സ്വന്തം വീട് കണ്ടിട്ട് പോലും മനസിലായില്ല, രണ്ടര വയസ് വരെ മകളെയും കൊണ്ട് ഷൂട്ടിന് പോയി: ഉർവശി

അഭിനയ രാക്ഷസിയെന്നാണ് നടി ഉർവശിയെ പ്രേക്ഷകരും സഹപ്രവർത്തകരും വിശേഷിപ്പിക്കാറ്. എന്നാൽ വ്യക്തി ജീവിതത്തിൽ ഉർവശി നിഷ്കളങ്കയായ സ്ത്രീയാണ്. താരമാണെന്ന ചിന്ത ഒരിക്കലും നടിയിൽ വന്നിട്ടില്ല. സാധാരണക്കാരിയായാണ് അഭിമുഖങ്ങളിലെല്ലാം ഉർവശി സംസാരിക്കാറ്. ചെറുപ്പത്തിലേ കുടുംബത്തിന്റെ അമിത നിയന്ത്രണത്തിലും സംരക്ഷണത്തിലും വളർന്നതിനാൽ സ്വന്തമായി പല കാര്യങ്ങളും തനിക്ക് ചെയ്യാൻ പറ്റില്ലെന്ന് ഉർവശി പറഞ്ഞിട്ടുണ്ട്. സ്ഥിരം വഴിയല്ലാതെ മറ്റൊരു വഴിയിലൂടെ പോയാൽ സ്വന്തം വീട് പോലും തനിക്ക് മനസിലാകില്ലെന്ന് ഉർവശി പറയുന്നു.

മദ്രാസിൽ എന്റെ വീട്ടിലേക്ക് ചേട്ടൻ മറ്റൊരു വഴിയിലൂടെ വന്നു. ആ ഏരിയയിൽ കേരള സ്റ്റെെൽ വീട് എന്റേത് മാത്രമേയുള്ളൂ. മോന് മൂന്നര വയസേയുള്ളൂ. എന്റെ വീട് കണ്ട് അയ്യോ നമ്മുടെ വീട് പോലൊരു വീട്, ആരോ നമ്മുടെ വീട് കണ്ട് അത് പോലെ വെച്ചിരിക്കുകയാണെന്ന് ഞാൻ പറഞ്ഞു. അമ്മ ഒരു മണ്ടിയമ്മയായിപ്പോയല്ലോ, അത് നമ്മുടെ വീടല്ലേ എന്ന് മകൻ പറഞ്ഞു. അതൊക്കെ ജീവിതത്തിലെ ഓരോ കോമഡികളാണ്. അതേസമയം ഭയങ്കര സീരിയസുമാണ്.

പ്രൊഡക്ഷനിൽ നിന്ന് പുതിയ ഡ്രെെവേർസ് വരികയാണെങ്കിൽ വഴി പറഞ്ഞ് കൊടുക്കാൻ ബുദ്ധിമുട്ടാണ്. ഇപ്പോൾ മാപ്പ് ഒക്കെയുള്ളത് കൊണ്ട് പ്രശ്നമില്ല. അല്ലെങ്കിൽ പ്രശ്നം തന്നെയാണ്. സ്ഥിരം പോകുന്ന വഴിയിൽ തന്നെ പോകണം. അല്ലെങ്കിൽ തനിക്ക് ബുദ്ധിമുട്ടാണെന്നും ഉർവശി പറയുന്നു.

Urvashi

സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന കാലഘട്ടത്തെക്കുറിച്ചും ഉർവശി സംസാരിച്ചു. മകൾ ജനിച്ച ശേഷം ഔട്ട് ഡോർ യാത്രകൾ കുറച്ചിരുന്നു. രണ്ടര വയസ് വരെ അവളെ കൊണ്ട് നടന്ന് ഞാൻ വർക്ക് ചെയ്തു. അത് കഴിഞ്ഞപ്പോൾ എനിക്ക് ഔട്ട് ഡോർ അധികം പോകാൻ പറ്റാതായി. കൂടുതൽ ദിവസങ്ങൾ മാറി നിൽക്കുമ്പോൾ എനിക്ക് മാനസിക പ്രശ്നങ്ങൾ വരുന്നത് കൊണ്ടാണ്. രാവിലെ പോയി വെെകീട്ട് വരുന്ന വർക്കുകൾ മാത്രം ചെയ്തു. പക്ഷെ സത്യേട്ടൻ വിളിച്ചപ്പോൾ അച്ചുവിന്റെ അമ്മ ചെയ്തു. കുറച്ച് പടങ്ങൾ ചെയ്ത് ആവർത്തിക്കുന്നെന്ന് തോന്നുമ്പോൾ ഞാൻ വീണ്ടും പോകും. അങ്ങനെയാണ് താൻ കരിയറിൽ മുന്നോട്ട് പോയതെന്നും ഉർവശി പറയുന്നു.

തുടരെ സിനിമകൾ ചെയ്യുന്ന ഉർവശി കരിയറിലെ തിരക്കുകളിലാണിപ്പോൾ. തമിഴിലും മലയാളത്തിലും ഉർവശിയുടെ സിനിമകൾ ഒന്നിന് പിറകെ ഒന്നായി പ്രേക്ഷകർക്ക് മുമ്പിലെത്തുന്നു. അഭിനയിക്കുന്ന സിനിമകളിലെല്ലാം ശ്രദ്ധേയ വേഷം ഉർവശിക്ക് ലഭിക്കുന്നുണ്ട്. ഉർവശിയുടെ അഭിനയ മികവിനെ ഏവരും പ്രശംസിക്കാറുണ്ട്. . 56ാം വയസിലും സിനിമാ ലോകത്ത പ്രബല സാന്നിധ്യമായി നിൽക്കാൻ ഉർവശിക്ക് സാധിക്കുന്നു.

മനോജ് കെ ജയനാണ് ഉർവശിയുടെ മുൻ ഭർത്താവ്. 2000 ൽ വിവാഹിതരായ ഇരുവരും 2008 ൽ വേർപിരിഞ്ഞു. തേജാലക്ഷ്മി എന്നാണ് ഇവർക്ക് പിറന്ന മകളുടെ പേര്. സുന്ദരിയായവൾ സ്റ്റെല്ല എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വരാനൊരുങ്ങുകയാണ് തേജാലക്ഷ്മി. എൽ ജ​ഗദമ്മ ഏഴാം ക്ലാസ് ബിയാണ് ഉർവശിയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. ഭർത്താവ് ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്തത്. ഉള്ളൊഴുക്ക് എന്ന സിനിമയിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉർവശിക്ക് ലഭിച്ചു. ചിത്രത്തിൽ മികച്ച പ്രകടനമാണ് നടി കാഴ്ച വെച്ചത്.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X