എന്നെക്കുറിച്ച് പറയുന്നത് അദ്ദേഹത്തെ ബാധിക്കും; ചേച്ചിമാരെ മിസ് ചെയ്ത സമയം: ഉർവശി പറയുന്നു
സിനിമാ രംഗത്ത് എന്നും തന്റേതായ സ്ഥാനം ഉർവശിക്ക് ലഭിച്ചിട്ടുണ്ട്. ഉർവശിയുടെ സിനിമകൾക്ക് ഇന്നും വലിയ സ്വീകാര്യതയുണ്ട്. എൺപതുകളിൽ വന്ന നായിക നടിമാരിൽ ഇന്നും താരമൂല്യം നിലനിൽക്കുന്ന ചുരുക്കം അഭിനേത്രിമാരിൽ ഒരാളാണ് ഉർവശി. കരിയറിലെ ഉയർച്ചകൾക്കിടയിലും ജീവിതത്തിൽ ചില വിഷമ ഘട്ടങ്ങൾ ഉർവശിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നടിയുടെ ആദ്യ വിവാഹ ബന്ധം പിരിഞ്ഞത് പ്രശ്ന കലുഷിതമായാണ്. പിന്നീടാണ് ശിവപ്രസാദ് ഉർവശിയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. 2013 ലായിരുന്നു വിവാഹം.
ഇഷാൻ പ്രജാപതി എന്ന മകനും ഇവർക്ക് പിറന്നു. ഉർവശിയുടെ ഭർത്താവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യത്തെ സിനിമ എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് റിലീസിന് ഒരുങ്ങുകയാണ്. ഉർവശി സിനിമയുടെ നിർമാണത്തിൽ പങ്കാളിയാണ്. മെയ് രണ്ടിന് ചിത്രം റിലീസ് ചെയ്യും. ജഗദമ്മ എന്ന ടെെറ്റിൽ കഥാപാത്രത്തെയാണ് ഉർവശി സിനിമയിൽ അവതരിപ്പിക്കുന്നത്. ഭർത്താവ് സംവിധാനം ചെയ്യുന്ന, താൻ നിർമിക്കുന്ന സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ന്യൂസ് 18 മലയാളത്തോട് സംസാരിക്കുകയായിരുന്നു നടി.
കൺവീനിയൻസ് ഉണ്ട്. പക്ഷെ എനിക്ക് കൂടുതൽ സ്വാതന്ത്ര്യം എന്റെ മറ്റ് സംവിധായകരുടെ സിനിമകളിലാണെന്ന് തോന്നുന്നു. കാരണം എന്റെ പ്രൊഡക്ഷനിൽ സിനിമ ചെയ്യുമ്പോൾ ഞാൻ എനിക്ക് വേണ്ടി ചെയ്യുന്നതാണോ ഇതെന്ന തോന്നൽ അറിയാതെ വരും. പടത്തിന് വേണ്ടിയുള്ള സജഷനോ ഒരു സീനിന് വേണ്ടിയുള്ള ചർച്ചയോ നടക്കുമ്പോൾ ഒരു പ്രൊഡ്യൂസറായാണോ സംസാരിക്കുന്നതെന്ന കൺഫ്യൂഷൻ വരും. മറ്റ് സിനിമകളിൽ അങ്ങനെയില്ല.
ആ സിനിമ നന്നാക്കാൻ ഞാൻ ശ്രമിക്കുന്നു എന്നേ വരൂ. ആ വ്യത്യാസം ഉണ്ടായിരുന്നു. ഒരു കുടുംബത്തിൽ നിന്ന് നമ്മൾ ഒരുമിച്ച് വർക്ക് ചെയ്യുമ്പോൾ ഉത്തരവാദിത്വങ്ങൾ കൂടും. കാരണം ആ സിനിമയിൽ അദ്ദേഹത്തെക്കുറിച്ച് പറയുന്നതും എന്നെ ബാധിക്കും. എന്നെക്കുറിച്ച് പറയുന്നത് അദ്ദേഹത്തെ ബാധിക്കും. അതിന്റേതായ റിസ്കുണ്ടെന്നും ഉർവശി പറഞ്ഞു.

മുമ്പ് സഹോദരിമാരായ കൽപ്പനയ്ക്കും കലാ രഞ്ജിനിക്കുമൊപ്പം സിനിമകളും ഷോകളും ചെയ്തതിന്റെ അനുഭവങ്ങളും ഉർവശി പങ്കുവെച്ചു. വിദേശത്ത് പ്രോഗ്രാമുകൾക്ക് പോകുമ്പോൾ ഞങ്ങൾ ഒരുമിച്ചായിരിക്കും. അങ്ങനെയല്ലാതെ ഒരു കാലഘട്ടം വരെ ഞങ്ങൾ ചെയ്തിട്ടില്ല. മറ്റ് കുടുംബങ്ങളിലായപ്പോഴും പ്രോഗ്രാമുകൾക്ക് ഒരുമിക്കുമായിരുന്നു. പിന്നെ അത് പറ്റാതായ സാഹചര്യങ്ങളിലൊക്കെ അത് മിസ് ചെയ്തിട്ടുണ്ടെന്നും ഉർവശി വ്യക്തമാക്കി.
എന്നെ കാണാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നത് കൗതുകമുള്ള കഥാപാത്രങ്ങളിലാണ്. അതിനിടയ്ക്ക് കണ്ണ് നനയിക്കാം. ഉള്ളൊഴുക്ക് അതിൽ നിന്നും വളരെ വ്യത്യസ്തമായി വന്ന് ഭവിച്ച സിനിമയാണ്. എല്ലാ സിനിമകളും അത് പോലെ വിജയിക്കണമെന്നില്ല. പക്ഷെ തീർച്ചയായും അത് നല്ലൊരു പ്രതീക്ഷയാണ്. ഉള്ളൊഴുക്ക് എഴുത്തുകാരന്റെയും സംവിധായകന്റെയും ആത്മവിശ്വാസത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും ഉർവശി പറഞ്ഞു. ഉർവശിയുടെ മകൾ തേജാലക്ഷ്മി സിനിമാ രംഗത്തേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. ഉ
ഉള്ളാെഴുക്ക്, ജെ ബേബി എന്നിവയാണ് ഉർവശിയുടെ അടുത്ത കാലത്തിറങ്ങിയ ശ്രദ്ധേയ സിനിമകൾ. രണ്ട് സിനിമകളിലും മികച്ച കഥാപാത്രം നടിക്ക് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ഉള്ളൊഴുക്കിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഉർവശി ഏറ്റുവാങ്ങിയത്. മിഥുനം, സ്ഫടികം, തലയണമന്ത്രം, പൊൻമുട്ടയിടുന്ന താറാവ് തുടങ്ങിയ ഉർവശിയുടെ പഴയ സിനിമകൾക്കും ആരാധകർ ഏറെയാണ്. മലയാളത്തിനൊപ്പം തമിഴിലും ഉർവശി സജീവമാണ്. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications