സ്കൂളിൽ നിന്ന് എന്നെ പറഞ്ഞ് വിട്ടതാണ്, ചെറുക്കൻമാർ പാട്ടും പാടി എന്റെ പിറകെ: ഉർവശി

അഭിനയ രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ് ഉർവശി. ചെറുപ്രായത്തിലേ സിനിമാ രം​ഗത്തേക്ക് വന്ന ഉർവശി തന്റെ ജീവിതത്തിലെ ഭൂരിഭാ​ഗം സയമവും ചെലവഴിക്കുന്നത് ഈ മേഖലയിലാണ്. പുരസ്കാരങ്ങൾ ഉർവശിയെ തേടിയെത്തി. ഹിറ്റുകളും മികച്ച കഥാപാത്രങ്ങളും ഉർവശിയെ കരിയറിൽ ഉയരങ്ങളിലെത്തിച്ചു. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിൽ കരിയറിൽ പിന്നിട്ട പാതകളെക്കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ആദ്യമൊന്നും നടിയായെന്നോ താരമായെന്നോ എനിക്ക് തോന്നിയിട്ടേയില്ല. ഇത് കഴിഞ്ഞ് ഞാൻ സ്കൂളിൽ പോകുമെന്ന് ഞാൻ എല്ലാ പടം ചെയ്യുമ്പോഴും പറയുമായിരുന്നു. ഷൂട്ടിം​ഗ് വേ​ഗം തീർക്ക് ഈ കൊച്ചിന് സ്കൂളിൽ പോകാനുള്ളതാണെന്ന് പിന്നെ എല്ലാവരും കളിയാക്കും. കളിയാക്കുകയാണെന്ന് മനസിലാക്കാതെ അതെയെന്ന് ഞാനും പറയും. നൂറ് പടങ്ങളൊക്കെയായപ്പോഴാണ് ഇനി പോക്കില്ലെന്ന് എനിക്ക് മനസിലായത്.

Urvashi

അപ്പോഴേക്കും കേരളത്തിലായി ഷൂട്ടിം​ഗ്. മലയാളത്തിലേക്ക് വന്നപ്പോൾ ആക്ടേർസ് കഥാപാത്രങ്ങളെ ഇത്രയും ​ഗൗരവമായി കാണുന്നു. ഇത് സീരിയസ് പ്രൊഫഷനാണെന്ന് മനസിലാക്കി. കുറച്ച് കൂടെ മലയാളത്തിൽ എനിക്ക് സ്വാതന്ത്രമുണ്ടായിരുന്നു. അച്ഛനെയും അമ്മയെയുമെല്ലാം ഇവിടെ അറിയാം. സ്നേഹ വാത്സല്യങ്ങൾ ഇവിടെ നിന്നും കിട്ടി. പഠിത്തം പക്ഷെ നിർത്തി.

9ാം ക്ലാസ് ആനുവൽ എക്സാം സമയത്തായിരുന്നു മുന്താണി മുടിച്ച് ഷൂട്ടിം​ഗ്. റീ എക്സാം എഴുതി ജയിച്ചു. പത്താം ക്ലാസിലേക്ക് ചെന്നപ്പോഴേക്കും പടം റിലീസായി ചെറുക്കൻമാരെല്ലാം എന്റെ പിറകെ കണ്ണ് തുറക്കണം സാമി എന്ന് പറഞ്ഞ് പാട്ടും പാടി നടക്കുകയാണ്. അന്നെനിക്ക് മാനക്കേടും സങ്കടവും തോന്നി. പിന്നെ സ്കൂളിൽ നിന്നും ഇത് ബുദ്ധിമുട്ടാണ്, ഇനി ഇങ്ങോട്ട് വരാതിരിക്കാം എന്ന് പറഞ്ഞു. അറ്റൻഡന്റ്സ് ഇല്ലല്ലോ. അങ്ങനെ പറഞ്ഞ് വിട്ടതാണെന്നും ഉർവശി പറയുന്നു.

Urvashi

തന്റെ മക്കളെക്കുറിച്ചും ഉർവശി സംസാരിച്ചു. ഷൂട്ടിം​ഗിന് ഞാനെവിടെ പോയാലും ഞാനും വരും എന്ന് മകൻ പറയുമായിരുന്നു. മോളെ പോലെ തന്നെ സ്കൂളിൽ ചേർക്കുന്നത് വരെ ഞാൻ കൊണ്ട് പോയി. മോൾ സ്കൂളുമായി അങ്ങ് യോജിച്ച് പോയി. പക്ഷെ ഇവനങ്ങനെയല്ല. എല്ലായിടത്തും എനിക്കൊപ്പം വരണമെന്നായിരുന്നു. പക്ഷെ പിന്നീട് മാറിപ്പോയി. ക്യാമറ അവനെ ഫോളോ ചെയ്യുന്നത് ഇഷ്ടമല്ല. മോൾ ഇതിനൊക്കെ ഓക്കെയാണ്. കൂടെ ഇറങ്ങി വരും. എപ്പോൾ നോക്കിയാലും സെൽഫിയെടുക്കും.

വീട്ടിൽ ഞാൻ വെറും സാധാരണക്കാരിയായ സ്ത്രീയാണ്. ഒരുക്കങ്ങളൊന്നുമില്ലാത്ത ആളാകാനാണ് എനിക്കിഷ്ടം. മുടി കെട്ടി വെച്ച് വള വളായുള്ള നെറ്റി എടുത്തിടും. ഒരു തോർത്തെപ്പോഴും കഴുത്തിൽ ഉണ്ടാകും. ആര് വന്നാലും എന്റെ അമ്മ തോളിൽ ഒരു തുണിയെടുത്തിട് എന്ന് പറയുമായിരുന്നു. ഇപ്പോഴും അത് ശീലിച്ച് പോയി. അടുക്കളയിൽ കയറി എല്ലാം കുക്ക് ചെയ്യും. സിനിമയില്ലാത്തപ്പോൾ എന്റെ പുസ്തകങ്ങളും പാചകവുമെല്ലാം ഇഷ്ടമാണ്. പാട്ടുകൾ കേൾക്കുമെന്നും ഉർവശി പറയുന്നു.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X