‌സിംപതറ്റിക്കായി ഒന്നും അയാൾ ചെയ്തിട്ടില്ല, എനിക്ക് ദിലീപിനോടുള്ള പേഴ്സൺ ഇഷ്ടത്തിന് കാരണം അതാണ്; ഉർവശി പറഞ്ഞത്

കഥാപാത്രത്തിന് വേണ്ടി എന്ത് പരീക്ഷണങ്ങൾക്കും തയ്യാറാകുന്ന ചുരുക്കം ചില അഭിനേതാക്കൾ മാത്രമെ മലയാളത്തിലുള്ളു. അവരിൽ ജനപ്രിയരായ രണ്ട് പേരാണ് ഉർവശിയും ദിലീപും. പെർഫോം ചെയ്യാനുള്ള സാധ്യതകളുണ്ടോയെന്ന് മാത്രമാണ് ഇരുവരും സ്ക്രിപ്റ്റ് സെലക്ട് ചെയ്യുമ്പോൾ നോക്കാറുള്ളു. ഇപ്പോഴിതാ അഭിനേതാവ് എന്ന രീതിയിൽ ​ദിലീപിനോട് തനിക്ക് വ്യക്തിപരമായി അൽപം ഇഷ്ടം കൂടുതലുള്ളതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ഉർവശി.

ഒരു കാര്യക്ടറിനേയും സിംപതറ്റിക്കായി ദിലീപ് അവതരിപ്പിക്കാറില്ലെന്നും കാഴ്ചക്കാരെ സന്തോഷിപ്പിക്കുന്ന തരത്തിലാണ് അഭിനയിക്കാറുള്ളതെന്നും ഉർവശി പറയുന്നു. വർഷങ്ങൾക്ക് മുമ്പ് മുകേഷിനും ​ഗണേഷ് കുമാറിനും ഒപ്പം കാക്കത്തൊള്ളായിരം എന്നൊരു സിനിമയിൽ ഉർവശി അഭിനയിച്ചിരുന്നു.

Urvashi Dileep

ബുദ്ധി വളർച്ച കുറഞ്ഞ പെൺകുട്ടിയുടെ റോളാണ് ഉർവശി അവതരിപ്പിച്ചത്. മുകേഷ് ആയിരുന്നു ഉർവശിയുടെ ചേട്ടനായി അഭിനയിച്ചത്. ഈ സിനിമയെ കുറിച്ചും രേവതി എന്ന കഥാപാത്രത്തെ കുറിച്ചും ചോദിച്ചപ്പോഴാണ് ഉർവശി ദിലീപ് ചെയ്തിട്ടുള്ള കഥാപാത്രങ്ങളെ കുറിച്ചും സംസാരിച്ചത്. കാക്കത്തൊള്ളായിരം എന്ന സിനിമ ഓട്ടിസം ബാധിച്ച പെൺകുട്ടിയുടെ കഥയാണ്. അത് പെർഫോം ചെയ്തപ്പോൾ‌ അതിന്റെ നല്ല വശമായി മാത്രമെ ഞാൻ ചെയ്തിട്ടുള്ളു.

അത്തരം കുട്ടികളുള്ള അമ്മമാർക്ക് വേദന തോന്നാത്ത വിധത്തിലാണ് ഞാൻ സിനിമ ചെയ്തത്. എനിക്ക് ദിലീപിനോടുള്ള പേഴ്സൺ ഇഷ്ടവും അതാണ്. ഒരു കാര്യക്ടറിനേയും സിംപതറ്റിക്കായി അയാൾ ചെയ്തിട്ടില്ല. കുഞ്ഞിക്കൂനൻ എന്ന കഥാപാത്രം ഏറ്റവും സുന്ദരനെന്ന് ഭാവിച്ചിട്ടുള്ളയാളാണ്. ചാന്തുപൊട്ടിലെ രാധയേയും വളരെ പോസറ്റീവായിട്ടാണ് ദിലീപ് അവതരിപ്പിച്ചിരിക്കുന്നത്.

എപ്പോഴും അങ്ങനെ ചെയ്യാൻ ശ്രമിക്കണം. മുച്ചുണ്ടുള്ള ഒരു കഥാപാത്രം സൗണ്ട് തോമയിലും ദിലീപ് ചെയ്തിരുന്നു. അക്സപ്റ്റ് ചെയ്യുന്ന രീതിയിൽ ചെയ്യുക എന്നത് മാത്രമാണ് എന്നും ഉർവശി പറ‍ഞ്ഞു. പച്ചക്കുതിര, ചാന്ത്പൊട്ട്, കുഞ്ഞിക്കൂനൻ, സൗണ്ട് തോമ തുടങ്ങിയ സിനിമയിലെ കഥാപാത്രങ്ങൾ മറ്റൊരു നടനും ഇനി റിക്രിയേറ്റ് ചെയ്ത് അവതരിപ്പിക്കാൻ പറ്റാത്ത തരത്തിലാണ് ദിലീപ് ചെയ്തിരിക്കുന്നത്.

ഇതിൽ പല സിനിമയു‌ടേയും റീമേക്ക് അവകാശം അന്യഭാഷയിൽ പലരും വാങ്ങിയിരുന്നു. പക്ഷെ ദിലീപിനെ പോലെ പെർഫെക്ടായി അവ ചെയ്യാൻ ഒരു നടനും കഴിഞ്ഞില്ല. പലർക്കും ഇത്തരം റോളുകൾ ഏറ്റെടുക്കാനും ചെയ്ത് ഫലിപ്പിക്കാനുമുള്ള ആത്മവിശ്വസ കുറവുള്ളതിനാൽ ഉപേക്ഷിക്കുകയായിരുന്നു. ഉർവശിയുടെ നിരീക്ഷണം ശരിയാണെന്ന് സിനിമാപ്രേമികളും കുറിച്ചു.

Urvashi Dileep

കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട് പോലുള്ള ക്യാരക്ടർ കമ്പ്ലീറ്റ് ആക്ടറായ മോഹൻലാലിന് പോലും ചെയ്യാൻ കഴിയില്ല, ദിലീപ് അനായാസമായും സ്വാഭാവികമായും അഭിനയിക്കും. അദ്ദേഹം ഒരു ഇതിഹാസ നടൻ തന്നെയാണ്, നാടകം, മിമിക്രി, സ്കൂൾ കലോത്സവം തുടങ്ങിയ സ്റ്റേജിൽ നിന്നാണ് കൂടുതൽ നല്ല നടീനടന്മാർ ഉണ്ടാകുന്നത്, മിമിക്രിയും ഒരു കഴിവാണ്. ദിലീപ് നല്ലൊരു നടനാണ്.

അദ്ദേഹത്തിന് കോമഡിയും ഗൗരവമേറിയ വേഷങ്ങളും നിഷ്പ്രസായം ചെയ്യാൻ കഴിയും. ഏത് ഐറ്റവും ദിലീപിന്റെ കയ്യിൽ ഭദ്രം എന്നിങ്ങനെയാണ് കമന്റ് ബോക്സിൽ വന്ന പ്രതികരണങ്ങൾ. ഒരു സമയം വരെ കേരളത്തിൽ ഫാമിലിക്ക് ഏറെ പ്രിയപ്പെട്ട നടനായിരുന്നു ദിലീപ്. അദ്ദേഹത്തിന്റെ സിനിമകളാണ് ഒരു സമയത്ത് തിയേറ്ററുകൾ പൂരപ്പറമ്പാക്കി മാറ്റിയത്.

കേസും വിവാദങ്ങളുമാണ് പിന്നീട് ദീലിപിന്റെ കരിയറിലുണ്ടായ വീഴ്ചയ്ക്ക് ഒരു കാരണം. കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിൽ ദിലീപിനൊപ്പം നായിക വേഷം ചെയ്തത് ഉർവശിയായിരുന്നു. സിനിമ പ്രഖ്യാപിച്ച സമയത്ത് ഈ കോമ്പോ ബോറാകുമെന്നാണ് പ്രേക്ഷകർ കരുതിയത്. എന്നാൽ ദിലീപ്-ഉർവശി ജോഡിയുടെ കെമിസ്ട്രിയാണ് സിനിമയുടെ ഏറ്റവും വലിയ ആകർഷണം.

More from Filmibeat

Read more about: urvashi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X