'വലുതായി എന്നത് തേജയുടെ വിചാരം മാത്രം, അവൾ പറഞ്ഞാൽ മോൻ കേൾക്കും, ഒരുപാട് പ്രസവിക്കണമെന്നേ വിചാരിച്ചിട്ടുള്ളു'

സിനിമയും കുടുംബജീവിതവും ഒരുപോലെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന അഭിനേത്രിയാണ് ഉർവശി. അമ്പത്തിയഞ്ചുകാരിയായ താരം ഇപ്പോഴും മനോ​ഹരമായ കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെ കഥാപാത്രമായി സ്ക്രീനിൽ ജീവിക്കാൻ കഴിയുന്നുവെന്ന ചോദ്യം തന്നെയാണ് ഇപ്പോഴും ഉർവശിയുടെ പ്രകടനം കാണുമ്പോൾ ആരാധകരുടെ മനസിൽ വരുന്ന ചോദ്യം. ഉള്ളൊഴുക്ക്, ഹെർ തുടങ്ങിയ സിനിമകളിലെല്ലാം ഒട്ടും മാറ്റ് കുറയാത്ത പ്രകടനാണ് പ്രേക്ഷകർ കണ്ടത്.

ചെന്നൈയിലാണ് ഉർവശി കുടുംബസമേതം വർഷങ്ങളായി താമസം. സോഷ്യൽമീഡിയ പേജ് ആരംഭിച്ചശേഷം വിശേഷങ്ങളെല്ലാം ഉർവശി ഉടനടി ആരാധകരിലേക്ക് എത്തിക്കാറുണ്ട്. മൂത്തമകൾ തേജാലക്ഷ്മിക്കും ആരാധകരുണ്ട്. മോഡലിങും റീലുമെല്ലാമായി തേജയും സോഷ്യൽമീഡിയയിൽ നിറ സാന്നിധ്യമാണ്. മനോജും ഉർവശിയും വേർപിരിഞ്ഞപ്പോൾ മകളുടെ ചുമതല മനോജ് ചോദിച്ച് വാങ്ങി.

Urvashi Daughter

അച്ഛന്റെ സംരക്ഷണയിലാണ് കുഞ്ഞാറ്റയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന തേജലക്ഷ്മി വളർന്നതും. ചെറുപ്പത്തിൽ കിട്ടാതെ പോയ അമ്മയുടെ വാത്സല്യവും സ്നേഹവും ഇപ്പോൾ തേജയ്ക്ക് ആവോളം ലഭിക്കുന്നുണ്ട്. അമ്മയ്ക്കും അച്ഛനുമൊപ്പം മാറി മാറിയാണ് തേജാലക്ഷ്മിയുടെ താമസം. രണ്ടാം വിവാ​ഹത്തിൽ ഇഷാൻ എന്നൊരു മകൻ കൂടി ഉർവശിക്കുണ്ട്.

കുഞ്ഞനിയന് പേരിട്ടതെല്ലാം തേജാലക്ഷ്മിയാണ്. ഇപ്പോഴിതാ മക്കളെ കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മകളും മകനും തമ്മിൽ നല്ല സ്നേഹവും ഐക്യവുമാണെന്നും താനാണ് അവരേക്കാൾ ചെറുത് എന്നുമാണ് ഉർവശി മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. പിക്ചർ പെർഫെക്ട് എന്ന ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

പിള്ളേർ എന്നെ കാട്ടിലും മൂത്തവരാണ്. ഞാൻ ഇങ്ങനെ തന്നെ പെരുമാറും. മോന്റെ ഭാഷയിൽ ഞാൻ സംസാരിക്കും. ടാക്സ് അടക്കുന്നത് മുതൽ ഒരു കാര്യവും ചിന്തിക്കേണ്ടതിലല്ലോ. പണ്ട് മുതൽ എനിക്ക് അവരുടെ ലോകത്ത് ഇരിക്കാനാണ് ഇഷ്ടം. വീട്ടിൽ ഞാൻ കൊച്ചായിരുന്നു. അതുകൊണ്ട് കൊച്ചാകാൻ എനിക്ക് വളരെ എളുപ്പമാണ്. അവര് കഴിക്കുന്ന ഭക്ഷണമെല്ലാം ഞാനും കഴിക്കും. ഒരുപാട് ചോക്ലേറ്റ് ഒരുപാട് കിട്ടും. വലുതായി എന്നത് തേജയുടെ വിചാരമാണ്.

എന്റെ മുന്നിൽ വയസുകൊണ്ട് വലുതാവാൻ ആരെയും ഞാൻ സമ്മതിക്കില്ല. മക്കളിൽ ഏറ്റവും വാശിയുള്ളത് തേജയ്ക്കാണ്. അവൾ പറയുന്നതെല്ലാം വാങ്ങിച്ച് കൊടുക്കുമായിരുന്നു. കൊഞ്ചിക്കുമായിരുന്നു. അതെല്ലാം കൊണ്ടാണ്. മോനും ഒട്ടും പുറകിലല്ല. അവൾ പറഞ്ഞാൽ മോൻ കേൾക്കും. മോൻ പറഞ്ഞാൽ തേജയും കേൾക്കും. അവർ തമ്മിൽ നല്ല കമ്യൂണിക്കേഷനാണ്. അതൊരു വലിയ ധൈര്യവുമാണ്.

Urvashi Daughter

അതുകൊണ്ട് മാത്രമാണ് ശാരീക അസ്വസ്ഥതകളുണ്ടായിട്ടും പ്രസവിച്ചത്. എല്ലാവരും ഒന്നിനെ പ്രസവിച്ച് വെച്ചിരിക്കുകയാണ്. നീയെങ്കിലും ഇനിയും പ്രസവിക്കണം. നമ്മൾ ഇല്ലാതാകുന്ന കാലത്തും അവർക്ക് കൂട്ടായി ആരെങ്കിലുമൊക്കെ വേണം. ഒരുപാട് പ്രസവിക്കണമെന്ന് മാത്രമെ ഞാൻ ജീവിതത്തിൽ വിചാരിച്ചിട്ടുള്ളു. എല്ലാം നോർമൽ ഡെലിവറിയായിരിക്കണമെന്ന തീരുമാനമുണ്ടായിരുന്നു. തേജ വന്നാൽ മോന് വാശി കുറയും എന്നാണ് ഉർവശി പറഞ്ഞത്.

അമ്മയുടെ വഴിയെ സിനിമയിലേക്ക് അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് തേജാലക്ഷ്മി. മനോജ് മകളുടെ ആ​ഗ്രഹങ്ങൾക്ക് പൂർണ പിന്തുണയുമായി ഒപ്പം സഞ്ചരിക്കാൻ ആ​ഗ്രഹിക്കുന്ന പിതാവാണ്. നിന്നെപ്പോലൊരു മകളെ ദൈവം എനിക്ക് തന്നതിൽ വളരെ സന്തോഷമുണ്ട്. എൻ്റെ സുന്ദരിയായ മകൾക്ക് ജന്മദിനാശംസകൾ എന്നാണ് അടുത്തിടെ മകൾക്ക് പിറന്നാൾ ആശംസിച്ച് ഉർവശി കുറിച്ചത്.

ഭര്‍ത്താവ് ശിവപ്രസാദ് തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത എൽ ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോൾ ഉർവശി. ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ അവതരിപ്പിക്കുന്നത് ഉർവശി തന്നെയാണ്.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X