പാർവതിയുടെ മുന്നിൽ വെച്ച് ദിലീപിന് പ്രശംസ, അമർഷം ഉള്ളിലൊതുക്കിയെന്ന് വാദം; ഉർവശിയുടെ വാക്കുകൾ ചർച്ച
ദിലീപിനെക്കുറിച്ച് നടി ഉർവശി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ദിലീപ് തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ പ്രശംസിക്കുകയായിരുന്നു നടി. കുഞ്ഞിക്കൂനൻ എന്ന സിനിമ. അതുവരെ നമ്മൾ കണ്ടിരുന്നത് നായകൻ ആ വേഷം ചെയ്യുന്നത് നായികയ്ക്ക് സഹതാപം തോന്നിക്കാനായിരുന്നു. ദിലീപിനോടുള്ള എന്റെ ഏറ്റവും വലിയ ബഹുമാനം അതാണ്. കമൽഹാസൻ പോലും ശ്രമിക്കാത്ത അത്തരം കഥാപാത്രങ്ങൾ ജനകീയവൽക്കരിച്ച് കാണിച്ചു.
ഏറ്റവും നല്ല ശെെലി അതാണ് എന്നാണ് ഉർവശി പറഞ്ഞത്. ചുറ്റും പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ എന്നീ നടിമാരുമുണ്ട്. രണ്ട് പേർക്കും ഉർവശിയുടെ പരാമർശം ഇഷ്ടപ്പെട്ടിട്ടില്ലെന്നും നീരസം മുഖത്ത് പ്രകടമാണെന്നും വാദമുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ആരോപണം വന്നപ്പോൾ ഏറ്റവും ശക്തമായി നടനെതിരെ നിലപാട് എടുത്തവരാണ് പാർവതി തിരുവോത്തും രമ്യ നമ്പീശനും.

കഴിഞ്ഞ വർഷം ഡിസംബർ എട്ടിനാണ് ദിലീപ് കുറ്റക്കാരനല്ലെന്ന് കേസിൽ വിധി വന്നത്. വിധിയിലെ എതിർപ്പ് പാർവതിയും രമ്യയും പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. കോടതിയിൽ നിന്നും അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്നാണ് ഇവർ പറയുന്നത്. അതിജീവിതയും കോടതി വിധിക്കെതിരെ പ്രസ്താവന പുറത്ത് വിട്ടിരുന്നു. അതേസമയം കേസിൽ തന്നെ കുടുക്കിയതാണെന്ന് ദിലീപ് പറയുന്നു.
നടി മഞ്ജു വാര്യരുടെ വാക്കുകളാണ് കേസിൽ തുടക്കത്തിൽ ഏറ്റവും നിർണായകമായത്. അതിജീവിതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള വേദിയിൽ സംസാരിക്കുകയായിരുന്നു നടി. ഇതിന് പിന്നിൽ നടന്നിരിക്കുന്നത് ക്രിമിനൽ ഗൂഡാലോചനയാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനുള്ള എല്ലാ പ്രവർത്തനത്തിനും അങ്ങേയറ്റം പൂർണമായ പിന്തുണ നൽകുക എന്നതാണ് നമുക്കിവിടെ ചെയ്യാൻ സാധിക്കുക എന്നാണ് മഞ്ജു പറഞ്ഞത്. മഞ്ജുവിന്റെ വാക്കുകൾ കേസിന് വലിയ ശക്തി പകർന്നു.
കോടതി വിധി വന്ന ശേഷം ദിലീപ് ആദ്യം സംസാരിച്ചതും മഞ്ജുവിനെതിരെയാണ്. അത്യന്തം നാടകീയമായാണ് ഈ കേസ് തുടക്കം മുതൽ മുന്നോട്ട് പോയത്. മൊഴി മാറ്റിയവർ ഏറെയാണ്. കേസിന് ശക്തി കുറഞ്ഞപ്പോൾ നിർണായക തെളിവുകളുമായി ബാലചന്ദ്രകുമാർ രംഗത്ത് വന്നു. ചാനൽ ചർച്ചകളിൽ കേസ് വീണ്ടും സജീവമായി. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളിൽ അന്വേഷണവും നടന്നു.


Click it and Unblock the Notifications