ആരും നല്ല രീതിയിൽ പെരുമാറുന്നില്ല, പാർവതിക്ക് ഫീൽ ചെയ്തിട്ടുണ്ട്; എന്താണവർ ചെയ്ത തെറ്റ്? ഉർവശി

ഉർവശിയും പാർവതി തിരുവോത്തും ഒന്നിച്ചഭിനയിച്ച ഉള്ളാെഴുക്ക് ഏറെ ചർച്ചയായ സിനിമയാണ്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഈ സിനിമയിലൂടെ ഉർവശിക്ക് ലഭിച്ചു. പാർവതിക്കും ഉർവശിക്കും തുല്യ പ്രാധാന്യമുള്ള റോളുകളാണ് ഉള്ളൊഴുക്കിൽ ലഭിച്ചത്. രണ്ട് പേരും അഭിനയ മികവ് കൊണ്ട് കെെയ്യടിയും പുരസ്കാരങ്ങളും നേടിയവർ. എന്നാൽ പാർവതിക്കൊപ്പം സിനിമ ചെയ്യാൻ പലരും തയ്യാറാകാത്ത സമയത്താണ് ഉള്ളാെഴുക്ക് എന്ന സിനിമ വരുന്നത്.

അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞതിന്റെ പേരിലും പ്രമുഖർക്കെതിരെ രം​ഗത്ത് വന്നതിന്റെയും പേരിൽ നിരവധി അവസരങ്ങൾ പാർവതിക്ക് കരിയറിൽ നഷ്ടപ്പെട്ടു. ഇതേക്കുറിച്ച് നടി തുറന്ന് സംസാരിച്ചിട്ടുമുണ്ട്. പാർവതിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഉർവശി. പാർവതിയെ മാറ്റി നിർത്തുന്നത് ശരിയല്ലെന്ന് ഉർവശി പറയുന്നു. പാർവതിക്കൊപ്പം അഭിനയിക്കുമ്പോൾ സിനിമയ്ക്കപ്പുറമുള്ള വിഷയങ്ങൾ താൻ നോക്കിയിട്ടില്ലെന്നും ഉർവശി വ്യക്തമാക്കി. വൺ 2 ടോക്സിനോടാണ് പ്രതികരണം.

Urvashi  Parvathy Thiruvothu

നല്ല ആർട്ടിസ്റ്റ് എന്നതിലുപരി ഒരു ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോൾ അവരുടെ ചരിത്രവും പുരാണവും ഞാൻ പഠിക്കേണ്ട കാര്യമില്ല. അതിനി ആരായാലും. എന്നെ സംബന്ധിച്ച് ഒരു ക്യാരക്ടർ പൂർണമായും ഉൾക്കൊണ്ട് അഭിനയിക്കാൻ പറ്റുന്ന അഭിനേത്രിയാണവർ. അവർ കറക്ടായി അവരുടെ കാര്യങ്ങൾ ചെയ്യുന്നു. എനിക്ക് അവരും കൂടെ പ്രചോദനമാകുകയാണ്. ഓരോ ഷോട്ടും വലിയ കാര്യമായി അവർ അഭിനയിക്കുന്നു. അതിനപ്പുറം മറ്റുള്ളവർക്ക് അവരെ ഇഷ്ടമല്ലാത്ത കാര്യം എനിക്കറിയേണ്ട ആവശ്യമില്ല.

എനിക്കവരെ ഇഷ്‌ടപ്പെട്ടു. വർക്കിൽ ഉദാസീനത കാണിക്കുകയോ സ്പോട്ടിൽ നമ്മളോട് പെരുമാറുന്നോ ഇല്ലെങ്കിൽ ഒരാളെ വെറുക്കേണ്ട കാര്യമില്ല. പാർവതിയും ഫീൽ ചെയ്യുന്നുണ്ട്. കാരണം എല്ലാവരുടെയും സമീപനത്തിൽ ഒരു വ്യത്യാസം. ആരും നല്ല രീതിയിൽ പെരുമാറുന്നില്ല. പല സിനിമകളിൽ നിന്നും അപ്രോച്ച് വരുന്നില്ല. ഒരു നല്ല അപ്രോച്ച് പോലും സിനിമയിൽ നിന്നുണ്ടാകുന്നില്ല. അതിന് മാത്രം എന്ത് കുറ്റമാണ് ചെയ്തതെന്ന രീതിയിൽ അവൾ ചോദിക്കുന്നുണ്ട്. എന്താണങ്ങനെയെന്ന് ഞാനും അത്ഭുതപ്പെടുകയാണ്.

Urvashi  Parvathy Thiruvothu

ചെയ്ത ക്യാരക്ടേർസ് എല്ലാം നല്ല രീതിയിൽ ചെയ്യാനേ നോക്കിയിട്ടുള്ളൂ. അല്ലാതെ സിനിമയോട് എന്ത് അപരാധമാണ് പാർവതി ചെയ്തത്. വ്യക്തിപരമായി എന്തെങ്കിലും പെരുമാറുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് മാത്രമുണ്ടായാൽ പോരെ ദേഷ്യം. മുഴുവൻ സിനിമയ്ക്കും പാർവതിയോട് ദേഷ്യപ്പെടാൻ ന്യായമൊന്നുമില്ല. തുറന്ന് പറയുന്നതിൽ തനിക്ക് ഭയമില്ലെന്നും ഉർവശി പറയുന്നു. തീയെന്ന് പറഞ്ഞാൽ വാ പൊള്ളുമെന്ന് കരുതി ജീവിക്കാൻ പറ്റില്ലെന്നും ഉർവശി വ്യക്തമാക്കി.

എൽ ജ​ഗദമ്മ ഏഴാം ക്ലാസ് ബി ആണ് ഉർവശിയുടെ പുതിയ സിനിമ. നടിയുടെ ഭർത്താവ് ശിവപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. നിർമാണത്തിൽ ഉർവശിയും പങ്കാളിയാണ്. മലയാളത്തിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ച് നടി പാർവതി തിരുവോത്ത് നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്. തുടരെ ഹിറ്റുകൾ കൊടുത്തിട്ടും കുറച്ച് സിനിമകളേ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. ചിലർക്കൊപ്പം കാസ്റ്റ് ചെയ്യപ്പെ‌ടാറേ ഇല്ല.

മനപ്പൂർവം ഒഴിവാക്കുന്നവർക്കൊപ്പം സിനിമ ചെയ്യാൻ തനിക്കും താൽപര്യമില്ലെന്നും പാർവതി തിരുവോത്ത് അന്ന് വ്യക്തമാക്കി. ടേക്ക് ഓഫ്, എന്ന് നിന്റെ മൊയ്തീൻ, ചാർളി, ഉയരെ തുടങ്ങി പാർവതി തിരുവോത്ത് ചെയ്ത സിനിമകളിൽ പലതും ഏറെ ശ്രദ്ധ നേടിയതാണ്. എന്നാൽ എഎംഎംഎ സംഘടയ്ക്കെതിരെ ഉൾപ്പെടെ പരസ്യമായി രം​ഗത്ത് വന്നതോടെ പാർവതിക്ക് അവസരങ്ങൾ കുറഞ്ഞു.

More from Filmibeat

Read more about: parvathy thiruvothu urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X