അതാണ് ഞങ്ങളെ ഒരുമിപ്പിച്ചതെന്ന് കരുതുന്നു; ഭർത്താവിന്റെ വീട്ടുകാരുടെയടുത്ത് പോയപ്പോൾ; ഉർവശി

മലയാളികൾക്ക് മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് ഉർവശി. ഉർവശിയുടെ അഭിനയ മികവിനെ നിരവധി ഫിലിം മേക്കേർസ് പ്രശംസിച്ചിച്ചുണ്ട്. സ്വാഭാവിക അഭിനയം കൊണ്ട് കഥാപാത്രത്തെ മികവുറ്റതാക്കുന്ന ഉർവശിക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചു. ഇന്നും സിനിമാ ലോകത്ത പ്രബല സാന്നിധ്യമായി തുടരാൻ ഉർവശിക്ക് കഴിയുന്നു. എൺപതുകളിലെ നായിക നടിമാരിൽ പലർക്കും താരത്തിളക്കം നഷ്ടപ്പെട്ടെങ്കിലും ഉർവശിക്കുള്ള ജനപ്രീതി ഇന്നും നിലനിൽക്കുന്നു.

ഉർവശിയെ പ്രധാന കഥാപാത്രമാക്കി സിനിമകൾ ചെയ്യാൻ ഇന്നും ഫിലിം മേക്കേർസ് തയ്യാറാണ്. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും ന‌ടി ഇന്ന് ശ്രദ്ധ നൽകുന്നു. ഭർത്താവ് ശിവപ്രസാദിനും മകൻ ഇഷാൻ പ്രജാപതിക്കും ഒപ്പം ചെന്നെെയിലാണ് ഉർവശി താമസിക്കുന്നത്. ബെറ്റർ ടുഡേ എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ കു‌ടുംബ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഉർവശി.

​Urvashi

എന്റെ ഏറ്റവും പ്രിയപ്പെട്ട ലൊക്കേഷൻ വീടാണ്. ഞാൻ പൊതുവെ മടിയുള്ളയാളാണ്. എന്റെ വീ‌ട്, വീട്ടിലെ ജോലികൾ, ഇഷ്ട‌പ്പെട്ട സുഹൃത്തുക്കളോടൊപ്പം ഇരിക്കുന്നത് എന്നിവയാെക്കെയാണ് ഇഷ്ടം. അവരോട് സംസാരിക്കുന്നതും മണ്ണിൽ ചെടികൾ നടുന്നതുമെല്ലാം ഇഷ്ടമാണ്. ഭർത്താവിനും അത് ഇഷ്ടമാണ്. അതാണ് ഞങ്ങളെ ഒരുമിപ്പിച്ചതെന്ന് കരുതുന്നു. ഭർത്താവിന്റെ വീട്ടുകാരുടെയടുത്ത് പോയപ്പോഴുള്ള അനുഭവങ്ങളും ഉർവശി പങ്കുവെച്ചു.

ഞങ്ങൾ അവിടെ പോയപ്പോൾ അവർ കഴിക്കുന്ന കിഴങ്ങുകളെല്ലാം പാകം ചെയ്ത് തന്നു. കുറച്ച് കഴിച്ചപ്പോഴേക്കും ​ഗ്യാസ് കയറി. പറഞ്ഞാൽ അമ്മായിച്ഛനും അമ്മായിയമ്മയും ചിരിക്കും. ഈ പ്രായത്തിലേ ​ഗ്യാസോ എന്ന് ചോദിച്ചെന്നും ഉർവശി ഓർത്തു. അദ്ദേഹത്തിന്റെ അച്ഛന് 85 വയസായി ഇപ്പോഴും ആരോ​ഗ്യവാനാണെന്നും ഉർവശി വ്യക്തമാക്കി.

തന്റെ ചെറുപ്പകാലത്തെക്കുറിച്ചും ഉർവശി സംസാരിച്ചു. മുന്താണി മുടിച്ചിന് ശേഷം അശോക് ന​ഗറിൽ ഒരു വീട് വാങ്ങിയിരുന്നു. കുറേവർഷം അതായിരുന്നു ഞങ്ങളുടെ വീട്. പഴയ വീടായിരുന്നു. ഞങ്ങൾ കൂട്ടുകുടുംബമായാണ് അവിടെ കഴിഞ്ഞത്. ഒപ്പം വീട്ടിലെ ജോലിക്കാരും. അതിന് അതിന്റേതായ ഭം​ഗി ഉണ്ടായിരുന്നു. ഓരോരുത്തർക്കുമായി ഭക്ഷണം ഒന്നുമില്ല. പാചകം ചെയ്യുന്നത് എല്ലാവരും കഴിക്കും. എവിടെ പോയാലും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ കൂട്ടുകുടുംബത്തിൽ കഴിഞ്ഞാൽ സാധിക്കും.

തെറ്റാണെന്ന് പറയാൻ പറ്റില്ല, പക്ഷെ ഇപ്പോൾ ചിലർ ടേബിളിലെ ഭക്ഷണ വിഭവങ്ങളെല്ലാം നോക്കും. അതെനിക്ക് അലർജുണ്ടാക്കുമെന്ന് പറഞ്ഞ് കഴിക്കാതിരിക്കും. അലർജി നോക്കാതെ ഇഷ്ടമുള്ളത് എടുത്ത് കഴിക്കണം.
എന്റെ വീട്ടിൽ ഭക്ഷണം വാരിത്തരുമായിരുന്നു. അമ്മയും ചേച്ചിയും എനിക്ക് വാരിത്തന്ന് ശീലിച്ചതിനാൽ എനിക്ക് സ്വന്തമായി എത്ര അളവിൽ ഭക്ഷണം എടുക്കണമെന്ന് പോലും അറിയാതായി.

​Urvashi

ഒറ്റയ്ക്ക് എന്നെ എവിടെയും വിട്ടിരുന്നില്ല. എപ്പോഴും ആളുണ്ടാകും. ഒറ്റയ്ക്ക് എവിടെയെങ്കിലും പോകാനോ താമസിക്കാനോ ഇപ്പോഴും എനിക്ക് പറ്റില്ല. പക്ഷെ എന്റെ മകളെയൊന്നും അങ്ങനെ വളർത്താതിരിക്കാൻ നോക്കും. കാരണം നമ്മൾ വളരെ ഡിപന്റഡായി പോകും.

റൂമിൽ ഒറ്റയ്ക്ക് ഇരുന്നാൽ വട്ടാകുമെന്നും ഉർവശി ചിരിയോടെ പറഞ്ഞു. ഇന്നത്തെ കുട്ടികൾ ഭക്ഷണം വെറുതെ കളയും. എന്റെ മകൻ സാമ്പാറൊഴിച്ചാൽ പോലും അതിൽ പലതും കളയും. സിം​ഗിൾ ചൈൽഡ് ആയതിനാലാണ് ഇന്നത്തെ കു‌ട്ടികൾ ഇങ്ങനെയായത്. പക്ഷെ മകന്റെ കാര്യത്തിൽ താൻ സ്ട്രിക്റ്റാണെന്നും ഉർവശി വ്യക്തമാക്കി. ജലധാര പമ്പ്സെറ്റ്, റാണി എന്നിവയാണ് ഉർവശിയുടെ അടുത്തിടെ റിലീസ് ചെയ്ത മലയാള സിനിമകൾ.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X