ആ കുട്ടി വളരെ മൂഡിയാണ്, ആ സമയത്ത് പ്രത്യേകിച്ച്; വന്നിറങ്ങി ഒരു സീനെടുത്തപ്പോൾ; മീര ജാസ്മിനെക്കുറിച്ച് ഉർവശി

മലയാളികൾക്കും തമിഴ് പ്രേക്ഷകർക്കും മറക്കാൻ പറ്റാത്ത നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് ഉർവശി. എൺപതുകളിൽ നായിക നടിയായി വന്ന ഉർവശിക്ക് ഇന്നും തന്റേതാ സ്ഥാനം സിനിമാ ലോകത്തുണ്ട്. നല്ല കഥാപാത്രങ്ങൾ സംവിധായകർ എക്കാലത്തും ഉർവശിയെ വിശ്വസിപ്പിച്ച് ഏൽപ്പിക്കുന്നു. അഭിനയ മികവ് കൊണ്ട് കമൽ ഹാസനെ വരെ അമ്പരപ്പിച്ച നടിയാണ് ഉർവശി. ഉള്ളാെഴുക്കാണ് ന‌ടിയുടെ പുതിയ സിനിമ. പാർവതി തിരുവോത്തിനൊപ്പമാണ് ചിത്രത്തിൽ ഉർവശി അഭിനയിക്കുന്നത്.

സിനിമാ രം​ഗത്ത് നിന്നുള്ള തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഉർവശി. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
എന്റെ ജീവിതത്തിൽ ഒരു ആർട്ടിസ്റ്റുമായിട്ടും ഞാൻ പിണങ്ങിയിട്ടില്ല. ഈ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഒരു തമിഴ് ലേഡി ആർട്ടിസ്റ്റിന് എന്നോട് പ്രശ്നമുണ്ടായി. എനിക്ക് ചിരിയാണ് വന്നത്. ഞാൻ‌ പെർഫോം ചെയ്യുന്നത് കണ്ട് അവർക്ക് ദേഷ്യം വന്ന് കൊണ്ടിരിക്കുന്നു. ഞാൻ‌ ഇപ്പുറത്ത് വന്ന് എന്റെ സ്റ്റാഫിന്റെ കൂടെ ചിരിക്കും. ഈ സ്ത്രീക്ക് എന്തിന്റെ സൂക്കേടാണെന്ന് സ്റ്റാഫ് പറയും.

Urvashi   Meera Jasmine

അത് വിടൂ, അവർക്ക് വിവരമില്ലെന്ന് ഞാൻ പറയും. ആ സംഭവമേ പറയാനുള്ളൂ. അല്ലാതെ ഇത്രയും കാലത്തിനിടയ്ക്ക് ഒരു ആർട്ടിസ്റ്റുമായും തനിക്ക് പ്രശ്നമില്ലെന്ന് ഉർവശി വ്യക്തമാക്കി. അച്ചുവിന്റെ അമ്മയിൽ മീര ജാസ്മിൻനൊപ്പം അഭിനയിച്ചത് ഉർവശി ഉദാഹരണമായി ചൂണ്ടിക്കാട്ടി. ആ കുട്ടി വളരെ മൂഡിയാണ്. ആ സമയത്ത് പ്രത്യേകിച്ച്. അച്ചുവിന്റെ അമ്മയുടെ സമയത്ത്. പക്ഷെ വന്നിറങ്ങി ഒരു സീനെടുത്ത് കഴിഞ്ഞപ്പോൾ ഞങ്ങൾ കൂട്ടായി.

ആ കൂട്ടായ്മയ്ലൂ‌ടെയല്ലാതെ ഒരു സിനിമയും നന്നാവില്ല. കറി വെക്കാൻ പറയുന്ന സീനിൽ മീര ജാസ്മിൻ അഭിനയിക്കാൻ മറന്നു. കറി വെക്കാൻ എന്തെങ്കിലും പറ, മലയാളത്തിലുള്ളത് ഇം​ഗ്ലീഷിലാക്കാൻ സംവിധായകൻ പറഞ്ഞു. ടേക്ക് എടുത്തപ്പോൾ അയ്യോ, ഞാൻ ഒന്നും ചെയ്തില്ല, ‌‌ടേക്ക് എടുത്തപ്പോൾ‌ ചേച്ചിയെ നോക്കിക്കൊണ്ടിരുന്നു, ഒന്നു കൂടി എടുക്കാമെന്ന് മീര. ഒന്നു കൂടി എടുത്താൽ തീർന്നു, എന്താ പറഞ്ഞതെന്ന് എനിക്കേ ഓർമയില്ല.

Urvashi   Meera Jasmine

പിന്നെ ശ്രീബാലയാണ് അവളുടെ ഡയലോ​ഗ് എഴുതിയത്. മീര ജാസ്മിൻ‌ അന്ന് ആസ്വദിച്ചാണ് നിന്നത്. അല്ലാതെ അവർ പെർഫോം ചെയ്യുന്നു, എനിക്ക് പറ്റിയില്ല എന്നല്ലെന്നും ഉർവശി ചൂണ്ടിക്കാട്ടി. മീര ജാസ്മിനും ഉർവശിയും ഒരുമിച്ചെത്തിയ അച്ചുവിന്റെ അമ്മ വൻ വിജയമായിരുന്നു. സത്യൻ അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്തത്. ഈ രണ്ട് നടിമാർക്കും മികച്ച കഥാപാത്രങ്ങൾ തുടരെ നൽകിയത് സത്യൻ അന്തിക്കാടാണ്.

വലിയ ഇടവേളയ്ക്ക് ശേഷം സിനിമാ രം​ഗത്ത് സജീവമാവുകയാണ് മീര ജാസ്മിൻ. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയിലൂടെ തിരിച്ചെത്തിയ മീരയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മറുവശത്ത് ഉർവശി സിനിമാ രം​ഗത്ത് സജീവമാണ്. മലയാളത്തിലും തമിഴിലും നിരവധി സിനിമകൾ നടിയുടേതായി പുറത്തിറങ്ങുന്നു. ഉള്ളൊഴുക്കിൽ ശ്രദ്ധേയ വേഷമാണ് ഉർവശിക്ക്.

More from Filmibeat

Read more about: urvashi meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X