സ്ഥിരമായി ഡയറിയെഴുതും, പക്ഷെ ജീവിതത്തിലെ ആ സംഭവങ്ങൾ എഴുതാൻ പോലും ഭയന്നു; ഉർവശി

പ്രേക്ഷകരുടെ മനസിൽ എന്നും വലിയ സ്ഥാനമാണ് നടി ഉർവശിക്കുള്ളത്. ഉർവശിയെ പോലെ ശ്രദ്ധേയ കഥാപാത്രങ്ങൾ തുടരെ ലഭിച്ച നടി സിനിമാ ലോകത്ത് വിരളമാണ്. എൺപതുകളിൽ നായിക നടിക്ക് ഇന്നും സുപ്രധാന വേഷങ്ങൾ സിനിമകളിൽ ലഭിക്കുന്നു. ചെറിയ അമ്മ വേഷങ്ങൾ ചെയ്യാൻ ഉർവശി തയ്യാറല്ല. കരിയറിൽ ഉയരങ്ങൾ കീഴടക്കിയപ്പോഴും ഉർവശിയുടെ സ്വകാര്യ ജീവിതം ഒരു കാലഘട്ടത്തിൽ പ്രശ്ന കലുഷിതമായിരുന്നു.

നടൻ മനോജ് കെ ജയനുമായുള്ള ആദ്യ വിവാഹ ബന്ധം തകർന്നത്, കുടുംബത്തിൽ നിന്നുണ്ടായ അകൽച്ച, പൊതുസമൂഹത്തിൽ നിന്ന് വന്ന കുറ്റപ്പെടുത്തലുകൾ തു‌ടങ്ങിയവയെല്ലാം ഉർവശിക്ക് നേരിടേണ്ടി വന്നു. ജീവിതത്തിലെ ഏറ്റവും വിഷമകരമായ കാലഘട്ടമായിരുന്നു ഉർവശിക്കത്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ ഉർവശി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഹെർ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒപ്പം അഭിനയിച്ച ന‌ടിമാർക്കൊപ്പം ​ഗലാട്ട പ്ലസിൽ സംസാരിക്കുകയായിരുന്നു നടി.

Urvashi

സിനിമയിലെ തന്റെ കഥാപാത്രം പോലെ മനസിൽ വ്യക്തത ഉള്ള ആളല്ല താനെന്ന് അഭിമുഖത്തിൽ പങ്കെടുത്ത ലിജോമോൾ പറഞ്ഞു. പാർവതിയുൾപ്പെടെയുള്ള നടിമാർക്ക് ഇത് വിശ്വസിക്കാൻ പറ്റിയില്ല. ലിജോമോൾ വ്യക്തതയുള്ള വ്യക്തിയാണെന്ന് ഇവർ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ലിജോമോൾ പറഞ്ഞത് സത്യമാണെന്ന് ഉർവശി വാദിച്ചു. ലിജോമോൾ പറയുന്നത് ശരിയാണ്.

ഒരുപാട് അടുത്തിടപഴകുന്നവരോട് പോലും പ്രകടിപ്പിക്കാൻ പറ്റാത്ത കാര്യങ്ങൾ നമ്മുടെ ഉള്ളിലുണ്ടാകും. ഞാൻ ഡയറി എഴുതുന്ന സ്വഭാവമുള്ള ആളാണ്. ഇന്ന ഡേറ്റിൽ ഇങ്ങനെ നടന്നു എന്നെല്ലാം എഴുതുമായിരുന്നു. പക്ഷെ ഒരു സമയമെത്തിയപ്പോൾ ഞാൻ വിട്ടു. എനിക്ക് ഡയറിയിൽ എഴുതാൻ പോലും ധൈര്യമില്ലാതായി. അങ്ങനെ ചില കാര്യങ്ങൾ നടന്നെന്നും ഉർവശി പറഞ്ഞു.

Urvashi

ഹെർ സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും ഉർവശി സംസാരിച്ചു. എന്റെ കഥാപാത്രത്തെ പോലെ പല കഥാപാത്രങ്ങളെയും ഞാൻ കണ്ടിട്ടുണ്ട്. എന്റെ കുട്ടി എന്നോട് സംസാരിക്കാതെ കുറേ നേരം ടിവി കണ്ടിരുന്നാൽ അവനെ അട്രാക്റ്റ് ചെയ്യാൻ എന്താണ് വഴിയെന്ന് ഞാൻ ചിന്തിക്കും. ഞാൻ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കും. അപ്പോൾ അവൻ അമ്മേ എന്ന് പറഞ്ഞ് മടിയിൽ വന്നിരിക്കും. അങ്ങനെയുള്ള ചെറിയ സ്വാർത്ഥത എനിക്കുണ്ട്. അത് ഈ സിനിമയിൽ നന്നായി വന്നിട്ടുണ്ടെന്നും ഉർവശി വ്യക്തമാക്കി.

ഉള്ളാെഴുക്ക് എന്ന സിനിമയിലൂടെ ഈ വർഷത്തെ മികച്ച ന‌ടിക്കുള്ള സംസ്ഥാന പുരസ്കാരം ഉർവശി നേടി. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജെ ബേബി എന്ന സിനിമയിലാണ് ഉർവശി അടുത്ത കാലത്ത് ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചത്. തേജാലക്ഷ്മി, ഇഷാൻ പ്രജാപതി എന്നിവരാണ് ഉർവശിയുടെ മക്കൾ. അമ്മയുടെ പാത പിന്തുടർന്ന് സിനിമാ രം​ഗത്തേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ് തേജാലക്ഷ്മി. ഉർവശിയുടെ ചേച്ചി അന്തരിച്ച നടി കൽപ്പനയുടെ മകൾ ശ്രീമയിയും സിനിമാ രം​ഗത്തേക്ക് എത്തി.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X