മിയും പറയുകയുണ്ടായി.

പൊതുവെ പെട്ടെന്ന് ഒരാളെ പ്രശംസിക്കുന്നയാളല്ല ശ്രീദേവി. സമകാലീനരായ നായിക നടിമാരിൽ ആരുമായും ശ്രീദേവിക്ക് വലിയ സൗഹൃദം ഇല്ലായിരുന്നു. ഈയടുത്ത് നടി അംബിക ശ്രീദേവിയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. നാല് മണിപൂക്കൾ എന്ന സിനിമയിൽ നായികയായി ചെയ്യുമ്പോൾ ഹലോ പറഞ്ഞ് സംസാരിക്കുമായിരുന്നു. തെലുങ്ക് സിനിമ ചെയ്യുന്ന സമയത്ത് ഞങ്ങൾ വളരെ സൗഹൃദത്തിലായി.
രണ്ടാം ശനിയായാൽ ഞാനവളുടെ വീട്ടിലൊക്കെ പോകും. ശ്രീദേവി ഹിന്ദിയിലേക്ക് പോയ ശേഷം എന്റെ സഹോദരി രാധ കാമയാഗം എന്നൊരു സിനിമ ചെയ്തു. റിലീസാകുമ്പോൾ ഒരു പോസ്റ്റർ വന്നു. ഇത് ശ്രീദേവിയല്ല, സൗത്തിൽ നിന്ന് വന്ന സൗന്ദര്യ രാഞ്ജിയാണെന്ന വാചകമുള്ള പോസ്റ്റർ. അതിന് ശേഷം ശ്രീദേവി എന്നോട് സംസാരിച്ചിട്ടില്ല. പിന്നീടൊരിക്കൽ ഒരു ഷൂട്ടിംഗിൽ വെച്ച് പെരുമാറ്റത്തിൽ ചെറിയ മാറ്റം കണ്ടു. അങ്ങനെയുള്ള കമന്റൊക്കെ എന്തിനാണ് എന്നൊക്കെ ശ്രീദേവി പറഞ്ഞു. അവർ ചെയ്തതിന് എനിക്കെന്ത് ചെയ്യാൻ പറ്റും. ഞാൻ പണം കൊടുത്ത് ചെയ്യിച്ചതല്ലല്ലോ. അതിന് ശേഷം ശ്രീദേവി മാറി. മരിക്കുന്നതിന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ എയർപോർട്ടിൽ വെച്ച് കണ്ടിരുന്നു. അപ്പോഴും പെരുമാറ്റത്തിൽ എനിക്ക് വ്യത്യാസം തോന്നി. ആളുകൾ മാറും അത് അംഗീകരിക്കണം എന്നും അംബിക അന്ന് പറഞ്ഞു.
തന്റെ സിനിമകളിൽ തനിക്ക് മുകളിൽ മറ്റൊരു നടി പെർഫോം ചെയ്യുന്നതും ശ്രീദേവിക്ക് പൊതുവെ ഇഷ്ടമല്ലായിരുന്നു. മത്സരബുദ്ധിയോടെ ശ്രീദേവി മികച്ച അഭിനയം കാഴ്ച വെച്ചു. നടി ജയപ്രദയ്ക്കൊപ്പം ഒരുപാട് സിനിമകൾ ശ്രീദേവി ചെയ്തു. എന്നാൽ ജയപ്രദയോട് ശ്രീദേവി സെറ്റിൽ വെച്ച് സംസാരിക്കാറേ ഇല്ലായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ ഇവർ മത്സരിച്ച് അഭിനയിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു.


Click it and Unblock the Notifications
