സിനിമയ്ക്ക് വേണ്ടി ഇത്രയധികം സമര്‍പ്പിച്ചിരിക്കുന്ന മറ്റൊരു നടനെ ഞാന്‍ കണ്ടിട്ടില്ല, തുറന്നുപറഞ്ഞ് ഉര്‍വ്വശി
തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി ഒരുകാലത്ത് തിളങ്ങിയ താരമാണ് ഉര്‍വ്വശി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ശ്രദ്ധേയ ചിത്രങ്ങളിലാണ് ഉര്‍വ്വശി അഭിനയിച്ചത്. നായികാ വേഷങ്ങള്‍ക്കൊപ്പം ഉര്‍വ്വശി അവതരിപ്പിച്ച സഹനടി റോളുകളും ശ്രദ്ധിക്കപ്പെട്ടു. വിവാഹ ശേഷവും സിനിമയില്‍ സജീവമായ താരം മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മലയാളം, തമിഴ് ഭാഷകളിലായി നടി അഭിനയിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു.
സീരിയസ് റോളുകള്‍ മുതല്‍ കോമഡി വേഷങ്ങള്‍ വരെ ഉര്‍വ്വശിയുടെ കൈയ്യില്‍ ഭദ്രമാണ്. ലേഡീ സൂപ്പര്‍സ്റ്റാര്‍ വിശേഷണം എന്തുക്കൊണ്ടും അര്‍ഹിക്കുന്ന താരം കൂടിയാണ് ഉര്‍വ്വശി. ബാലതാരമായി സിനിമയില്‍ എത്തിയ നടിക്ക് വര്‍ഷങ്ങള്‍ നീണ്ട സിനിമ കരിയറാണുളളത്. അതേസമയം നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ കരിയറിനെ കുറിച്ചും ഇഷ്ടനടന്മാരെ കുറിച്ചും ഉര്‍വ്വശി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു.

അഭിമുഖത്തില്‍ കമല്‍ഹാസന്‍, മമ്മൂട്ടി. മോഹന്‍ലാല്‍ എന്നീ സൂപ്പര്‍താരങ്ങളെ കുറിച്ചെല്ലാം നടി മനസുതുറന്നു. സിനിമയ്ക്ക് വേണ്ടി ഇത്രയധികം സമര്‍പ്പിച്ചിരിക്കുന്ന മറ്റൊരു നടനെ താന്‍ ഇന്ത്യന്‍ സിനിമയില്‍ വേറെ കണ്ടിട്ടില്ലെന്ന് കമലിനെ കുറിച്ച് ഉര്‍വ്വശി പറയുന്നു. ഒരു ശില്‍പ്പിയായിട്ടാണ് അഭിനയിക്കുന്നതെങ്കില്‍ ആ ശില്‍പ്പം ഉണ്ടാക്കാന്‍ പഠിച്ചതിന് ശേഷം അഭിനയിക്കാം എന്ന് ചിന്തിക്കുന്ന ആളാണ് കമല്‍ഹാസന്‍.

തിരക്കഥാകൃത്തായും സംവിധായകനായും നിര്‍മ്മാതാവായും ഒകെയുളള കമലഹാസനോടൊപ്പം തനിക്ക് ജോലി ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. സിനിമയ്ക്ക് വേണ്ടി ഇത്രയധികം സമര്‍പ്പിച്ചിരിക്കുന്ന മറ്റൊരു നടനെ ഞാന്‍ ഇന്ത്യന്‍ സിനിമയില്‍ വേറെ കണ്ടിട്ടില്ല. മലയാളത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമെല്ലാം ഒരുപാട് ഇഷ്ടമാണെന്നും ഉര്‍വ്വശി പറയുന്നു.

എന്നാല്‍ മലയാള സിനിമയില്‍ എക്കാലത്തെയും തന്റെ ഇഷ്ടനടന്‍ ഭരത് ഗോപിയാണ്. മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ് ആദ്യമായി മനസ്സിലേക്ക് വരുന്നത്. അവരെ ഒഴിവാക്കിയുളള ഒരു ചരിത്രം മലയാള സിനിമയ്ക്ക് ഇല്ലലോ. റെയില്‍ പാളങ്ങള്‍ പോലെ പരസ്പരം താരതമ്യം ചെയ്യാന്‍ കഴിയാത്ത രണ്ട് ശക്തികളാണ് അവര്‍ രണ്ട് പേരും.

എന്നാല്‍ എക്കാലത്തെയും എന്റെ ഇഷ്ടനടന്‍ ഭരത് ഗോപിയാണ്. ഒരു നായകന്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് അദ്ദേഹത്തിന്റെ മുഖമാണ് അഭിമുഖത്തില്‍ തന്‌റെ പ്രിയതാരത്തെ കുറിച്ച് ഉര്‍വ്വശി പറഞ്ഞു. അതേസമയം മലയാളത്തില്‍ കേശു ഈ വീടിന്റെ നാഥനാണ് ഉര്‍വ്വശിയുടെ പുതിയ ചിത്രം.
കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

ദിലീപ് ചിത്രം നാദിര്‍ഷയാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴിലും ഉര്‍വ്വശിയുടെതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ വര്‍ഷം തമിഴില്‍ ഉര്‍വ്വശിയുടെതായി പുറത്തിറങ്ങിയ മൂന്ന് സിനിമകളും ശ്രദ്ധിക്കപ്പെട്ടുയ. മൂക്കൂത്തി അമ്മന്‍, ഇളമൈ ഇതോ ഇതോ, സുരറൈ പോട്രൂ എന്നീ ചിത്രങ്ങളാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.
Recommended Video
സീരിയല്‍ താരം നീരജാ പിളളയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍,


Click it and Unblock the Notifications