അതുകാെണ്ടാണ് സത്യം പറഞ്ഞാൽ ഞാൻ കല്യാണം കഴിച്ചത്; എന്റെ സ്വാർത്ഥതയാണ്, എനിക്കെന്റെ കുഞ്ഞിനെ വേണം; ഉർവശി
മലയാളികൾക്ക് എന്നും പ്രിയങ്കരിയാണ് നടി ഉർവശി. ഉർവശിയെ പോലെ തുടരെ മികച്ച സിനിമകളുമായി പ്രേക്ഷകർക്ക് മുന്നിലെത്താൻ കഴിയുന്ന നടിമാർ വിരളമാണ്. കരിയറിനൊപ്പം തന്റെ മക്കൾക്കൊപ്പമുള്ള സമയത്തിനും ഉർവശി പ്രാധാന്യം നൽകുന്നു. തേജാലക്ഷ്മി എന്നാണ് നടിയുടെ മൂത്ത മകളുടെ പേര്. ഇളയ മകൻ ഇഷാൻ പ്രജാപതിയും. മകൾ അമ്മയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള ഒരുക്കത്തിലാണ്.
ഇപ്പോഴിതാ മകളെക്കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹത്തിന് മുമ്പ് പരസ്പരം എല്ലാ തരത്തിലും അറിയേണ്ടതുണ്ടെന്ന് മകളോട് പറയേണ്ടത് അമ്മയല്ലേ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. തന്റെ ഉളളിലെ ഭയം കൊണ്ട് താൻ ഇതേക്കുറിച്ച് മകളോട് പറഞ്ഞിട്ടില്ലെന്ന് ഉർവശി മറുപടി നൽകി. സെെന സൗത്ത് പ്ലസിനോടാണ് പ്രതികരണം.

എന്റെ മകൾ ബോൾഡ് ആണ്. ഈ പ്രായത്തിലും ഒറ്റയ്ക്ക് ഒരു കട്ടിലിൽ കിടന്ന് ഉറങ്ങാൻ പറ്റില്ല. ഒറ്റയ്ക്ക് ഒരു മുറിയിൽ എനിക്ക് ഇരിക്കാൻ പറ്റില്ല. ഞാൻ ഇൻഡിപെൻഡന്റായി വർക്ക് ചെയ്യാൻ തുടങ്ങിയ സമയത്ത് രണ്ട് സ്ത്രീകളാണ് രണ്ട് ഭാഗത്തും കിടക്കുന്നത്. ഉൾപ്രദേശത്ത് ഷൂട്ടിന് പോകുമ്പോൾ ചെറിയ ഹോട്ടലായിരിക്കും. ഉറങ്ങുമ്പോൾ രണ്ട് പേരുടെയും തലയ്ക്കടുത്ത് കത്തി കാണും. എന്റെ മകളുടെ ഉള്ളിലെവിടെയോ ഞാനുണ്ട്. എന്റെ അമ്മയുമുണ്ട്. ഞങ്ങളൊക്കെ ഒന്നിച്ചാണ് വളർത്തിയത്.
ഞങ്ങളുടെ മക്കൾക്കെല്ലാം എന്റെ അമ്മയാണ് കോമൺ അമ്മ. എന്റെ മോനും മോളും എന്നെ അമ്മേ എന്ന് വിളിക്കും. വീട്ടിലെ മറ്റ് പിള്ളേരെല്ലാം പൊടിയമ്മേ എന്നാണ് വിളിക്കുക. അമ്മ സങ്കൽപ്പത്തോടുള്ള ആർത്തി കൊണ്ടാണ് സത്യം പറഞ്ഞാൽ ഞാൻ കല്യാണം കഴിച്ചത്. എനിക്കത് മാത്രമേയുള്ളൂ. അഡ്രസുള്ള കൊച്ചിനെ വേണമെങ്കിൽ അച്ഛൻ വേണം.

നമ്മുടെ സമൂഹം അങ്ങനെയാണ് പറഞ്ഞ് മനസിലാക്കിയത്. എനിക്കെന്റെ കുഞ്ഞിനെ വേണം. ആ സ്വാർത്ഥതയ്ക്കാണ് ഞാൻ കല്യാണം കഴിച്ചത്. എന്റെ മോളോട് ഞാൻ ബോൾഡായിരിക്കണം എന്ന് പറയുമ്പോഴും ഉള്ളിൽ ഭയമാണെനിക്ക്. മോശം സാഹചര്യം വന്നാൽ അവളുടെ ഉള്ളിൽ കിടക്കുന്ന ഞാൻ പുറത്ത് വന്നാൽ അവൾ നിന്ന് പോകുമോ എന്ന ഭയം തനിക്കുണ്ടെന്നും ഉർവശി വ്യക്തമാക്കി.
ഉർവശിയുടെ ആദ്യ വിവാഹ ബന്ധത്തിൽ പിറന്ന മകളാണ് തേജാലക്ഷ്മി. മലയാളത്തിലും തമിഴിലുമായി സിനിമകളുടെ തിരക്കിലാണ് ഉർവശിയിന്ന്. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഉർവശിയെ തേടിയെത്തി.നടിയുടെ ഹെർ എന്ന സിനിമ ഒടിടി റിലീസിനെത്തുകയാണ്. പാർവതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, ലിജോമോൾ, രമ്യ നമ്പീശൻ അന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങൾ ചെയ്യുന്നത്. അഞ്ച് സ്ത്രീകളുടെ കഥയാണ് സിനിമ പറയുന്നത്. പാർവതി തിരുവോത്തിനൊപ്പം നേരത്തെ ഉള്ളൊഴുക്കിൽ ഉർവശി അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications