'പാർവതിയുടെ അമ്മയുടെ കണ്ണിലെ കരടായിരുന്നു ഞാൻ, ദിവസവും 50 പ്രാവശ്യമെങ്കിലും അശ്വതിയെ വിളിക്കും'

ജയറാമിന്റെ ഭാഗ്യ നായികയാണ് ഉർവശിയെന്ന് പലപ്പോഴും ഇരുവരും ഒരുമിച്ച സിനിമകൾ കാണുമ്പോൾ നമുക്ക് തോന്നാറുണ്ട്. ഇവരൊന്നിച്ച് വന്നപ്പോഴെല്ലാം അധികവും ഹിറ്റ് സിനിമകൾ ആയിരുന്നു പിറന്നത്. അവസാനം ഒടിടി റിലീസായ പുത്തൻ പുതു കാലത്തിൽ വരെ ഇരുവരുടെയും കെമിസ്ട്രി കാണാമായിരുന്നു. ജയറാമിന്റെ സുവർണ കാലഘട്ടത്തിൽ പിറന്ന സിനിമകളിൽ ഏറെയിലും നായിക ഉർവശിയായിരുന്നു. ഇരുവരുടെയും ജോഡി ആദ്യമായി ഒന്നിച്ചത് പൊന്മുട്ടയിടുന്ന താറാവിലായിരുന്നു.

അവിടെ വെച്ചാണ് താരങ്ങളുടെ സൗഹൃദം ആരംഭിക്കുന്നത് പോലും. പിന്നീട് അങ്ങോട്ട് ഉർവശിയും ജയറാമും ഒരുമിച്ച് തലയണ മന്ത്രം, മഴവിൽ കാവടി, മാളൂട്ടി, പഞ്ചതന്ത്രം, കടിഞ്ഞൂൽ കല്യാണം, മുഖചിത്രം തുടങ്ങി ഒരുപിടി ചിത്രങ്ങൾ പ്രദർശനത്തിന് എത്തി. ഇരുവരുടെയും കെമിസ്ട്രിയെ മറികടക്കാൻ മറ്റൊരു ജോഡിക്കും സാധിച്ചിട്ടില്ല.

 Urvashi ,Jayaram

ഉർവശിക്കൊപ്പം ജോഡിയായി സ്ക്രീനിൽ ജയറാമിനെ കാണുന്നതാണ് ആരാധകർക്കും സന്തോഷമുള്ള കാര്യം. ഇപ്പോഴും ഇരുവരും തെന്നിന്ത്യൻ സിനിമകളിൽ സജീവമാണ്. ഇപ്പോഴിതാ ജിഞ്ചർ മീഡിയയ്ക്ക് ജയറാം നൽകിയ അഭിമുഖത്തിൽ അതിഥിയായി വന്ന് നടനുമായുള്ള സൗ​ഹൃദത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഉർവശി.

നേരിട്ട് വരാൻ പറ്റാത്തതിനാൽ വീഡിയോ വാളിലൂടെ എത്തിയാണ് ഉർവശി ഓർമകൾ പങ്കിട്ടത്. ജയറാം-പാർവതി പ്രണയത്തിന് ദൂത് പോയി പലപ്പോഴും പാർവതിയുടെ അമ്മയുടെ കണ്ണിലെ കരടായിട്ടുണ്ട് താനെന്നും ഉർവശി പറഞ്ഞു. 'സിനിയിൽ എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരു സുഹൃത്താണ് ജയറാം. പൊന്മുട്ടയിടുന്ന താറാവിന്റെ സെറ്റിൽ വെച്ചാണ് ജയറാമിനെ ഞാൻ ആദ്യമായി കാണുന്നത്.'

'പാലക്കാടിനും തൃശൂരിനും ഇടയ്ക്കുള്ള ഒരു സ്ഥലത്തായിരുന്നു പൊന്മുട്ടയിടുന്ന താറാവിന്റെ ഷൂട്ട്. എന്റെ വീടായി സിനിമയിൽ കാണിച്ചിരിക്കുന്ന വീട്ടിൽ ഷൂട്ട് നടക്കുമ്പോൾ ബ്രേക്ക് ടൈമിൽ ജയറാം വന്നു. മാനേജരാണ് ഉറങ്ങുകയായിരുന്ന എന്നെ വിളിച്ചുണർത്തി ജയറാമിനെ പരിചയപ്പെടുത്തിയത്. പൊക്കമുള്ള മെലിഞ്ഞ പയ്യനായിരുന്നു ആ സമയത്ത് ജയറാം.'

'അപരൻ സിനിമ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. പക്ഷെ അതുമായി ബന്ധപ്പെട്ട വാർത്തകളും ഫോട്ടോകളും കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ജയറാമിനെ കണ്ടപാടെ എനിക്ക് മനസിലായി. അവിടെ വെച്ചുള്ള ചെറിയ പരിചയത്തിൽ നിന്നാണ് സൗഹൃദം ആരംഭിക്കുന്നത്. ഒരുമിച്ച് അഭിനയിക്കാൻ തുടങ്ങിയപ്പോൾ ഒരുപാട് വർഷത്തെ പരിചയമുള്ള ഒരാൾക്കൊപ്പം അഭിനയിക്കുന്നതായാണ് എനിക്ക് തോന്നിയത്.'

 Urvashi ,Jayaram

'വളരെ അപൂർവമായി മാത്രമെ അത്തരം അടുപ്പം നമുക്ക് തോന്നുകയുള്ളു. പിന്നീട് പാർവതി-ജയറാം പ്രണയത്തിന് വേണ്ടി അവർക്കായി ഒരുപാട് കള്ളത്തരങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പാർവതിയുടെ അമ്മയുടെ കണ്ണിലെ കരടായിട്ടുണ്ട് ഞാൻ. ജയറാമിനെപ്പോലെ തന്നെ പാർവതിയും എന്റെ അടുത്ത കൂട്ടുകാരിയാണ്', എന്നാണ് ജയറാമിനെ കുറിച്ച് സംസാരിച്ച് ഉർവശി പറഞ്ഞത്. താൻ ഇല്ലാത്ത സെറ്റിൽ തനിക്കായി ഉർവശി ദൂത് പോയിട്ടുണ്ടെന്ന് ജയറാമും ഓർത്തെടുത്തു.

പിന്നീട് ഒരു ചോദ്യവും ഉർവശി ജയറാമിനോട് ചോദിച്ചു. പാർവതി അഭിനയം നിർത്തിയത് ജയറാം പറഞ്ഞിട്ടാണോ എന്നായിരുന്നു ഉർവശിയുടെ ചോദ്യം. അതിന് ജയറാം നൽകിയ മറുപടി ഇങ്ങനെയാണ്... 'അശ്വതിയായിട്ട് എടുത്ത തീരുമാനമാണ് അഭിനയിക്കേണ്ടെന്നത്. ഒരു കുടുംബിനിയായി ജീവിക്കുന്നതിന് വേണ്ടി അശ്വതിയെ ദൈവം നിയോ​ഗിച്ചതുപോലെ എനിക്ക് തോന്നിയിട്ടുണ്ട്.'

'സിനിമയിൽ വലിയൊരു പൊസിഷനിൽ ഇരിക്കുമ്പോഴാണ് അശ്വതിയുടെയും എന്റെയും വിവാ​ഹം നടക്കുന്നത്. കുട്ടികൾക്ക് വേണ്ടി മാത്രം അവൾ ലൈഫ് മാറ്റിവെച്ചു. എല്ലാവർക്കും വീട്ടിൽ‌ കിട്ടുന്നൊരു സന്തോഷമുണ്ടോല്ലോ... അത് മുപ്പത് വർഷമായി അശ്വതി എനിക്ക് കോരി ചൊരിയുന്നുണ്ട് അക്കാര്യത്തിൽ ഞാൻ വളരെ അനു​ഗ്രഹീതനാണ്.'

'എനിക്ക് എന്തും അശ്വതിയോട് ഷെയർ ചെയ്യാം. ദിവസം ഒരു അമ്പത് പ്രാവശ്യം ഫോൺ ചെയ്യുന്നുണ്ടെങ്കിൽ അത് മറ്റാർക്കുമല്ല അശ്വതിക്കാണ്', എന്നാണ് ജയറാം പറഞ്ഞത്.

Read more about: urvashi jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X