'നിങ്ങളുടെ സിനിമയിലെ മോശം അനുഭവം'; ആ സ്ത്രീ എന്നെ നിരന്തരം വിളിച്ചു; പക്ഷെ സത്യാവസ്ഥ: ഉർവശി
പ്രേക്ഷകരുടെ പ്രിയങ്കരിയായ ഉർവശി സിനിമാ രംഗത്ത് സജീവമാണ്. ഒന്നിന് പിറകെ ഒന്നായി നടിയുടെ സിനിമകൾ റിലീസ് ചെയ്യുന്നു. മലയാളത്തിലും തമിഴിലും നടി സിനിമകൾ ചെയ്യുന്നുണ്ട്. എൺപതുകളിൽ വന്ന നായികമാരിൽ ഇന്നും നായികാ വേഷം ചെയ്യാൻ കഴിയുന്ന ചുരുക്കം നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയ മികവ് കൊണ്ട് കമൽ ഹാസനെ പോലും അത്ഭുതപ്പെടുത്തിയ പ്രതിഭ. ഉള്ളൊഴുക്കിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഉർവശി കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി.
അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടിയാണ് ഉർവശി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിലെല്ലാം ഉർവശി ശക്തമായി തന്റെ അഭിപ്രായം പങ്കുവെച്ചു. ഇപ്പോഴിതാ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന സ്ത്രീകൾക്കെതിരെ സംസാരിക്കുകയാണ് നടി ഉർവശി. എൽ ജഗദമ്മ എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ ഒരു സ്ത്രീ നിരന്തരം എന്നെ വിളിച്ചു.

നിങ്ങളുടെ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളെ സെലക്ട് ചെയ്യുന്നവർ മോശമായി എന്നോട് പെരുമാറി, പെെസ ചോദിക്കുമ്പോൾ കെെ പിടിച്ചേ തരുന്നുള്ളൂ, എന്നെ അഭിനയിപ്പിച്ചില്ല എന്ന് പറഞ്ഞു. നേരിട്ട് വരൂ എന്ന് പറഞ്ഞ് നല്ലൊരു സീനും കൊടുത്തു. ഒരു ഡയലോഗ് പോയിട്ട് നേരെ നിൽക്കാൻ പോലും ആ സ്ത്രീക്ക് അറിയില്ല. അപ്പോൾ അസത്യമായ കാര്യം പറയാമോ. അങ്ങനെയുള്ള സ്ത്രീകളുമുണ്ടിവിടെയെന്നും ഉർവശി ചൂണ്ടിക്കാട്ടി. ന്യൂസ് 18 നുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
എൽ ജഗദമ്മ ഏഴാം ക്ലാസ് ബി ആണ് ഉർവശിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. ഭർത്താവ് ശിവപ്രസാദാണ് സിനിമ സംവിധാനം ചെയ്തത്. ഉള്ളാെഴുക്ക് ആണ് മലയാളത്തിൽ നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഉള്ളൊഴുക്ക്, ജെ ബേബി എന്നിവയാണ് അടുത്ത കാലത്ത് ഉർവശിക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്ത സിനിമ. രണ്ട് സിനിമകളിലും വൈകാരികമായി പ്രേക്ഷകരെ തൊട്ട കഥാപാത്രമാണ് ഉർവശി ചെയ്തത്. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായ സമയത്ത് അമ്മ സംഘടനയെ ഉർവശി വിമർശിച്ചിരുന്നു.

ഒഴിഞ്ഞ് മാറലുകൾക്കപ്പുറം വ്യക്തമായ മറുപടി സംഘടന നൽകേണ്ടതുണ്ടെന്ന് ഉർവശി പറഞ്ഞു. സിനിമാ രംഗത്തുള്ള പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനും ഉർവശി തയ്യാറായി. അതേസമയം സംഘടനയെ പൂർണമായും തള്ളിക്കളയാൻ ഉർവശി തയ്യാറായില്ല. ഒരുപാട് നല്ല കാര്യങ്ങൾ അമ്മ സംഘടന ചെയ്യുന്നുണ്ടെന്നും അത് പരിഗണിക്കേണ്ടതുണ്ടെന്നും ഉർവശി ചൂണ്ടിക്കാട്ടി. നായികയായി വന്ന കാലത്തേ തനിക്കൊപ്പം വീട്ടുകാരോ സഹായികളോ ഒപ്പം കാണും. ഒറ്റയ്ക്ക് ഷൂട്ടിംഗിന് പോയിട്ടേയില്ലെന്നും ഉർവശി ഒരിക്കൽ പറഞ്ഞു.
ലഹരിക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് മലയാള സിനിമയിപ്പോൾ. ഇതിനിടെയാണ് ഉർവശിയുടെ പ്രതികരണം. നടി വിൻസി അലോഷ്യസാണ് ഷെെൻ ടോം ചാക്കോ ലഹരി ഇപയോഗിച്ച് സെറ്റിൽ പ്രശ്നമുണ്ടാക്കിയെന്ന ആരോപണം ഉന്നയിച്ചത്. ഇതിനിടെ ലഹരിക്കേസിൽ ഷെെനിനെതിരെ കേസ് വന്നു. ലഹരി പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങിയോടിയതോടെയാണ് പൊലീസ് നടനെ ചോദ്യം ചെയ്തത്. തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തു. നിലവിൽ ജാമ്യത്തിലാണ് നടൻ. ഷെെൻ ടോം ചാക്കോയ്ക്കെതിരെ വ്യാപക വിമർശനം സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. സിനിമാ രംഗത്തുള്ള ചിലരും നടനെ വിമർശിച്ചു.


Click it and Unblock the Notifications