യോദ്ധയിലെ വേഷം സ്വീകരിക്കാന്‍ കാരണം മോഹന്‍ലാലും ജഗതി ശ്രീകുമാറും, ഉര്‍വശിയുടെ തുറന്നുപറച്ചില്‍ വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ഉര്‍വശി. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെയാണ് ഈ താരമെത്താറുള്ളത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്.

ഒരുകാലത്ത് നായികയായി തിളങ്ങിയ താരം കൂടിയായിരുന്നു ഉര്‍വശി. കോമഡിയും സ്വഭാവിക വേഷവും ഒരുപോലെ വഴങ്ങും തനിക്കെന്നും താരം തെളിയിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴകത്തിന്റേയും പ്രിയതാരം കൂടിയാണ് ഉര്‍വശി. സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും പുറത്ത് പ്രതിഫലം പോലും നോക്കാതെ സിനിമകള്‍ ഏറ്റെടുത്തിട്ടുണ്ട് താനെന്ന് നടി പറയുന്നു. യോദ്ധയിലെ വേഷത്തെക്കുറിച്ച് ഉര്‍വശി പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ഉര്‍വശിയുടെ കഥാപാത്രങ്ങള്‍

ഉര്‍വശിയുടെ കഥാപാത്രങ്ങള്‍

നായികയായപ്പോഴും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഉര്‍വശി അവതരിപ്പിച്ചിട്ടുള്ളത്. അധികം സീനുകളില്ലെങ്കിലും അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണെങ്കില്‍ ആ വേഷം സ്വീകരിക്കുന്ന പതിവാണ് താരത്തിന്റേത്. സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധയിലെ വേഷം സ്വീകരിച്ചതിനെക്കുറിച്ചുള്ള തുറന്നുപറച്ചില്‍വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

സൗഹൃദം

സൗഹൃദം

ഞാൻ അഭിനയിച്ച സിനിമകളിൽ മറ്റേതെങ്കിലും നായിക നടി കൂടി അഭിനയിച്ചാൽ അവരെക്കാളും സിനിമയിൽ എന്റെ സ്‌ക്രീൻ സ്‌പേസ് കുറഞ്ഞു പോയല്ലോ എന്ന് ഞാൻ ചിന്തിക്കാറില്ല. സൗഹൃദത്തിന്റെ പുറത്ത് പ്രതിഫലം പോലും നോക്കാതെ അഭിനയിച്ച സിനിമകളുണ്ടെന്ന് നടി പറയുന്നു.

യോദ്ധയിലെ വേഷം

യോദ്ധയിലെ വേഷം

ലാലേട്ടനും, ജഗതി ചേട്ടനും തകർത്തഭിനയിച്ച 'യോദ്ധ' എന്ന സിനിമയിൽ ഹീറോയിൻ അല്ലാതിരുന്നിട്ടും ഞാൻ ആ വേഷം സ്വീകരിച്ചത് അത്തരമൊരു ടീമിന്റെ കൂടെ വർക്ക് ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ്. വളരെ കുറച്ചു സീനേയുള്ളൂവെങ്കിലും ഉർവശി ചെയ്‌താൽ ആ വേഷം നന്നായിരിക്കുമെന്ന് സംവിധായകൻ സംഗീത് ശിവൻ പറഞ്ഞപ്പോൾ ഞാൻ സന്തോഷപൂർവ്വം ആ വേഷം സ്വീകരിക്കുകയായിരുന്നുവെന്നും ഉര്‍വശി പറയുന്നു.

സിനിമ തിരഞ്ഞെടുക്കുന്നത്

സിനിമ തിരഞ്ഞെടുക്കുന്നത്

സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ട് ഉര്‍വശിക്ക്. ഇതേക്കുറിച്ച് സംവിധായകര്‍ക്കും അറിയാവുന്നതാണ്. നായികയില്‍ നിന്നും മാറിയപ്പോഴും അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണെങ്കില്‍ താരം സ്വീകരിക്കാറുണ്ട്. അത്തരത്തിലുള്ള വരവുകള്‍ക്ക് ഗംഭീര സ്വീകരണമാണ് ലഭിക്കാറുള്ളത്. സഹോദരിമാര്‍ക്ക് പിന്നാലെയായാണ് ഉര്‍വശിയും അഭിനയരംഗത്തേക്ക് എത്തിയത്. കോമഡിയും തനിക്ക് വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു.

Recommended Video

യോദ്ധ Vs പപ്പയുടെ സ്വന്തം അപ്പൂസ് | filmibeat Malayalam
 ആ വിശേഷണം ശരിയല്ല

ആ വിശേഷണം ശരിയല്ല

ലേഡി സൂപ്പര്‍ സ്റ്റാര്‍, ലേഡി മോഹന്‍ലാല്‍ ഇത്തരത്തില്‍ ഉര്‍വശിയെ വിശേഷിപ്പിക്കാറുണ്ട്. ഇത്തരത്തിലുള്ള വിശേഷണങ്ങളൊന്നും ശരിയല്ലെന്നും അവയിലൊന്നും താല്‍പര്യമില്ലെന്നുമായിരുന്നു താരം പറഞ്ഞത്. സൂര്യയ്‌ക്കൊപ്പം സൂരറൈ പോട്രുവില്‍ ഗംഭീര പ്രകടനമായിരുന്നു ഉര്‍വശി കാഴ്ച വെച്ചത്. താരത്തിന്റെ കരിയറിലെ മികച്ച സിനിമയായി മാറുകയായിരുന്നു ഈ ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X