രാവിലെ ആരും വിളിക്കാനില്ലാതെ എണീക്കേണ്ട അവസ്ഥയുണ്ടായാൽ, എന്നെ മനസിലാക്കുന്നവർ കുറയുന്നു...: ഉർവശി

അഭിനയ രം​ഗത്ത് വർഷങ്ങളായി തുടരുന്ന നടി ഉർവശി തന്റെ ജീവിതത്തെക്കുറിച്ചും കടന്ന് വന്ന പാതകളെക്കുറിച്ചും തുറന്ന് സംസാരിക്കുന്നയാളാണ്. കുടുംബമെന്ന സങ്കൽപ്പത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ആളാണ് ഉർവശി. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം സന്തോഷത്തോടെ കഴിഞ്ഞ കാലത്തെക്കുറിച്ച് ഉർവശി ഇടയ്ക്ക് സംസാരിക്കാറുണ്ട്. പുതിയ അഭിമുഖത്തിൽ കൂട്ടുകുടുംബത്തിലെ ഓർമകൾ പങ്കുവെക്കുകയാണ് ഉർവശി.

എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്ത് പ്രേക്ഷകർക്ക് അവരിലൊരാളെ പോലെ തോന്നിക്കാൻ കഴിയുന്നതിൽ കൂട്ടുകുടുംബത്തിൽ വളർന്നത് ഒരു ഘടകമാണെന്ന് ഞാൻ കരുതുന്നു. വീട്ടിൽ ഞാനും സഹോദരങ്ങൾക്കും അച്ഛനും അമ്മയ്ക്കും പുറമെ അച്ഛന്റെ അമ്മ, അമ്മയുടെ അമ്മ, അച്ഛന്റെ സഹോദരിയും മകനും അച്ഛന്റെ അനിയനും ഉണ്ടായിരുന്നു. ഒരുപാട് പേർ. അതിന് പുറമെ ഡ്രാമ ക്യാമ്പുകളും. ഒരുപാട് ആളുകളോട് ഇടപഴകാനുള്ള അവസരം കുട്ടിക്കാലത്തേ ഉണ്ടായെന്നും ഉർവശി പറയുന്നു. എന്റെ വീട്ടിൽ സ്വകാര്യതയ്ക്ക് സ്ഥാനമേയില്ലായിരുന്നു. കൂടെ പഠിക്കുന്ന പെൺകുട്ടികൾ വന്നാൽ ഒറ്റയ്ക്ക് പോയി സംസാരിക്കാനാകില്ല.

Urvashi Family

പ്രെെവസി ഇല്ലാതായി എന്നതിനേക്കാൾ വീണാൽ താങ്ങാൻ ആളുണ്ടല്ലോ എന്ന തോന്നാലായിരുന്നു അന്ന്. തെറ്റ് ചെയ്യുമ്പോൾ അത് ചൂണ്ടിക്കാൻ കുറേ പേർ ഉണ്ടായിരുന്നു. ഇന്ന് അത് പറയാൻ ആളില്ല. ഷൂട്ടില്ലെങ്കിൽ രാവിലെ ആരും വിളിക്കാതെ കുറച്ച് വെെകി ഞാൻ തന്നെ എണീറ്റ് വരുമ്പോൾ എങ്ങനെ തോന്നും. എത്ര സുരക്ഷിതമായിരുന്നു എന്ന് അന്ന് തോന്നും. അതേസമയം കൂട്ടുകുടുംബ വ്യവസ്ഥ മാറ്റേണ്ട സാഹചര്യം പിന്നീട് സമൂഹത്തിൽ ഉണ്ടായെന്നും ഉർവശി പറയുന്നു.

ഒരു പ്രായത്തിനപ്പുറം നമ്മളുടെ പേരെടുത്ത് വിളിക്കുന്നവർ കുറയും. അപ്പോഴാണ് മൂത്തവരെക്കുറിച്ച് ഓർക്കും. എന്നെ മനസിലാക്കുന്ന ആളുകൾ കുറയുന്നു. ഞാൻ മനസിലാക്കുന്ന ആളുകൾ കൂടുന്നെന്നും ഉർവശി പറയുന്നു. ഞാൻ ഒരുപാട് സ്ത്രീ സംവിധായകരുടെ ആദ്യ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സുധ കൊങ്കരയ്ക്ക് എന്താണ് വേണ്ടതെന്ന് സുധയ്ക്കറിയാം. പല സീനുകളിലും റിഹേഴ്സൽ ഇല്ലായിരുന്നെന്നും ഉർവശി പറയുന്നു.

പരിമളം ആന്റ് കോ ആണ് ഉർവശിയുടെ പുതി‍യ സിനിമ. ജയറാം നായകനായെത്തുന്ന തമിഴ് ചിത്രം സംവിധാനം ചെയ്തത് പാണ്ഡിരാജ് ആണ്. കോമഡിയും ത്രില്ലറും ഇടകലർന്ന ചിത്രമാണിത്. ഒരേ പോലുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിൽ ഒരിക്കലും എനിക്ക് താൽപര്യം തോന്നിയിട്ടില്ലെന്നാണ് ഉർവശി പറയുന്നത്. നെ​ഗറ്റീവ് കഥാപാത്രം ആയാലും പോസിറ്റീവ് കഥാപാത്രം ആയാലും എത്രമാത്രം വ്യത്യസ്തതയുണ്ടെന്നത് വളരെ പ്രധനമാണെന്നും ഉർവശി പറഞ്ഞിട്ടുണ്ട്. വർഷങ്ങൾ നീണ്ട കരിയറിൽ വ്യത്യസ്തമായ പല വേഷങ്ങൾ ഉർവശിയെ തേടി വന്നിട്ടുണ്ട്. ഇത്രത്തോളം വെെവിധ്യമുള്ള റോളുകൾ ലഭിച്ച നടിമാർ വിരളമാണ്. ഇന്നും ഉർവശിക്ക് സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനം ലഭിക്കുന്നു. അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വന്ന ഉർവശി വളരെ ചെറിയ പ്രായത്തിലേ അഭിനയം തുടങ്ങി. മറ്റൊരിടത്ത് നിന്നും ലഭിക്കാത്ത അനുഭവങ്ങളാണ് ഓരോ ദിവസവും സിനിമാ രം​ഗത്ത്. സിനിമ പാഷനായി ഞാൻ എടുത്തത് വളരെ വെെകിയാണ്. അതിന് ശേഷം സ്ക്രിപ്റ്റ് കേൾക്കാൻ തുടങ്ങിയതെന്ന് മറ്റൊരു അഭിമുഖത്തിൽ ഉർവശി പറയുകയുണ്ടായി.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X