അമ്മയെ പറ്റിച്ച് വേറെ മുറിയിൽ കൊണ്ടു പോയി, ജയറാമിനേയും പാർവതിയേയും സഹായിച്ചതിനെ കുറിച്ച് ഉർവശി

മലയാളി പ്രേക്ഷകരുടെ എവർഗ്രീൻ പ്രണയ ജോഡികളാണ് നടൻ ജയറാമും പാർവതിയും. ഇന്നും താരങ്ങളുടെ പ്രണയകഥ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. സഹപ്രവർത്തകർക്ക് ഇവരുടെ പ്രണയത്തെ കുറിച്ച് പറയാൻ ഇപ്പോഴും നൂറ് നാവാണ്. 90 കളിലെ താരങ്ങൾക്കെല്ലാം പറയാനുണ്ടാകും ജയറാമിന്റേയും പാർവതിയുടേയും രസകരമായ പ്രണയകഥകൾ.

ഇപ്പോഴിത പാർവതിയുടേയും ജയറാമിന്റേയും രസകരമായ പ്രണയകഥ പങ്കുവെച്ച് ഉർവശി. അടുത്ത സുഹൃത്തുക്കളായ ഇവർ നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 90 കളിലെ സത്യൻ അന്തിക്കാട്-ശ്രീനിവാസൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇവർ മൂവരും. ഇപ്പോഴിത പാർവതിയുടെ അമ്മയെ പറ്റിച്ച് താരങ്ങൾക്ക് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുത്ത സംഭവമാണ് ഉർവശി പറയുന്നത്. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ, തലയണമന്ത്രം എന്ന ചിത്രത്തിന്റെ ഓർമ പങ്കുവെയ്ക്കവെയായിരുന്നു നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

അന്നത്തെ വലിയ തമാശ

ഞാനും പാർവതിയും അഭിനയിച്ചു തുടങ്ങുന്നതിനു മുൻപു തന്നെ ജയറാമും പാർവതിയും പ്രണയത്തിലായിരുന്നു.‘തലയണമന്ത്ര'ത്തെ കുറിച്ച് ഓർക്കുമ്പോൾ ജയറാമും പാർവ്വതിയും തമ്മിലുള്ള പ്രണയകാലമാണ് ഓർമകളിൽ ആദ്യം വരിക. അവർ രണ്ടു പേരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. ചില എതിർപ്പും കാര്യങ്ങളുമൊക്കെ പാർവതിയുടെ വീട്ടിൽ നിന്നുമുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സെറ്റിൽ അതൊക്കെയാണ് അന്നത്തെ വലിയ തമാശ.

 അമ്മയുടെ ശ്രദ്ധതിരിക്കൽ

പാർവതിയുടെ അമ്മ ഇവരെ സദാ നിരീക്ഷിക്കുന്നുണ്ടാവും. ഇവർ രണ്ടു പേരും​ എപ്പോഴാണ് മുങ്ങുന്നത്, ഷോട്ട് ഇല്ലാത്ത സമയത്ത് ഏത് ഭാഗത്തേക്കാണ് പോവുന്നത് എന്നൊക്കെ. അമ്മയെ ആ സീനിൽ നിന്നും ഒഴിവാക്കി, ശ്രദ്ധ തിരിക്കലൊക്കെ എന്റെ ഏർപ്പാടായിരുന്നു അന്ന്. അപ്പുറത്ത് ചിത്രീകരണം നടക്കുകയാണെന്ന് പറഞ്ഞ് ഞാൻ അമ്മയെ വേറെ മുറിയിൽ കൊണ്ടു പോയി സംസാരിക്കും. ആ ഗ്യാപ്പിൽ ജയറാമും പാർവ്വതിയും സംസാരിക്കുകയാവും. കൂട്ടുകാരെ ഹെൽപ്പ് ചെയ്യുന്നതിന്റെ ഒരു രസമുണ്ടല്ലോ. അതൊക്കെ പറഞ്ഞ് ഇപ്പോഴും ചിരിക്കാറുണ്ട് ഞങ്ങൾ.

സീനില്ലെങ്കിലും  ജയറാം  സെറ്റിൽ വന്നിരിക്കും

ലൊക്കേഷനിൽ വന്നാലേ ജയറാമിന് പാർവ്വതിയെ ഒന്നു കാണാനോ മിണ്ടാനോ പറ്റൂ, അതു കൊണ്ടെന്താ ആ ദിവസം സീനില്ലെങ്കിലും സീനുണ്ടെന്ന് പറഞ്ഞ് മേക്കപ്പ് ഒക്കെ ഇട്ട് ജയറാം ലൊക്കേഷനിൽ വന്നിരിക്കും. അന്നത്തെ കാലത്ത് മൊബൈൽ ഫോണൊന്നും ഇല്ലാത്തതിനാൽ പ്രണയിക്കലൊക്കെ വല്യ പാടാണ്. കോണ്ടാക്റ്റ് ചെയ്യാൻ വേറെ മാർഗ്ഗമൊന്നുമില്ല, ലാൻഡ് ഫോണിൽ വിളിച്ചാൽ വീട്ടിലെ പ്രായമായവരാവും ഫോണെടുക്കുക. എന്റെ വീട്ടിലെ ലാൻഡ് ഫോണൊക്കെ ഞാൻ എടുത്ത ഓർമ പോലുമില്ല.

Recommended Video

Manju warrier's applause to soorarai pottru team | FilmiBeat Malayalam
 പ്രണയകാലത്തെ  ഇവരുടെ  താമശകൾ

കാസറ്റിൽ ശബ്ദം റെക്കോർഡ് ചെയ്ത് പരസ്പരം കൈമാറലൊക്കെയായിരുന്നു ഇവരുടെ വേറെ കലാപരിപാടി. ജയറാം ചിത്രീകരണത്തിന്റെ ഇടവേളയിൽ ആ കാസറ്റ് ഒക്കെ കേട്ട് ആസ്വദിച്ചിരിക്കും. പ്രണയകാലത്തെ അവരുടെ വെപ്രാളവും ചെറിയ ചെറിയ പിണക്കങ്ങളും ആ പ്രണയം കണ്ടിരിക്കുമ്പോൾ നമുക്കു കിട്ടുന്ന തമാശയുമൊക്കെ ഇപ്പോഴും ഓർമയിലുണ്ട്- ഉർവശി പറയുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X