നിയന്ത്രണമേ ഇല്ലാത്ത വീട്, ജീവിതത്തെ ഒരുപാട് ബാധിച്ചു; കുറച്ച് കാലം കഴിഞ്ഞാൽ മനസിലാകും: ഉർവശി

നടൻ മനോജ് കെ ജയനുമായുള്ള വിവാഹബന്ധം പിരിയേണ്ടി വന്നതിനെക്കുറിച്ച് പരാമർശിച്ച് നടി ഉർവശി. അതായിരുന്നു ദെെവത്തിന്റെ വിധിയെന്നും അതിന് പിന്നിൽ ഒരു കാരണമുണ്ടെന്നും ഉർവശി പറയുന്നു. സിനിബസ് എന്ന തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടാകും. ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഇതൊന്നും തീരെ പ്രതീക്ഷിച്ചിരുന്നില്ലല്ലോ എന്ന് തോന്നും. അത് വരെയും നമ്മളങ്ങനെ വിചാരിച്ചിട്ടേയുണ്ടാകില്ല. ഇതൊന്നും നമ്മുടെ കയ്യിൽ അല്ല. ഞാൻ വളർന്ന് വന്നത് വളരെ യാഥാസ്ഥിതിക കുടുംബത്തിലാണ്. സുഹൃത്തുക്കളുടെ വീട്ടിലൊന്നും പോകാൻ പാടില്ല. അങ്ങനെ ഒരുപാ‌ട് നിയന്ത്രണങ്ങളുള്ള വീട്ടിൽ നിന്നും നിയന്ത്രണങ്ങളേ ഇല്ലാത്ത വീട്ടിൽ പോയി ജീവിക്കേണ്ട ഘട്ടം വന്നു. അത് എന്റെ ജീവിതത്തെ ഒരുപാട് ബാധിച്ചു. അതിൽ നിന്നും പുറത്ത് വരാൻ ഞാൻ പെട്ട പാടുണ്ട്. ദെെവവും ആളുകളും എന്നെ സഹായിച്ചു.

Urvashi

നമുക്ക് ഇഷ്ടമല്ലാത്ത എല്ലാ കാര്യങ്ങളും നടക്കരുതായിരുന്നു എന്നാണല്ലോ നമ്മൾ ചിന്തിക്കുക. പക്ഷെ കാരണം നമ്മൾക്ക് മനസിലാകും. എനിക്ക് ജീവിക്കാൻ ഇഷ്ടമില്ലാത്തയാളോ‌ടൊപ്പം ജീവിക്കേണ്ടി വന്നു. പക്ഷെ അത് ഒരു കുഞ്ഞിന്റെ ജനനത്തിന് നിമിത്തമായി. എല്ലാ കാര്യങ്ങളിലും അങ്ങനെയാണ്. ഈ അച്ഛനും അമ്മയ്ക്കും ആണ് ആ കുട്ടി ജനിക്കേണ്ടതെന്ന വിധിയുണ്ടെങ്കിൽ അത് മാറ്റാൻ പറ്റില്ല.
എല്ലാത്തിനും ദെെവം ഒരു കണക്ക് വെച്ചിട്ടുണ്ടാകും. ആ സമയത്ത് അത് മനസിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. കുറച്ച് കാലം താണ്ടി വന്നാൽ ആലോചിക്കും എന്നും ഉർവശി പറഞ്ഞു.

മനോജ് കെ ജയനുമായുള്ള ആദ്യ വിവാഹ ബന്ധത്തിൽ ഉർവശിക്ക് ജനിച്ച മകളാണ് തേജാലക്ഷ്മി. മനോജ് കെ ജയനും ഉർവശിയും പിരിഞ്ഞപ്പോൾ ഇവർക്കിടയിൽ ഏറ്റവും വലിയ പ്രശ്നമായത് മകളുടെ കസ്റ്റഡി അവകാശമായിരുന്നു. മകളെ തനിക്കൊപ്പം വിടുന്നില്ലെന്ന് ഉർവശി ആരോപിച്ചു. ഉർവശി മദ്യപാനിയാണെന്ന ആരോപണം അന്ന് ഉയർന്ന് വന്നിരുന്നു. ന‌ടി ജീവിതത്തിൽ ഏറെ വിഷമിച്ച കാലഘട്ടമായിരുന്നു ഇത്. മകളുടെ കസ്റ്റഡി അവകാശം അന്ന് മനോജ് കെ ജയനാണ് ലഭിച്ചത്. ഉർവശിക്കൊപ്പം തേജാലക്ഷ്മി എപ്പോഴും സമയം കണ്ടെത്താറുണ്ട്. ഇന്ന് രണ്ടാമത് വിവാഹം ചെയ്ത ഭർത്താവ് ശിവപ്രസാദിനും മകനുമൊപ്പം സന്തോഷകരമായി കുടുംബ ജീവിതം നയിക്കുകയാണ് ഉർവശി.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X