twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയെ തകർത്തു കൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവർത്തനം, വനിത സംഘടനയെ കുറിച്ച് ഉർവശി

    |

    ലോക്ക്ഡൗൺ കാലത്ത് പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയായ നടിയാണ് ഉർവശി. മഹാമാരിയുടെ കാലത്ത് രണ്ട് മികച്ച ചിത്രങ്ങളാണ് നടി പ്രേക്ഷകർക്കായി നൽകിയത്. കൊവിഡ് കാലത്ത് ഓടിടി പ്ലാറ്റ്ഫോമിലൂടെ പ്രദർശനത്തിനെത്തിയ ചിത്രങ്ങളായിരുന്നു സുരറൈ പോട്രും മുക്കൂത്തി അമ്മനും. സൂര്യയും നയൻതാരയും പ്രധാന വേഷത്തിലെത്തിയ, ഈ രണ്ട് ചിത്രങ്ങളിലും മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമായ ഉർവശിയുണ്ടായിരുന്നു . രണ്ട് ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളിലായിരുന്നു നടി അവതരിപ്പിച്ചത്

    Recommended Video

    wccയെപ്പറ്റി മനസ്സ് തുറന്ന് നടി ഉര്‍വശി | Filmibeat Malayalam

    urvashi

    ഇപ്പോഴിത മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസിയെ കുറിച്ചും താരസംഘടനയെ കുറിച്ചും മനസ്സ് തുറന്ന് നടി ഉർവശി. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ നടി തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകളുടെ ഉന്നമനത്തിന് സംഘടനയുണ്ടാകുന്നത് നല്ലത്, പക്ഷേ അത് അമ്മയെ തകർത്തു കൊണ്ടാകരുതെന്നും നടി അഭിപ്രായം. ഉർവശിയുടെ വാക്കുകൾ ഇങ്ങനെ. ''സ്ത്രീകളുടെ സംഘടനകൾ തുടങ്ങിയതും അതുമായി ബന്ധപ്പെട്ട വിവരങ്ങളുമെല്ലാം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. വിഷയവുമായി ഞാൻ ആരോടും സംസാരിച്ചിട്ടില്ല, എന്നോടും ആരുമൊന്നും പറഞ്ഞിട്ടില്ല. സ്ത്രീകളുടെ ഉന്നമനത്തിലും അവരുടെ ശബ്ദമാകാനും സംഘടനകളുണ്ടാകുന്നത് നല്ലതാണ്. താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ടറിയാം. അർഹതപ്പെട്ട ഒരുപാടുപേർക്ക് സംഘടനയിലൂടെ വലിയ സഹായം ലഭിക്കുന്നുണ്ട്. അമ്മപോലൊരു സംഘടനയെ തകർത്തുകൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവർത്തനം''- നടി പറഞ്ഞു.

    1980-90 കാലഘട്ടത്തിൽ സിനിമയിൽ എത്തിയ ഉർവശി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ സജീവമായിരുന്നു. വ്യത്യസ്ത സിനിമ ജനറേഷന്റെ ഭാഗമാകാൻ ഉർവശിക്ക് കഴിഞ്ഞിരുന്നു. ചെയ്ത എല്ലാ ചിത്രങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്നാണ് ഉർവശി പറയുന്നത്. അടുത്തിടെ ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    തെന്നിന്ത്യൻ സിനിമയിവെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് ഉർവശിയുടേത്. സിനിമയിൽ ചുവട് ഉറപ്പിച്ച് സമയം മുതൽ തന്നെ വ്യത്യസ്തമായ സ്ത്രീകഥാപാത്രങ്ങളാണ് നടിയെ തേടിയെത്താറുള്ളത്. ടൈപ്പ്കാസ്റ്റിൽ ഒതുങ്ങി നിൽക്കാത്ത നടിയാണ് ഉർവശി. കോമഡി, സീരീയസ്, റൊമാൻസ് ഇവയെല്ലാം അതിന്റേതായ തന്മയത്വത്തോട് കൂടിയാണ് നടി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഇത് തന്നെയാണ് താരത്തെ എപ്പോഴും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. കൂടാതെ മറ്റ് നടിമാർ ഏറ്റെടുക്കാൻ മടിക്കുന്ന പല കഥാപാത്രങ്ങളും ധൈര്യപൂർവ്വം നടി ഏറ്റെടുത്ത് കയ്യടി വാങ്ങാറുണ്ട്. മുൻനിര നായികയായി തിളങ്ങിനിന്നിരുന്ന സമയത്തായിരുന്നു അൽപം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

    Read more about: urvashi cinema
    English summary
    Urvashi Shared Her View About Amma and Women in Cinema Collective
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X