ഉര്‍വശിക്ക് ആ ദു:ശ്ശീലം കിട്ടിയത് മുന്‍ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന്! ചര്‍ച്ചയായി പഴയ അഭിമുഖം

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ഉര്‍വശി. എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ചിട്ടുണ്ട് താരം. ഒരുകാലത്ത് തിരക്കുള്ള നായികയായി നിറഞ്ഞുനിന്ന താരം ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു. രണ്ടാം വരവില്‍ അമ്മ വേഷങ്ങളിലും തിളങ്ങിയിരുന്നു താരം. യുവതാരങ്ങളുടെ അമ്മയായി ഗംഭീര പ്രകടനമാണ് താരം കാഴ്ച വെക്കാറുള്ളത്.

ഉര്‍വശിയെന്ന് പറയുമ്പോള്‍ പ്രേക്ഷക മനസ്സിലേക്ക് ഓടിയെത്തുന്ന നിരവധി കഥാപാത്രങ്ങളുമുണ്ട്. തമാശ രംഗങ്ങളിലും വൈകാരിക മുഹൂര്‍ത്തങ്ങളിലും ഒരുപോലെ ശോഭിക്കുന്ന നായിക കൂടിയാണ് ഉര്‍വശി. താരത്തിന്റെ വ്യക്തി ജീവിതത്തിലെ നിര്‍ണ്ണായകമായ തുറന്നുപറച്ചിലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമാണ്. മുന്‍ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് താന്‍ മദ്യം കഴിക്കാന്‍ തുടങ്ങിയതെന്ന് പഴയൊരു അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു.

ഉര്‍വശിയുടെ പഴയ അഭിമുഖം

ഉര്‍വശിയുടെ പഴയ അഭിമുഖം

വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ഉര്‍വശി നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായത്. ലോക് ഡൗണായതോടെ പല താരങ്ങളുടേയും പഴയ അഭിമുഖങ്ങളും പോസ്റ്റുകളുമെല്ലാം വീണ്ടും വൈറലായിരുന്നു. മുന്‍പ് താരത്തെ വിമര്‍ശിച്ച കാര്യങ്ങളിലൊന്നായിരുന്നു മദ്യം കഴിക്കുന്നത്. തുടക്കത്തില്‍ തനിക്ക് അത്തരത്തിലൊരു ശീലമുണ്ടായിരുന്നില്ലെന്നും വിവാഹം കഴിഞ്ഞ് മനോജ് കെ ജയന്റെ വീട്ടിലെത്തിയപ്പോഴാണ് തുടങ്ങിയത്.

Recommended Video

തുറന്നു പറച്ചിലുമായി ഉർവശി | filmibeat Malayalam
ആത്മകഥയില്‍

ആത്മകഥയില്‍

മുന്‍ഭര്‍ത്താവായിരുന്ന മനോജ് കെ ജയന്റെ വീട്ടില്‍ എല്ലാവരും ഒരുമിച്ചിരുന്നാണ് കഴിക്കാറുള്ളത്. വ്യക്തി ജീവിതത്തിലെ ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചെല്ലാം താന്‍ ആത്മകഥയില്‍ വിവരിക്കുന്നുണ്ടെന്നും ഉര്‍വശി വ്യക്തമാക്കിയിരുന്നു. സ്‌ക്രീനിലെ അഭിനയത്തെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് അറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. താരങ്ങളുടെ തുറന്നുപറച്ചിലുകളും അഭിമുഖങ്ങളുമൊക്കെ എന്നും വൈറലാവുന്നതിന് പിന്നിലെ പ്രധാന കാരണവും ഇതാണ്.

മകള്‍ സിനിമയിലേക്കോ?

മകള്‍ സിനിമയിലേക്കോ?

മനോജ് കെ ജയന്റേയും ഉര്‍വശിയുടേയും മകളായ കുഞ്ഞാറ്റ സിനിമയിലെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇടയ്ക്ക് നടന്നിരുന്നു. മകളെ സിനിമയില്‍ വിടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നായിരുന്നു ഉര്‍വശി പറഞ്ഞത്. മനോജ് കെ ജയനും കുടുംബത്തിനുമൊപ്പമാണെങ്കിലും ഇടയ്ക്ക് കുഞ്ഞാറ്റ ഉര്‍വശിയെ കാണാനായും എത്താറുണ്ട്.

വിവാഹബന്ധം വേര്‍പിരിഞ്ഞു

വിവാഹബന്ധം വേര്‍പിരിഞ്ഞു

ഉര്‍വശിയും മനോജ് കെ ജയനും പ്രണയിച്ച് വിവാഹിതരായവരാണ്. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തിയ ഇരുവരും പിന്നീട് വേര്‍പിരിയുകയായിരുന്നു. ഇതിന് ശേഷമായാണ് ഇരുവരും വേറെ വിവാഹം കഴിച്ചത്. വേര്‍പിരിഞ്ഞുവെങ്കിലും മകളുടെ കാര്യങ്ങള്‍ക്കായി ഇരുവരും ഒരുമിക്കാറുണ്ട്. ഇടയ്ക്കിടയ്ക്ക് മകളെ കാണാനായെത്താറുമുണ്ട്. വിവാഹവും വിവാഹമോചനവുമൊക്കെയായിരുന്നുവെങ്കിലും അതൊന്നും ഉര്‍വശിയുടെ കരിയറിനെ ബാധിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X