89 കിലോയായിരുന്നു; തേജാലക്ഷ്മി വണ്ണം കുറച്ചതെങ്ങനെയെന്ന് ഉർവശി; 'മകൾക്ക് നാണക്കേടാകരുതെന്ന് ഭർത്താവ് പറയും'

സിനിമാ പ്രേക്ഷകർക്ക് പ്രത്യേക മമത നടി ഉർവശിയോടുണ്ട്. അന്നും ഇന്നും ഉർവശിയുടെ സിനിമകളും ക​ഗഥാപാത്രങ്ങളും ജനശ്രദ്ധ നേടുന്നു. കോമനഡിയും വൈകാരിക രം​ഗങ്ങളും അനായാസമായി ചെയ്യുന്ന ഉർവശി മലയാളത്തിലും തമിഴിലും ഇപ്പോൾ സജീവമാണ്. ഉർവശിയുടെ പാത പിന്തുടർന്ന് സിനിമാ രം​ഗത്തേക്ക് കടന്നമ് വരാനുള്ള തയ്യാറെടുപ്പിലാണ് മകൾ തേജാലക്ഷ്മി. ബാം​ഗ്ലൂരിലെ പഠനം കഴിഞ്ഞ് കുറച്ച് നാൾ ജോലിയും ചെയ്ത ശേഷമാണ് സിനിമാ രം​ഗത്തേക്ക് തേജാലക്ഷ്മി എത്തുന്നത്.

അമ്മയെ പോലെ മകളും പ്രേക്ഷക സ്വീകാര്യത നേടുമോയെന്ന ആകാക്ഷ മിക്കവർക്കും ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായി തേജാലക്ഷ്മി തന്റെ സ്റ്റെെലിലും ഫാഷനിലും വലിയ ശ്രദ്ധ നൽകാറുണ്ട്. അടുത്തിടെയായി വലിയ മേക്കോവറും തേജാലക്ഷ്മിക്ക് വന്നിട്ടുണ്ട്. പഴയ ഫോട്ടോകളിലെല്ലാം തേജാലക്ഷ്മിക്ക് നല്ല വണ്ണം ഉണ്ട്. താൻ വണ്ണം കുറച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് തേജാലക്ഷ്മി. അമ്മ ഉർവശിക്കൊപ്പം പങ്കെടുത്ത ഒരു അഭിമുഖത്തിലാണ് തേജാലക്ഷ്മി ഇതേക്കുറിച്ച് സംസാരിച്ചത്.

Actress Urvashi

പന്ത്രണ്ടാം ക്ലാസ് വരെയും ഞാൻ 89 കിലോ ഉണ്ടായിരുന്നു. അതിന് ശേഷം ജിമ്മിൽ പോവുകയും ‍ഡയറ്റെടുക്കുകയും ചെയ്തു. അതുകൊണ്ടാണ് ഈ മാറ്റമെന്ന് തേജാലക്ഷ്മി പറഞ്ഞു. എന്നാൽ അത് മാത്രമല്ല വണ്ണം കുറയാൻ കാരണമെന്ന് ഉർവശി വ്യക്തമാക്കി. പ്ലസ് ടു വരെയും ക്ലാസിൽ തന്നെയായിരിക്കും. ടീച്ചർ ക്ലാസെടുത്ത് പോകും. എന്നാൽ ബാം​ഗ്ലൂരിലെ ക്രെെസ്റ്റ് കോളേജ് ഏക്കർ കണക്കിലാണുള്ളത്. അപ്പോൾ സ്വാഭാവികമായും വണ്ണം കുറയും. കോളേജിലൂടെ ന‌ടക്കുന്നത് തന്നെ വലിയ വ്യായാമമാണെന്നും ഉർവശി ചൂണ്ടിക്കാട്ടി.

ഇതേക്കുറിച്ച് തേജാലക്ഷ്മിയും സംസാരിച്ചു. ബാം​ഗ്ലൂരിൽ എല്ലായിടത്തും നടന്നാണ് പോയിരുന്നത്. അന്ന് വർക്ക് ചെയ്യുന്നില്ല. പൈസ പരമാവധി ലാഭിക്കാൻ വേണ്ടി നടക്കും. പതിയെ വണ്ണം കുറഞ്ഞു. ജിമ്മിൽ പോയ ശേഷം വണ്ണം നന്നായി കുറഞ്ഞെന്നും തേജാലക്ഷ്മി വ്യക്തമാക്കി. മകൾക്ക് പോക്കറ്റ് മണി കൊടുക്കുന്നതിൽ താൻ സ്ട്രിക്റ്റാണെന്ന് ഉർവശി പറയുന്നു.

Actress Urvashi

എന്റെ ഭർത്താവിനോടാണ് കമ്മ്യൂണിക്കേഷൻ കൂടുതൽ. അദ്ദേഹം ധാരാളം കൊടുക്കും. മറ്റു കുട്ടികൾ ഉണ്ടാകും. അവർക്ക് നാണക്കേടാകരുതെന്ന് അദ്ദേഹം പറയുന്നു. ഫസ്റ്റ് ഇയറിൽ ഇവൾക്ക് അറിയില്ലായിരുന്നു. മൂന്നാം വർഷമായപ്പോൾ ഇതിനൊന്നും അധികം ചെലവഴിക്കേണ്ടെന്ന് മനസിലാക്കി. ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ വളരെ സൂക്ഷിച്ചും കണ്ടുമാണ് പർച്ചേഴ്സ് ചെയ്യുന്നത്. അത് സ്വാഭാവികമാണെന്നും ഉർവശി ചൂണ്ടിക്കാട്ടി.

മുൻ ഭർത്താവ് നടൻ മനോജ് കെ ജയനിൽ ഉർവശിക്ക് പിറന്ന മകളാണ് തേജാലക്ഷ്മി. അച്ഛനും അമ്മയും അകന്നെങ്കിലും ഇവർ രണ്ട് പേർക്കുമാെപ്പം തേജാലക്ഷ്മിയുണ്ട്. അമ്മയുടെ സിനിമകൾ തനിക്കിഷ്ടമാണെന്നും അത്രയും ​ഗംഭീരമായി തനിക്ക് അഭിനയിക്കാനാവുമോ എന്നറിയില്ലെന്നും തേജാലക്ഷ്മി അഭിമുഖത്തിൽ പറയുന്നുണ്ട്. ശ്രീദേവി പോലും അമ്മയുടെ ഫാനായിരുന്നെന്ന് ഒരിക്കൽ ബോണി കപൂർ പറയുന്നത് കേട്ടപ്പോൾ താൻ അത്ഭുതപ്പെട്ട് പോയെന്നും തേജാലക്ഷ്മി പറഞ്ഞു. ജെ ബോബിയാണ് ഉർവശിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

More from Filmibeat

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X