എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, ‌കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി

കരിയറിൽ ഇന്നും തിരക്കുകളിലാണെങ്കിലും കുടുംബ ജീവിതത്തിന് ഉർവശി വലിയ പ്രാധാന്യം നൽകുന്നുണ്ട്. തേജാലക്ഷ്മി, ഇഷാൻ പ്രജാപതി എന്നിവരാണ് ഉർവശിയുടെ മക്കൾ. മുൻ ഭർത്താവ് മനോജ് കെ ജയനിൽ പിറന്ന മകളാണ് തേജാലക്ഷ്മി. രണ്ടാമത് വിവാഹം ചെയ്ത ശിവപ്രസാദിൽ പിറന്ന മകനാണ് ഇഷാൻ പ്രജാപതി. മകളെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഉർവശി. മകൾ ജനിച്ച ശേഷം തന്റെ പഠനം തുടരാൻ തീരുമാനിച്ചപ്പോൾ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഉർവശി സംസാരിച്ചു.

മകൾ പിറന്ന ശേഷം ഞാൻ എംഎയ്ക്ക് ശ്രമിച്ചു. പുസ്തകം എടുത്ത് വെച്ചാൽ ഇവൾ കീറിപ്പറിച്ച് കൈയിൽ തരും. ‌കുട്ടിയല്ലേ, ഞാനെപ്പോഴും അവളെ ശ്രദ്ധിക്കണം. കുറച്ച് എൻ​ഗേജ്ഡ് ആയാൽ ദേഷ്യം വന്ന് പുസ്തകം കീറിപ്പറിക്കും. യൂണിവേഴ്സിറ്റിയിൽ പോയി റിക്വസ്റ്റ് ചെയ്ത് വാങ്ങിയ പുസ്തകങ്ങളായിരിക്കും., കുട്ടികളായാൽ പേപ്പർ കീറുകയൊക്കെ ചെയ്യും. എല്ലാം നീറ്റായി വെക്കാൻ പറ്റില്ലെന്ന് അമ്മ തന്നോട് പറയുമായിരുന്നെന്നും ഉർവശി ഓർത്തു.

Urvashi

എന്നാൽ മക്കളെ താൻ തല്ലിയിട്ടില്ലെന്നും ഉർവശി പറയുന്നു. എന്റെ അമ്മയും ഞങ്ങളെ ഒരിക്കലും തല്ലിയിരുന്നില്ലെന്നും നടി വ്യക്തമാക്കി. അച്ഛൻ കർക്കശക്കാരനായിരുന്നു. എന്നെ അച്ഛൻ അടിച്ചിട്ടേയില്ല. പക്ഷെ ചേച്ചി കൽപ്പനയ്ക്ക് അടി കിട്ടുമായിരുന്നു. സ്കൂളിൽ ബെല്ലടിക്കുന്നത് പോലെ ഇടയ്ക്കിടെ അടി കി‌‌‌ട്ടി അവർക്കത് പഴക്കമായി. കണ്ണിൽ നിന്നും വെള്ളം പോലും വരില്ല. ഞാനെല്ലാം അച്ഛൻ വടിയെടുത്താൽ എന്നെ കാെല്ലല്ലേ എന്ന് പറഞ്ഞ് കരയുമായിരുന്നു. അയൽപ്പക്കത്തുള്ളവരെല്ലാം എന്താണിതെന്ന് കരുതുമായിരുന്നെന്നും ഉർവശി ഓർത്തു.

ഇം​ഗ്ലീഷ് കലണ്ടർ പ്രകാരം തന്റെ പിറന്നാൾ ആഘോഷിച്ചിട്ടില്ലെന്നും ഉർവശി പറയുന്നു. ഇം​ഗ്ലീഷ് കലണ്ടർ പ്രകാരമുള്ള ജന്മ ദിനം അറിയില്ല. ജനിച്ച നക്ഷത്രം നോക്കും. അന്ന് ക്ഷേത്രത്തിൽ അമ്മ അന്ന ദാനം ചെയ്യും. ആ എച്ചിൽ ഞങ്ങളോട് എടുക്കാൻ പറയും. ഇപ്പോഴും അങ്ങനെയാണെന്ന് ഉർവശി പറയുന്നു. മകളുടെ പിറന്നാൾ ദിനം വന്നാൽ അന്നദാനം നടത്താറുണ്ടെന്നും ഉർവശി വ്യക്തമാക്കി.

Urvashi

അമ്മയ്ക്ക് ദേഷ്യം വന്നാൽ സമാധാനപ്പെടുത്താൻ കോമഡി കാണിക്കാറുണ്ടെന്നും തേജാലക്ഷ്മി പറയുന്നു. അമ്മയു‌ടെ ചേച്ചി ഞാൻ ചെറുപ്പത്തിൽ ഭക്ഷണം കഴിക്കാതിരുന്നാൽ പേടിപ്പിക്കും. കണ്ണാണ് പ്രധാനമായും ഉപയോ​ഗിക്കും. കണ്ണ് പുറത്തേക്ക് വരുന്നത് പോലെ തോന്നും. കൽപ്പനയെയും കലാരഞ്ജിയെയും പേര് തന്നെയാണ് വിളിച്ചത്. മിനുവും കാർത്തുവും എന്ന്. അവർ സുഹൃത്തുക്കളെ പോലെയായിരുന്നെന്നും തേജാലക്ഷ്മി പറഞ്ഞു. പഠനകാലത്തെക്കുറിച്ചും തേജാലക്ഷ്മി സംസാരിച്ചു.

പന്ത്രണ്ടാം ക്ലാസ് വരെയും ഞാനൊന്നും പഠിക്കില്ലായിരുന്നു. എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളിലായിരുന്നു. എത്ര പഠിപ്പിച്ച് തന്നാലും എനിക്ക് മനസിലാകില്ല. പക്ഷെ പ്ലസ് ടുവിൽ ഞാൻ അക്കൗണ്ടൻസിയിൽ സ്കൂൾ ‌‌‍ടോപ്പറായി. അക്കൗണ്ടൻസിയുടെ പരീക്ഷ എല്ലാവർക്കും കടുപ്പമായിരുന്നു. എല്ലാവരും കരയുന്നു. ഞാൻ കൂളായി ഇരുന്നു. തോൽക്കുന്നെങ്കിൽ തോൽക്കട്ടെയെന്ന് കരുതി.

എന്നാൽ റിസൽട്ട് വന്നപ്പോൾ 98. അന്ന് അച്ഛനും ഒപ്പമുണ്ട്. സിബിഎസി അല്ലേ, ചിലപ്പോൾ ലാ​ഗ് ആകും കുറച്ച് കാത്തിരുന്നിട്ട് പിന്നെ നോക്കാമെന്ന് ഞാൻ പറഞ്ഞു. എന്നാൽ പിന്നീട് നോക്കിയപ്പോളും തനിക്ക് ഉയർന്ന മാർക്ക് ഉണ്ടായിരുന്നെന്ന് തേജാലക്ഷ്മി വ്യക്തമാക്കി.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X