അന്നേ സിനിമയെ കുറിച്ച് ഉർവശിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്, 28 വർഷം മുമ്പുള്ള അഭിമുഖം വൈറലാകുന്നു

തെന്നിന്ത്യൻ സിനിമ കോളങ്ങളിൽ സജീവ ചർച്ചയാണ് സൂര്യ ചിത്രം സൂരരൈ പോട്ര്. ചിത്രത്തിൽ സൂര്യയേടൊപ്പം ഒരു പ്രധാന വേഷത്തിൽ ഉർവശിയും എത്തുന്നുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ഉർവശിയുടെ കഥാപാത്രത്തിന് ലഭിക്കുന്നത്. സോഷ്യൽ മീഡിയ കോളങ്ങളിൽ നടിയെ പ്രശംസിച്ച് കൊണ്ടുള്ള കുറിപ്പുകൾ വൈറലാണ്. സുരരൈ പോട്ര് മാത്രമല്ല മുക്കുത്തി അമ്മൻ, പുത്തൻ പുതു കാലൈ എന്നീ ചിത്രങ്ങളിലും മിന്നും പ്രകടനമാണ് ഉർവശി കാഴ്ചവെച്ചത്.

urvashi

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഉർവശിയുടെ പഴയകാല അഭിമുഖമാണ്. 1992ൽ ഗൾഫിൽ എത്തിയപ്പോൾ എടുത്തൊരു അഭിമുഖമാണിത്. 1984 മുതല്‍ ഖത്തറിലെ കലാമേഖയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പന്താവൂർ സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന ഏ.വി.എം ഉണ്ണിയാണ് അഭിമുഖം എടുത്തത്. സിനിമയിലേയ്ക്കുള്ള പ്രവേശനത്തെ കുറിച്ചാണ് ഉർവശി പറയുന്നത്.

സിനിമയിൽ അല്ലെങ്കിൽ കലാപരമായുള്ള ഫീൽഡിൽ തന്നെ താൻ എത്തുമെന്ന് തനിക്ക് അറിയാമായിരുന്നെന്ന് പറയുന്ന ഉർവശി , സിനിമയെ തൊഴിലായി തന്നെയാണ് കാണുന്നതെന്നും കൂട്ടിച്ചേർത്തു. സിനിമയെ കുറിച്ച് വളരെ പക്വതയോടെയാണ് ഉർവശി സംസാരിച്ചത്. അത് നടിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. സംവിധാനത്തെ കുറിച്ചുളള തന്റെ കാഴ്ചപ്പാടും ഉർവശി പങ്കുവെയ്ക്കുന്നുണ്ട്.

ദീപാവലി റീലീസായിട്ടാണ് അമസോൺ പ്രൈമിൽ ചിത്രം പ്രദർശനത്തിനെത്തിയത്.സൂര്യയെ കൂടാതെ അപർണ ബാലമുരളി, ഉർവശി, മോഹൻ ബാബു, പരേഷ് റാവൽ എന്നിവരാണ് ചിത്രത്തിൽ മറ്റ് വേഷത്തിലെത്തിയിരിക്കുന്നത്. ചിത്രത്തിൽ സൂര്യയുടെ ഭാര്യ വേഷമാണ് അപർണ്ണ യ്ക്ക്. ബോംബി എന്ന കഥാപാത്രത്തെയാണ് അപർണ്ണ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ അഭിനയിച്ച ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് സൂര്യ ചിത്രത്തിൽ എത്തിയിരിക്കുന്നത്.

സൂരറൈ പോട്ര് എന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ ഒരു സിനിമയാണെന്ന് സൂര്യ തന്നെ ഒരു അബിമുഖത്തിൽ പറഞ്ഞിരുന്നു എന്റെ ഹൃദയത്തോട് വളരെ അടുപ്പമുള്ള ഒന്ന്. നിങ്ങൾ സത്യസന്ധമായി ഒരു ലക്ഷ്യത്തിനായി സ്വയം സമർപ്പിച്ചാൽ സ്വപ്നങ്ങളെ പിന്തുടരുന്നതിൽ നിന്ന് ഈ ലോകത്ത് ഒന്നിനും നിങ്ങളെ തടയാൻ കഴിയില്ല എന്ന സന്ദേശം ഈ സിനിമ ഉപയോഗിച്ച് ഞങ്ങൾ പുറത്തുകൊണ്ടുവരാൻ ആഗ്രഹിക്കുന്നു," എന്നാണ് ചിത്രത്തെ കുറിച്ച് സൂര്യ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X