അവാര്‍ഡ് നിര്‍ണയം വരുമ്പോള്‍ അവര്‍ പറയുന്നത് വിചിത്രമായ കാരണം, തുറന്നുപറഞ്ഞ് ഉര്‍വ്വശി
നായികയായും സഹനടിയായുമെല്ലാം തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന താരമാണ് ഉര്‍വ്വശി. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളിലാണ് ഉര്‍വ്വശി അഭിനയിച്ചത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ ഉര്‍വ്വശി അവതരിപ്പിച്ച കഥാപാത്രങ്ങളും സിനിമകളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമായിരുന്നു താരം. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഉര്‍വ്വശിയുടെ മിക്ക ചിത്രങ്ങളും വിജയം നേടിയിരുന്നു.
മലയാളത്തില്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് ഉര്‍വ്വശി കാഴ്ചവെച്ചത്. പിന്നാലെ തമിഴില്‍ സുരരൈ പോട്രു, മൂക്കുത്തി അമ്മന്‍, ഇളമൈ ഇതോ ഇതോ (പുത്തം പുതു കാലൈ) തുടങ്ങിയ സിനിമകളും നടിയുടെതായി പുറത്തിറങ്ങി. മിക്ക സിനിമകളിലെയും ഉര്‍വ്വശിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്.

സഹനടിയായുളള ഉര്‍വ്വശിയുടെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചു. ബാലതാരമായി തുടങ്ങി പിന്നീട് നായികാ നടിയായി മാറിയ താരമാണ് ഉര്‍വ്വശി. മലയാളത്തിലെന്ന പോലെ തമിഴിലും ഒരുകാലത്ത് തിരക്കേറിയ താരമായിരുന്നു ഉര്‍വ്വശി. അഞ്ച് തവണയാണ് മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടി നേടിയത്.

കൂടാതെ മറ്റു നിരവധി പുരസ്‌കാരങ്ങളും ഉര്‍വ്വശി നേടി. സംസ്ഥാന തലത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ദേശീയ തലത്തില്‍ മികച്ച സഹനടിക്കുളള പുരസ്‌കാരം മാത്രമാണ് ഉര്‍വ്വശിക്ക് ലഭിച്ചത്. 2006ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം അച്ചുവിന്റെ അമ്മയിലെ പ്രകടനത്തിനായിരുന്നു ഉര്‍വ്വശിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്.

അതേസമയം ദേശീയ തലത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടാതെ പോയതിനെ കുറിച്ച് ഒരഭിമുഖത്തില്‍ നടി മനസുതുറന്നിരുന്നു. ദേശീയ തലത്തിലും എന്റെ കഥാപാത്രങ്ങള്‍ പരിഗണിക്കപ്പെട്ടിരുന്നു എന്ന് ഉര്‍വ്വശി പറയുന്നു. പക്ഷേ അവാര്‍ഡ് നിര്‍ണയം വരുമ്പോള്‍ അവര്‍ പറയുന്നത് വാണിജ്യ സിനിമകളില്‍ ഇത്തരം മികച്ച വേഷങ്ങള്‍ ചെയ്തു, സിനിമയുടെ ഒരു നല്ല സമയം അവര്‍ കളഞ്ഞുകുളിക്കുന്നു എന്ന ഒരു വിചിത്രമായ വിലയിരുത്തല്‍ എന്നെ കുറിച്ച് നടന്നതായി കേട്ടിട്ടുണ്ട്.
കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

ഒരു പ്രത്യേക ജനുസില്‍പ്പെട്ട സിനിമയില്‍ അഭിനയിച്ചാല്‍ മാത്രം കിട്ടാനുളളതാണോ ഇതെന്ന് എനിക്ക് തോന്നി. ഞാന്‍ നായികയായി പോലും അഭിനയിച്ച സിനിമയല്ല മഴവില്‍ക്കാവടി, എന്നിട്ടും അതിലെ കഥാപാത്രത്തിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ഉര്‍വ്വശി പറഞ്ഞു. നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് ഉര്‍വ്വശിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മലയാളത്തില്‍ കേശു ഈ വീടിന്റെ നാഥന്‍ ആണ് ഉര്‍വ്വശിയുടെ പുതിയ ചിത്രം. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായിട്ടാണ് ഉര്‍വ്വശി എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
Recommended Video
ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications