മോഹന്‍ലാല്‍ അല്ല, മിഥുനത്തില്‍ നായകനാകേണ്ടിയിരുന്നത് മറ്റൊരു താരം, തുറന്നുപറഞ്ഞ് ഉര്‍വ്വശി

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഇഷ്ട നായികമാരില്‍ ഒരാളാണ് നടി ഉര്‍വ്വശി. നടിയുടെതായി പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. നായികയായും സഹനടിയായുമൊക്കെയാണ് ഉര്‍വ്വശി മോളിവുഡില്‍ തിളങ്ങിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചിരുന്നു. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായിട്ടാണ് ഉര്‍വ്വശി മിക്ക സിനിമകളിലും തിളങ്ങിയത്.

വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു താരം. തിരിച്ചുവരവിലും ശ്രദ്ധേയ പ്രകടനമാണ് ഉര്‍വ്വശി കാഴ്ചവെച്ചിരുന്നത്. മോഹന്‍ലാലിന്റെ നായികയായും ഉര്‍വ്വശി മോളിവുഡില്‍ തിളങ്ങിയിട്ടുണ്ട്. ഈ കൂട്ടുകെട്ടില്‍ വലിയ വിജയമായ ചിത്രങ്ങളിലൊന്നാണ് സ്ഫടികം. അതേസമയം ഈ സ്ഫടിക്കത്തിന് പുറമെ മോഹന്‍ലാല്‍-ഉര്‍വ്വശി കൂട്ടുകെട്ടില്‍ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് മിഥുനം. പ്രിയദര്‍ശന്റെ സംവിധാനത്തിലായിരുന്നു സിനിമ ഒരുങ്ങിയത്.

ശ്രീനിവാസന്റെ തിരക്കഥയില്‍

ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം 1993ലാണ് പുറത്തിറങ്ങിയത്. ഹാസ്യത്തിനും ഇമോഷണല്‍ രംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിയൊരുക്കിയ ഒരു സിനിമയായിരുന്നു മിഥുനം. മോഹന്‍ലാല്‍ ചിത്രത്തിലെ നര്‍മ്മ രംഗങ്ങളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. എഴുത്തിനൊപ്പം ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്

ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, തിക്കുറിശ്ശി, മീന തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങില്‍ എത്തിയത്. മിഥുനത്തില്‍ ഭാര്യ ഭര്‍ത്താക്കന്മാരായിട്ടാണ് മോഹന്‍ലാലും ഉര്‍വ്വശിയും അഭിനയിച്ചത്. സേതുമാധവന്‍ എന്ന കഥാപാത്രമായി ലാലേട്ടനും ഭാര്യ സുലോചനയായി ഉര്‍വ്വശിയും അഭിനയിച്ചു. രണ്ട് പേരുടെയും കരിയറില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ് ചിത്രത്തിലേത്.

അതേസമയം മിഥുനത്തെ കുറിച്ച്

അതേസമയം മിഥുനത്തെ കുറിച്ച് ഒരഭിമുഖത്തില്‍ ഉര്‍വ്വശി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മിഥുനം ആദ്യം മോഹന്‍ലാല്‍ ചിത്രമായിരുന്നില്ലെന്നും മറ്റൊരാളാണ് നായകനാകേണ്ടിയിരുന്നത് എന്നുമാണ് ഉര്‍വ്വശി പറഞ്ഞത്. ഉര്‍വ്വശിയുടെ വാക്കുകളിലേക്ക്; പ്രിയദര്‍ശന്‍ സാറിന്റെ ഒരു സിനിമയിലേ ഞാന്‍ അഭിനയിച്ചിട്ടുളളൂ, അതാണ് മിഥുനം.

എനിക്ക് വ്യക്തിപരമായി

എനിക്ക് വ്യക്തിപരമായി ഒരുപാട് ഇഷ്ടമുളള കഥാപാത്രമാണ് അതിലെ സുലോചന. ശരിക്കും ശ്രീനിയേട്ടന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു മിഥുനം. ശ്രീനിയേട്ടന്‍ തന്നെ ലാലേട്ടന്‍ ചെയ്ത കഥാപാത്രം ചെയ്യാനായിരുന്നു ആദ്യ പ്ലാന്‍. പിന്നീട് പ്രിയദര്‍ശന്‍ സാറിലേക്ക് സിനിമ വന്നപ്പോള്‍ ലാലേട്ടന്‍ സിനിമയിലെ നായകനാവുകയായിരുന്നു.

Recommended Video

ആ പ്രിയദർശൻ - ലാലേട്ടൻ സിനിമകൾ പരാജയപ്പെടാൻ കാരണം ഇതാണ് | filmibeat Malayalam
അതില്‍ അഭിനയിച്ച

അതില്‍ അഭിനയിച്ച ഓരോ നടീനടന്മാരെ കുറിച്ച് ഓര്‍ക്കുമ്പോഴും എന്തൊരു അത്ഭുതമാണ്. ശങ്കരാടി സാര്‍, പപ്പുചേട്ടന്‍, മീനാമ്മ തുടങ്ങിയ വലിയ അഭിനേതാക്കളുടെ ഒരു നിര തന്നെയുണ്ടായിരുന്നു. ചിത്രത്തിലെ ജഗതി ചേട്ടന്റെയും ഇന്നസെന്റ് ചേട്ടന്റെയും കോമ്പിനേഷന്‍ രംഗങ്ങള്‍ തന്നെ ഏറെ ചിരിയുണര്‍ത്തുന്നതാണ്. മിഥുനം സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് ഉര്‍വ്വശി പറഞ്ഞു. പ്രണവം ആര്‍ട്‌സിന്റെ ബാനറില്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. എംജി രാധാകൃഷ്ണന്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more about: mohanlal urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X