സ്വന്തം പെൺമക്കളോട് പറയാത്തത് ചേട്ടന്റെ അമ്മ എന്നോട് പറയും; മരിച്ചതോടെ ആ വീട് പൊളിച്ചു: ഉർവശി

ആദ്യ വിവാഹ ബന്ധം പ്രശ്നങ്ങളോടെ വേർപിരിഞ്ഞെങ്കിലും രണ്ടാം വിവാഹത്തോടെ സന്തോഷകരമായ കുടുംബ ജീവിതം നടി ഉർവശിക്ക് ലഭിച്ചു. ശിവപ്രസാദ് എന്നാണ് ഉർവശിയുടെ ഭർത്താവിന്റെ പേര്. ഇഷാൻ പ്രജാപതി എന്ന മകനും ഇവർക്ക് പിറന്നു. കുടുംബ ജീവിതത്തിന് വലിയ പ്രാധാന്യം നൽകുന്നവരാണ് ഉർവശിയും ശിവപ്രസാദും. നടിയുടെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത് അമ്മ വിജയലക്ഷ്മിയാണ്. അമ്മയെക്കുറിച്ച് പല അഭിമുഖങ്ങളിലും ഉർവശി സംസാരിച്ചിട്ടുണ്ട്.

ഇപ്പോഴിതാ അന്തരിച്ച ഭർതൃമാതാവിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് ഉർവശിയിപ്പോൾ. സ്വന്തം അമ്മയെ പോലെയായിരുന്ന ഭർതൃമാതാവിനൊപ്പം നല്ല ഓർമകൾ തനിക്കുണ്ടെന്ന് ഉർവശി പറയുന്നു. ജനം ഓൺലെെനിൽ സംസാരിക്കുകയായിരുന്നു ന‌ടി.

Urvashi And Husband

ക്ലാസ്മേറ്റിനെ പോലെയായിരുന്നു അമ്മയെ ഞാൻ വിളിക്കുക. ഹായ് മം​ഗളം, ഹൗ ആർ യു എന്ന് ചോദിക്കും. സ്മാർട്ടായിരിക്കണമെന്ന് പറഞ്ഞാൽ ഓക്കെ ഓക്കെ എന്ന് പറയും. നാട്ടിൻ പുറത്തെ അമ്മയാണ്. ഞാൻ വന്നാൽ ചേട്ടന്റെ അച്ഛനെ വിളിക്കും. അണ്ണാ ഇങ്ങോട്ട് വന്നേ, അവൾക്ക് പുഴുക്ക് വേണമെന്ന്, ചേനയും കാച്ചിലുമൊക്കെ പറിച്ച് കൊണ്ട് വാ എന്ന് പറയും. അതൊക്കെ പറമ്പിൽ തന്നെയുണ്ട്. എരിവുള്ള മുളകൊക്കെയിട്ട് പ്രത്യേക ചമ്മന്തിയുമുണ്ടാക്കും. ആ കെയർഓഫിൽ അമ്മയും കഴിക്കും. അമ്മയ്ക്ക് കഴിച്ച് കൂടാ. ഷു​ഗറുണ്ട്. ഞാൻ കുറച്ചല്ലേ മക്കളേ കഴിക്കുന്നതെന്ന് ചോദിക്കും.

അത്ര സ്നേഹമാണ് എന്നോട്. അവരുടെ പെൺമക്കളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാത്ത കാര്യങ്ങളെല്ലാം എന്നോടാണ് അമ്മ പറയുക. ലോക്ഡൗൺ സമയത്ത് ഒരു അയവുണ്ടായപ്പോൾ രണ്ട് മാസത്തോളം ഞാൻ അവിടെ പോയി നിന്നു. ആ രണ്ട് മാസമാണ് അമ്മയുടെ സുവർണ കാലഘട്ടം. കാരണം വേറെ ശല്യങ്ങളൊന്നുമില്ല. ആരും അങ്ങോട്ടും ഇങ്ങോട്ടും പോക്കും വരവുമൊന്നുമില്ല. അമ്മയ്ക്ക് ഇഷ്ടമുള്ളതൊക്കെ എനിക്ക് വെച്ച് തരും. കുറേ നല്ല ഓർമകളുണ്ടായി. അതും ഒരു ഭാ​ഗ്യമാണ്. ഞാൻ വഴക്കുണ്ടാക്കാമെന്ന് വിചാരിച്ചാലും അമ്മ വഴക്കുണ്ടാക്കാത്ത ആളാണ്.

Urvashi And Husband

ചേട്ടനോട് പറഞ്ഞ് എന്തെങ്കിലും കാര്യം സാധിക്കണമെന്നുണ്ടെങ്കിൽ എന്റെയടുത്തേ പറയൂ. ചേട്ടനും ചേട്ടന്റെ അച്ഛനും തമ്മിൽ എന്തെങ്കിലും തർക്കമോ കാര്യമോ ഉണ്ടായാൽ നീ പോയി എന്തെങ്കിലും തമാശ പറ ഇടയ്ക്ക് എന്ന് അമ്മ പറയും. അപ്പോൾ ഞാൻ പോയി അച്ഛാ തോക്ക് എടുക്കട്ടേ എന്നൊക്കെ ചോദിക്കും. അച്ഛൻ ചിരിക്കും. അമ്മ അവിടെ നിന്ന് പോയ ശേഷം എനിക്കാ വീട് വേണ്ട. ആ വീട്ടിലേക്ക് പോകാൻ താൽ‌പര്യമില്ലാതായി.

അങ്ങനെ ആ വീട് ഇടിച്ച് പുതിയതായി പണിയുന്നു. കാരണം അവിടെ ഒറ്റ റൂമിലും എനിക്ക് പോയി ഇരിക്കാൻ പറ്റില്ല. അമ്മയെ കാണുക എന്ന ഒറ്റ ഉദ്ദേശത്തിലാണ് ആ വീട്ടിലേക്ക് പോയിരുന്നത്. അവിടെ പോയാൽ നിഷ്കളങ്കമായ ലോകത്തേക്ക് എനിക്ക് എത്താൻ പറ്റുമായിരുന്നു. ഞാൻ സിനിമയിൽ അഭിനയിക്കുന്നത് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് അമ്മയായിരുന്നു. നിറയെ പടം അഭിനയിക്കുന്നുണ്ടോ മക്കളേ എന്ന് ചോദിക്കുമായിരുന്നെന്നും ഉർവശി ഓർത്തു. എൽ ജ​ഗദമ്മ ഏഴാം ക്ലാസ് ബിയാണ് ഉർവശിയുടെ പുതിയ സിനിമ. നടിയുടെ ഭർത്താവ് ശിവപ്രസാദ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണിത്.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X