മദ്യപാനത്തിൽ നിന്നും പുറത്ത് വന്നതിങ്ങനെ, കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്; എല്ലാം വെളിപ്പെടുത്തി ഉർവശി
തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അധികം തുറന്ന് സംസാരിക്കുന്ന ആളല്ല നടി ഉർവശി. സ്വകാര്യ ദുഖങ്ങൾ ഉർവശിക്കുണ്ടായിട്ടുണ്ട്. മനോജ് കെ ജയനുമായുള്ള ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതും ഈ ഘട്ടത്തിലുണ്ടായ ആരോപണങ്ങളും ഉർവശിയെ ഏറെ ബാധിച്ചിരുന്നു. ഉർവശി മദ്യപാനിയാണെന്ന ആരോപണമായിരുന്നു ഇതിലൊന്ന്. താൻ മദ്യപാനിയായി മാറിയ ആ കാലത്തെക്കുറിച്ച് രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിൽ ഉർവശി തുറന്ന് സംസാരിക്കുന്നുണ്ട്.
മനോജ് കെ ജയനെ വിവാഹം ചെയ്ത് നടന്റെ വീട്ടിലെത്തിയ ശേഷമാണ് താൻ മദ്യപാനം തുടങ്ങിയതെന്ന് ഉർവശി പറയുന്നു. ആ വീട്ടിൽ എല്ലാവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നവരായിരുന്നു. എനിക്കത് അത്ഭുതമായിരുന്നു. മദ്യപിച്ച് ആഘോഷിച്ച് പിറ്റേ ദിവസം രാവിലെ ഞാൻ ജോലിക്ക് പോകണം. വരുമാന മാർഗം താൻ ജോലിക്ക് പോകുന്നതായിരുന്നു. വയറ്റിപ്പിഴപ്പിന് ഓടേണ്ടി വന്ന അവസ്ഥയിലേക്ക് കൂടെ വന്നപ്പോൾ എല്ലാം കൂടെ ചേർന്ന് മറ്റൊരാളായിട്ട് എന്നെ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞപ്പോൾ വളരെ വെെകിയെന്ന് ഉർവശി പറയുന്നു. മദ്യപാനത്തിൽ നിന്ന് പുറത്ത് കടന്നതിനെക്കുറിച്ചും ഉർവശി തുറന്ന് സംസാരിക്കുന്നുണ്ട്.

അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോൾ നമ്മുടെ റിലാക്സേഷന്റെ ഭാഗമായി ഇത് കൂടുതൽ ഉപയോഗിക്കാൻ തുടങ്ങി. ഹെൽത്ത് ഇഷ്യൂ ഉണ്ടായി. അതിന് തക്ക ആരോഗ്യം എനിക്കില്ല. ഉറക്കം നഷ്ടപ്പെടുകയാണ്. ഭക്ഷണം കഴിക്കാതായി. മാനസികമായി ശരിയല്ലെങ്കിൽ ആദ്യം റിജക്ടാകുക ഭക്ഷണമാണ്. ഇത് രണ്ടും ഇല്ലാതായതോടെ മാനസിക നില വേറെ വഴിയിലേക്കാകും. ചുറ്റുപാടുകൾ നമ്മൾ മറക്കും. പേഴ്സണൽ സ്റ്റാഫും ഫ്രണ്ട്സും ചേർന്നാണ് അതിൽ നിന്നും പുറത്ത് കൊണ്ട് വരുന്നത്. ആരുടെയും കുറ്റമല്ല, അവർക്കൊക്കെ അത് സാധിക്കുന്നുണ്ട്. എനിക്ക് സാധിക്കുന്നില്ല എന്നേയുള്ളൂ. അങ്ങനെ ചില തീരുമാനങ്ങൾ എടുക്കേണ്ടി വന്നു. സത്യം പറയേണ്ടെന്ന് എന്റെ വീട്ടിലുള്ളവരും അവരും പറഞ്ഞു.
കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്. പക്ഷെ കുറേ കാര്യങ്ങളിൽ മറുഭാഗത്ത് അതിനെക്കുറിച്ച് വരുന്ന വിശദീകരണം ശരിയായ രീതിയിൽ അല്ല. അത് ശരിയല്ല, മാനിപ്പുലേറ്റ് ചെയ്യരുത്, നിങ്ങളൊരു ആർട്ടിസ്റ്റാണ്, കാരണം വെളിപ്പെടുത്തേണ്ടത് നിങ്ങളുടെ കടമയാണെന്ന് തനിക്കൊപ്പമുള്ളവർ പറഞ്ഞെന്നും ഉർവശി വ്യക്തമാക്കി.

1985 മുതൽ 1995 വരെ മലയാള സിനിമയിൽ ആക്ടീവ് ആയി നിന്ന ഉർവശി എന്താണെന്ന് ഇവിടെയുള്ളവർക്ക് അറിയാം. അത് കഴിഞ്ഞുള്ള എന്റെ മാറ്റത്തിന് കാരണവും വ്യക്തമാണ്. ഭർത്താവിന്റെ വീട്ടിൽ പോയി ജീവിക്കാനുള്ളവളാണെന്ന് പറഞ്ഞാണ് എന്റെ കുടുംബം എന്നെ വളർത്തിയത്. ഭർത്താവിനെ മാത്രമല്ല, ആ വീട്ടുകാരെയും അനുസരിച്ച് ജീവിക്കുക. ഞാനങ്ങനെയാണ് ജീവിച്ചത്. അത് ശരിയല്ലായിരുന്നെന്ന് ബോധ്യപ്പെടാൻ കുറച്ച് കാലമെടുത്തു.
ആ വിവാഹം ഒരു കുഞ്ഞ് ജനിക്കാനുള്ള നിയോഗമാണെന്ന് ഞാൻ കരുതുന്നു. ആരുടെയും കുറ്റമല്ല. ഓരോരുത്തരെയും ദെെവം ഓരോ രീതിയിലാണ് സൃഷ്ടിച്ചിരിക്കുന്നത്. എനിക്കിങ്ങനെയൊരു നിയോഗമുണ്ടായിരുന്നു. ഇപ്പോൾ തനിക്കതിൽ വിഷമങ്ങളില്ലെന്നും ഉർവശി വ്യക്തമാക്കി.


Click it and Unblock the Notifications











