മമ്മൂക്കയുടെയും ലാലേട്ടന്‌റെയും സിനിമകളിലേക്ക് അന്ന് മനപൂര്‍വ്വം വരാതിരുന്നതാണ്, കാരണം പറഞ്ഞ് നടി ഉര്‍വ്വശി
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഒന്നടങ്കം ഇഷ്ട നടിമാരില്‍ ഒരാളാണ് ഉര്‍വ്വശി. നായികയായും സഹനടിയായുമെല്ലാം ഉര്‍വ്വശി വിവിധ ഇന്‍ഡസ്ട്രികളിലായി തിളങ്ങിയിരുന്നു. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നിരവധി ശ്രദ്ധേയ സിനിമകളിലാണ് നടി അഭിനയിച്ചത്. മുന്‍നിര സംവിധായകരുടെയും താരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ ഉര്‍വ്വശി അഭിനയിച്ചു.
വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ എല്ലാതരം കഥാപാത്രങ്ങളും നടി തന്‌റെ കരിയറില്‍ ചെയ്തിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഉര്‍വ്വശി അഭിനയിച്ചു. വിവാഹ ശേഷവും സിനിമകളില്‍ സജീവമായിരുന്ന താരം കേന്ദ്രകഥാപാത്രമായുളള ചിത്രങ്ങളിലും അഭിനയിച്ചു. അതേസമയം മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച താരമാണ് ഉര്‍വ്വശി.

സൂപ്പര്‍ താരങ്ങളുടെ വിജയ സിനിമകളിലെല്ലാം നായികയായി നടി അഭിനയിച്ചു. അതേസമയം തൊണ്ണൂറുകള്‍ക്ക് ശേഷം എന്തുകൊണ്ട് മമ്മൂട്ടിയുടെയും മോഹന്‍ലാലിനറെയും നായികയായി അധികം അഭിനയിച്ചില്ല എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. ഒരഭിമുഖത്തിലാണ് ഉര്‍വ്വശി ഇതേകുറിച്ച് സംസാരിച്ചത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ എറ്റവും മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് ഉര്‍വ്വശി പറയുന്നു. പക്ഷേ തൊണ്ണൂറുകള്‍ക്ക് ശേഷം ഞാന്‍ ഇവരുടെ നായികയായി അങ്ങനെ വന്നില്ല, കാരണം ആ സമയം അവര്‍ സൂപ്പര്‍താര ഇമേജിലേക്ക് മാറിയിരുന്നു. അങ്ങനെയുളള അവരുടെ സിനിമകളില്‍ ഹീറോ ആകും ആ സിനിമയെ നിയന്ത്രിക്കുന്നത്.

നായികയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടാകില്ലെന്ന് നടി പറയുന്നു. എനിക്ക് ആണെങ്കില്‍ ഫീമെയില്‍ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുളള ഒത്തിരി സിനിമകള്‍ വരാനും തുടങ്ങി. അതുകൊണ്ട് തന്നെ മമ്മൂട്ടിയും മോഹന്‍ലാലിന്‌റെയും സിനിമകളിലേക്ക് മനപൂര്‍വ്വം വരാതിരുന്നതാണ്, ഉര്‍വ്വശി പറഞ്ഞു.

മമ്മൂക്കയും ലാലേട്ടനും വന്നത് മുതലാണ് സിനിമയില്‍ വലിയ ഒരു മാറ്റം സംഭവിക്കുന്നതെന്നും നടി പറയുന്നു. അതിന് മുന്‍പുളള കളര്‍ ചിത്രങ്ങളിലൊക്കെ സെക്‌സ് പ്രധാന വിഷയമായി കാണിച്ചിരുന്നു. എന്നാല്‍ മമ്മൂക്കയുടെ സിനിമകളിലൂടെയൊക്കെ അതിനൊക്കെ നല്ല മാറ്റം വന്നു. കുടുംബ പ്രേക്ഷകര്‍ക്ക് ഒന്നിച്ചിരുന്ന് നന്നായി ആസ്വദിക്കാന്‍ പറ്റുന്ന ചിത്രങ്ങളായിരുന്നു അതെല്ലാം, അഭിമുഖത്തില്‍ ഉര്‍വ്വശി പറഞ്ഞു.
പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

മലയാളത്തില്‍ ഈ വര്‍ഷം വരനെ ആവശ്യമുണ്ട്, ധമാക്ക തുടങ്ങിയ സിനിമകളിലൂടെയായിരുന്നു ഉര്‍വ്വശി വീണ്ടും ഇന്‍ഡസ്ട്രിയില്‍ സജീവമായത്. പിന്നാലെ തമിഴ് സിനിമകളിലൂടെയും നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. കോളിവുഡില്‍ അടുത്തിടെ മൂക്കുത്തി അമ്മന്‍, സുരറൈ പോട്രു, പുത്തം പുതു കാലൈ തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധേയ പ്രകടനമാണ് ഉര്‍വ്വശി കാഴ്ചവെച്ചത്.

ദിലീപിന്റെ നായികയായുളള കേശു ഈ വീടിന്റെ നാഥനാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ മലയാള ചിത്രം. അഭിനയത്തിന് പുറമെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, വിധികര്‍ത്താവ്, സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്നീ മേഖലകളിലും തിളങ്ങിയിരുന്നു താരം. സിനിമകളിലെ പ്രകടനത്തിന് ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ഉര്‍വ്വശിക്ക് ലഭിച്ചു.


Click it and Unblock the Notifications