മമ്മൂക്കയ്ക്ക് കൊച്ചുകുഞ്ഞിന്‍റെ മനസ്സാണ്! ലാലേട്ടന്‍ പക്വതയോടെയാണ് പെരുമാറുന്നതെന്നും ഉര്‍വശി!

ബാലതാരമായി സിനിമയിലേക്കെത്തിയതാണ് ഉര്‍വശി. സഹോദരിമാര്‍ക്ക് പിന്നാലെയെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ നായികയായി നിറഞ്ഞുനില്‍ക്കുകയായിരുന്നു ഈ താരം. മലയാളത്തിന് മുന്‍പേ തന്നെ തമിഴകത്ത് തുടക്കം കുറിച്ച താരത്തിന് അന്യഭാഷകളില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള മിടുക്കുമായി മുന്നേറിയ താരം ഇടക്കാലത്ത് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷമായിരുന്നു.

അരവിന്ദന്റെ അതിഥികളിലൂടെ പഴയ ഉര്‍വശിയെ തിരിച്ചുകിട്ടിയെന്നായിരുന്നു ആരാധകര്‍ അഭിപ്രായപ്പെട്ടത്. മൂകാംബിക പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ വിനീത് ശ്രീനിവാസനും നിഖില വിമലുമായിരുന്നു നായികനായകന്‍മാരായെത്തിയത്. 2018 ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. അടുത്തതായി തിയേറ്ററുകളിലേക്കെത്തിയ എന്റെ ഉമ്മാന്റെ പേരിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ടൊവിനോ തോമസും ഉര്‍വശിയും മത്സരിച്ച് അഭിനയിച്ചപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. രസകരമായിരുന്നു സിനിമയുടെ ചിത്രീകരണമെന്നും മനസ്സിലുറങ്ങിക്കിടക്കുന്ന കുട്ടികളെ പുറത്തെടുക്കാനുള്ള അവസരമായിരുന്നു ചിത്രത്തിലൂടെ ലഭിച്ചതെന്നും ടൊവിനോ പറഞ്ഞിരുന്നു. ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായതിന്റെ സന്തോഷത്തിലാണ് താരം.

 താരരാജാക്കന്‍മാരെക്കുറിച്ച് ഉര്‍വശി

താരരാജാക്കന്‍മാരെക്കുറിച്ച് ഉര്‍വശി

നായകനായി ഏത് താരമെത്തിയാലും നായികയായി ഉര്‍വശിയെ പരിഗണിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയില്‍. മമ്മൂട്ടി, മോഹന്‍ലാല്‍ ,ജയറാം, സുരേഷ് ഗോപി അക്കാലത്തെ നായകന്‍മാര്‍ക്കും പ്രഗത്ഭ സംവിധായകര്‍ക്കുമൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. മമ്മൂട്ടിയേയും മോഹന്‍ലാലിനേയയും അടുത്തറിയാവുന്ന അഭിനേത്രികളിലൊരാളായ താരം അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇരുവരേയും കുറിച്ച് തുറന്നുപറഞ്ഞത്. താരത്തിന്റെ തുറന്നുപറച്ചില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാലിനെക്കുറിച്ച് പറയുമ്പോള്‍

മോഹന്‍ലാലിനെക്കുറിച്ച് പറയുമ്പോള്‍

ഏത് തരത്തിലുള്ള സീനായാലും കൂടെ അഭിനയിക്കുന്ന താരത്തിന്റെ സൗകര്യം കൂടി പരിഗണിക്കാറുണ്ട് മോഹന്‍ലാല്‍. നായികയെ പൊക്കിയെടുക്കുന്ന സീനിലൊക്കെ അദ്ദേഹം കൃത്യമായ ശ്രദ്ധ നല്‍കാറുണ്ട്. അന്നത്തെക്കാലത്ത് അധികവും ദാവണിയായിരിക്കും നായികയുടെ വേഷം. പാവാടയാണെങ്കില്‍ ഷിഫോണിന്റേതും. ഇതേക്കുറിച്ച് കൃത്യമായി അറിയാവുന്ന മോഹന്‍ലാല്‍ കറക്ടായി നമ്മളെ പൊക്കുമെന്ന് താരം ഓര്‍ത്തെടുക്കുന്നു. നമ്മള്‍ അപക്വമായിട്ട് പെരുമാറുകയാണെങ്കില്‍പ്പോലും അദ്ദേഹം പക്വതയോടെ പെരുമാറുമെന്നും താരം പറയുന്നു. ചുമ്മാ ഇരി കൊച്ചേയെന്നാണ് അദ്ദേഹം പറയാറുള്ളത്.

മമ്മൂട്ടിക്ക് കൊച്ചുകുട്ടിയുടെ സ്വഭാവമാണ്

മമ്മൂട്ടിക്ക് കൊച്ചുകുട്ടിയുടെ സ്വഭാവമാണ്

മമ്മൂക്കയ്ക്ക് കൊച്ചുകുട്ടികളുടെ സ്വഭാവമാണെന്നും ഉര്‍വശി പറയുന്നു. അദ്ദേഹത്തിന് ഇഷ്ടമുള്ള സാധനങ്ങള്‍ ആരുടെയെങ്കിലും കൈയ്യില്‍ കണ്ടാല്‍ അദ്ദേഹം പിണങ്ങും. പുതിയ എന്ത് സാധനം വന്നാലും അദ്ദേഹം മേടിച്ചിരിക്കും, വേറാരെങ്കിലും അത് മേടിച്ചാല്‍ അദ്ദേഹത്തിന് ഇഷ്ടപ്പെടില്ലെന്നും ഉര്‍വശി പറയുന്നു. ഒരിക്കല്‍ തന്റെ അങ്കിള്‍ ഒരു ടേപ്പ് റെക്കോര്‍ഡര്‍ കൊണ്ടുവന്നിരുന്നു. അത് വെച്ച് താന്‍ പാട്ടുകേള്‍ക്കുന്നതിനിടയില്‍ മമ്മൂക്ക റൂമില്‍ വന്നിരുന്നു. അത് കണ്ടതും അദ്ദേഹം അതിനായി ചോദിച്ചു, പിന്നേ അങ്കിള്‍ തന്ന സാധനം മമ്മൂക്കയ്ക്ക് തരാനല്ലേ, തരില്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പിണങ്ങിയിരുന്നു.

മിണ്ടാതെ നടന്നു

മിണ്ടാതെ നടന്നു

ഇതിലും നല്ല സാധനങ്ങള്‍ തന്‍രെ കൈയ്യിലിരിക്കുന്നുണ്ടെന്നും എപ്പോഴെങ്കിലും അത് ചോദിക്കാനായി നീയെത്തുമെന്നുമായിരുന്നു അന്നദ്ദേഹം പറഞ്ഞത്. ഈ സംഭവം കഴിഞ്ഞ് മൂന്നാല് ദിവസം അദ്ദേഹം തന്റെടുത്ത് മിണ്ടിയിരുന്നില്ല. അത് കഴിഞ്ഞൊരു ദിവസമാണ് താന്‍ ഉച്ചയ്ക്ക് ബിരിയാണി വരില്ലേയെന്ന് അദ്ദേഹത്തോട ചോദിച്ചത്. തനിക്കുള്ള ബിരിയാണി വരുമെന്നും മറ്റുള്ളോര്‍ക്ക് വരുമോയെന്ന കാര്യത്തെക്കുറിച്ച് അവരവര്‍ അന്വേഷിക്കണമെന്നുമായിരുന്നു അന്നദ്ദേഹം പറഞ്ഞത്. പഴയ പിണക്കത്തിന്റെ ബാക്കി ആ മനസ്സില്‍ കിടപ്പുണ്ടായിരുന്നു.

അന്ന് വെള്ളം കുടിച്ചു

അന്ന് വെള്ളം കുടിച്ചു

മറ്റൊരു സംഭവം ഇങ്ങനെയാണ്, 1921 ന്റെ ചിത്രീകരണം നടക്കുകയായിരുന്നു. മമ്മൂക്ക തന്നെയും കൊണ്ട് ആറ് കടന്ന് പോകുന്ന രംഗമായിരുന്നു ചിത്രീകരിക്കുന്നത്. കോട്ടണ്‍ പാവാടയായിരുന്നു ധരിച്ചിരുന്നത്. വെള്ളത്തില്‍ ഇറങ്ങിയതും അത് കുട പോലെ പൊങ്ങുകയായിരുന്നു. പാവാട താഴ്ത്തുന്നതിനൊപ്പം തന്നെ താന്‍ മമ്മൂക്കയേയും താഴ്ത്തുന്നുണ്ടായിരുന്നു. ആരൊക്കെയോ വന്ന് അന്ന് തന്നെ പൊക്കിയെടുത്തുനെന്നും മമ്മൂക്ക കിടന്ന് വെള്ളം കുടിക്കുകയായിരുന്നുവെന്നും താരം ഓര്‍ക്കുന്നു. ഒരു പെങ്കൊച്ചെന്ന് കേട്ടപ്പോ എല്ലാവരും ഓടി വന്നുവെന്നും തന്നെ വേണ്ടേ എല്ലാവര്‍ക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ഓവര്‍ടേക്ക് ചെയ്യാന്‍ സമ്മതിക്കില്ല

ഓവര്‍ടേക്ക് ചെയ്യാന്‍ സമ്മതിക്കില്ല

വിപണിയിലിറങ്ങുന്ന പുതുപുത്തന്‍ മോഡല്‍ വാഹനങ്ങളോടും ഡ്രൈവിങ്ങിനോടും പ്രത്യേക ക്രേസുണ്ട് മമ്മൂട്ടിക്ക്. മകനായ ദുല്‍ഖര്‍ സല്‍മാനും വാഹനപ്രേമിയാണ്. വാഹനം വാങ്ങിക്കുന്നതിന് മുന്‍പ് പലരും മമ്മൂട്ടിയെ വിളിച്ച് ഉപദേശങ്ങള്‍ തേടാറുമുണ്ട്. അദ്ദേഹത്തിനോടൊപ്പം യാത്ര ചെയ്ത അനുഭവത്തെക്കുറിച്ചും ഉര്‍വശി തുറന്നുപറഞ്ഞിരുന്നു. ആരേയും ഓവര്‍ടേക്ക് ചെയ്യാന്‍ അദ്ദേഹം അനുവദിക്കാറില്ല. സ്‌കൂട്ടറിനെയൊക്കെ ഓവര്‍ടേക്ക് ചെയ്ത് പറപ്പിക്കും. നമ്മളാവട്ടെ ജീവന്‍ കൈയ്യില്‍ വെച്ചാണ് ഇരിക്കാറുള്ളതെന്നും ഉര്‍വശി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X