അന്ന് മീര സീരിയസായിരുന്നു, മിണ്ടാതിരിക്ക് ഉർവശീ, അവൾ നിങ്ങളെ പോലെയല്ലെന്ന് സത്യേട്ടൻ: ഉർവശി

മലയാളികൾക്ക് പ്രിയപ്പെട്ട നടിമാരാണ് ഉർവശിയും മീര ജാസ്മിനും. ശ്രദ്ധേയമായ നായികാ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയവർ. എൺപതുകളിലെ തിരക്കേറിയ നായിക നടിയായിരുന്നു ഉർവശിയെങ്കിൽ 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാള സിനിമാ ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള നടിയായിരുന്നു മീര ജാസ്മിൻ. രണ്ട് പേരുടെയും കരിയറിൽ ശ്രദ്ധേയ സിനിമകൾ നൽകിയ സംവിധായകൻ സത്യൻ അന്തിക്കാടാണ്. ഉർവശി-സത്യൻ അന്തിക്കാട് കോംബിനേഷനിൽ എത്തിയ സിനിമകളെല്ലാം ഹിറ്റാണ്. പൊൻമുട്ടയിടുന്ന താറാവ്, തലയണമന്ത്രം തുടങ്ങിയ സിനിമകൾ ഉദാഹരണം.

മീര ജാസ്മിന് കരിയറിൽ എന്നും ഓർമ്മിക്കപ്പെടുന്ന കഥാപാത്രങ്ങൾ തുടരെ നൽകിയ സംവിധായകനുമാണ് സത്യൻ അന്തിക്കാട്. രസതന്ത്രം, വിനോദയാത്ര തുടങ്ങിയ സിനിമകളിൽ മീര ജാസ്മിന് മികച്ച കഥാപാത്രങ്ങളാണ് ലഭിച്ചത്. മീര ജാസ്മിനും ഉർവശിയും ഒരുമിച്ചെത്തിയ സത്യൻ അന്തിക്കാട് സിനിമയാണ് അച്ചുവിന്റെ അമ്മ. 2005 ൽ പുറത്തിറങ്ങിയ അച്ചുവിന്റെ അമ്മയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉർവശിക്ക് ലഭിച്ചു.

Urvashi About Meera Jasmine   Achuvinte Amma

മീര ജാസ്മിനും ഉർവശിക്കും തുല്യ പ്രാധാന്യമുള്ള സിനിമയായിരുന്നു അച്ചുവിന്റെ അമ്മ. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഓർമകൾ പങ്കുവെച്ച് കൊണ്ട് ഉർവശി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു സീൻ അവരുടെ മനസിലേക്ക് കൊണ്ട് വന്ന് ആ മൂഡ് മെയിന്റെയിൻ ചെയ്യുന്നവരുണ്ട്. മീര അങ്ങനെയാണ്. മീര എന്നെ കോർണർ ചെയ്യുന്ന സീനുണ്ട്. എനിക്കെന്റെ അച്ഛനാരാണെന്ന് അറിയണമെന്ന് പറയുന്ന ഡയലോ​ഗ്.

ആ സീൻ സത്യേട്ടൻ എനിക്കും അവൾക്കും പറഞ്ഞ് കൊടുത്തു. ഓക്കെ എന്ന് പറഞ്ഞ് മീരേ ആ കഥയുണ്ടല്ലോ എന്നൊക്കെ പറഞ്ഞ് ഞാൻ വേറേ ഏതോ കഥ പറയുകയാണ്. ചേച്ചീ പ്ലീസ് ഞാൻ വളരെ സീരിയസ് ആയി ആ മൂഡ് മെയിന്റെയിൻ ചെയ്യുകയാണെന്ന് മീര. എന്തിന് എന്നോടിങ്ങനെ ചോദ്യം ചോദിച്ചാൽ പേരെയെന്ന് ഞാൻ. ഇല്ല ചേച്ചി, എനിക്ക് പറ്റത്തില്ല, ഞാൻ ചിരിച്ച് പോയാൽ പിന്നെ എനിക്ക് സീരിയസായി വരത്തില്ലെന്ന് പറഞ്ഞു.

Urvashi About Meera Jasmine   Achuvinte Amma

ഞാൻ ഒറ്റയ്ക്കവിടെ ഇരിക്കുകയാണ്. ഞാനും അവളും മാത്രമല്ലേയുള്ളൂ. ആ സീനെടുത്ത് തീരുന്നത് വരെ അവൾ സീരിയസായിരുന്നു. എന്നെ നോക്കില്ല. ഞാനെന്തെങ്കിലും ​ഗോഷ്ടി കാണിച്ച് ചിരിച്ചാലോ. ഉർവശി മിണ്ടാതിരിക്കൂ, അത് വർക്ക് ചെയ്യട്ടെ, ഉർവശിയെ പോലെയല്ല മീരയെന്ന് സത്യേട്ടൻ പറഞ്ഞെന്നും ഉർവശി ചിരിയോടെ ഓർത്തു. മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

എൽ ജ​ഗദമ്മ ഏഴാം ക്ലാസ് ബിയാണ് ഉർവശിയുടെ പുതിയ സിനിമ. ഭർത്താവ് ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറുവശത്ത് മീരയും സിനിമകളുടെ തിരക്കിലാണ്. ടെസ്റ്റ് എന്ന തമിഴ് ചിത്രത്തിലാണ് നടിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. മലയാളത്തിൽ പാലും പഴവും, ക്യൂൻ എലിസബത്ത് എന്നിവയാണ് മലയാളത്തിൽ മീര ജാസ്മിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. ഏറെക്കാലം സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന മീര ജാസ്മിൻ ഇന്ന് തിരിച്ച് വരവിന്റെ പാതയിലാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരമുൾപ്പെടെ നേടിയ മീര ജാസ്മിൻ ഒരു ഘട്ടത്തിൽ കരിയറിൽ നിന്ന് മാറി നിന്നു. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തുന്നത്.

Read more about: urvashi meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X