മീര ജാസ്മിനെ വാവേയെന്ന് വിളിച്ചപ്പോൾ മകൾ കരച്ചിൽ; ടൊവിനോയുടെ അമ്മയായപ്പോൾ മകൻ പറഞ്ഞത്; ഉർവശി
സിനിമാ ലോകത്തിന് പ്രിയപ്പെട്ട നടിയാണ് ഉർവശി. ഒട്ടനവധി പുരസ്കാരങ്ങൾ നേടിയ ഉർവശിക്ക് ലഭിച്ചത്രയും വ്യത്യസ്തമായ കഥാപാത്രങ്ങൾ മലയാളത്തിൽ മറ്റൊരു നടിക്കും ലഭിച്ചിട്ടില്ല. പുതു തലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ പ്രിയപ്പെട്ട ഉർവശിക്ക് സിനിമാ രംഗത്ത് ബഹുമാന്യ സ്ഥാനം ഇന്നുണ്ട്. 55ാം വയസിലും അഭിനയ രംഗത്ത് സജീവ സാന്നിധ്യമാണ് ഉർവശി. ഉർവശിയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ് മകൾ തേജാലക്ഷ്മി.
ലൈം ലൈറ്റിൽ സജീവ സാന്നിധ്യമായിക്കൊണ്ടിരിക്കവെ ഒരു തമിഴ് മീഡിയക്ക് ഉർവശിയും തേജാലക്ഷ്മിയും നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. മക്കൾ രണ്ട് പേരും കുട്ടിക്കാലത്ത് തന്റെ കാര്യത്തിൽ പൊസസീവ് ആയിരുന്നെന്ന് ഉർവശി പറയുന്നു. അച്ചുവിന്റെ അമ്മ എന്ന സിനിമയിൽ ഞാൻ വാവേ എന്ന് വിളിക്കുന്നുണ്ട്. വേണ്ട, മീര ജാസ്മിൻ വേണ്ട, ഞാനാണ് വാവയെന്ന് മകൾ. ഒരേ കരച്ചിൽ. ഇപ്പോൾ എന്റെ മകനും അങ്ങനെയാണ്.

ഒരു ടൊവിനോ തോമസിന്റെ അമ്മയായി അഭിനയിച്ചു. ഇവൻ വേണ്ട അമ്മ നമുക്ക്, അവനോട് പോകാൻ പറയെന്ന് പറഞ്ഞു. അതിന് ശേഷം ഞങ്ങളുടെ കോംബിനേഷനിലെ നല്ല സീനുകൾ കാണിച്ചു. ഇപ്പോൾ അവൻ ടൊവിനോയുടെ ആരാധകനാണ്. മക്കൾക്ക് ഇത്തരത്തിലുള്ള പൊസസീവ്നെസ് തന്നോട് ഉണ്ടായിട്ടുണ്ടെന്നും ഉർവശി വ്യക്തമാക്കി.
അച്ഛനും അമ്മയും ചെറുപ്പത്തിൽ തന്നെ താരപുത്രിയായല്ല വളർത്തിയതെന്ന് തേജാലക്ഷ്മി പറയുന്നു. ലൈം ലൈറ്റിൽ ഞാൻ ഉണ്ടായിരുന്നില്ല, സ്പെഷ്യൽ ട്രീറ്റ്മെന്റ് ഒന്നും തന്നിട്ടില്ല,. സാധാരണ ജീവിതമായിരുന്നു. എന്നാൽ സ്കൂളിൽ ഇവരുടെ മക്കളാണ് എന്നറിഞ്ഞാൽ അവർ ശ്രദ്ധിക്കും. ഞാനായി ആരോടും പറഞ്ഞില്ല. ആരെങ്കിലും പറഞ്ഞ് അറിയുന്നതാണ്. ഞാൻ വളരെ ഫ്രണ്ട്ലിയാണ്. എന്നിൽ നിന്നും ആറ്റിറ്റ്യൂഡ് അവർ പ്രതീക്ഷിക്കും.

എന്നാൽ താൻ സാധാരണ പോലെയാണ് പെരുമാറിയിരുന്നതെന്നും തേജാലക്ഷ്മി ഓർത്തു. ഇതേക്കുറിച്ച് ഉർവശിയും സംസാരിച്ചു. പ്രീകെജി മുതൽ മകനെയും മകളെയും സെന്റർ ഓഫ് അട്രാക്ഷനാക്കാരുതെന്നും സാധാരണ കുട്ടികളെ പോലെ അവരെ ട്രീറ്റ് ചെയ്യണമെന്ന് ഞാൻ പറഞ്ഞിരുന്നു.
പിന്നീട് ആ ശ്രദ്ധ ലഭിക്കാതായെന്ന ഫീൽ വരരുത്. എന്നാൽ മകളുടെ കോളേജിൽ എല്ലാ ഭാഷകളിലുമുള്ള വിദ്യാർത്ഥികളുണ്ട്. മലയാളത്തിലും തമിഴിലും കന്നഡയിലും തെലുങ്കിലുമെല്ലാം എന്നെ അറിയാം. മകളുടെ കോളേജ് സമയത്താണ് തന്റെ മകളെന്ന ജനശ്രദ്ധ കൂടുതൽ തേജാലക്ഷ്മിയിലേക്ക് വന്നതെന്നും ഉർവശി വ്യക്തമാക്കി.
ഉർവശിയുടെ ആദ്യ വിവാഹ ബന്ധത്തിൽ പിറന്ന മകളാണ് തേജാലക്ഷ്മി. നടൻ മനോജ് കെ ജയനാണ് തേജാലക്ഷ്മിയുടെ പിതാവ്. 2000 ൽ വിവാഹിതരായ ഉർവശിയും മനോജും 2008 ൽ വേർപിരിഞ്ഞു. രണ്ടാം ഭർത്താവ് ശിവപ്രസാദിൽ ഉർവശിക്ക് പിറന്ന മകനാണ് ഇഷാൻ പ്രജാപതി. 2013 ലാണ് ശിവപ്രസാദും ഉർവശിയും വിവാഹിതരായത്. തേജാലക്ഷ്മി സിനിമാ രംഗത്തേക്ക് കടന്ന് വരുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്. അമ്മയെ പോലെ മകളും മികച്ച അഭിനേത്രിയാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ.


Click it and Unblock the Notifications