'പിരിയാൻ മനോജ് ആഗ്രഹിച്ചിരുന്നില്ല, ഉർവശി മദ്യപിച്ചാൽ ബഹളം വെയ്ക്കും മോശമായി പെരുമാറും, കുടുംബം പറഞ്ഞത്...'
നടി ഉർവശി തന്റെ ആദ്യ വിവാഹ ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളും മദ്യപാനം തന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നതിനെ കുറിച്ചും അടുത്തിടെ തുറന്ന് പറഞ്ഞത് വൈറലായിരുന്നു. അതിനുശേഷം മനോജ്-ഉർവശി ദാമ്പത്യം വീണ്ടും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയവുമായി. മദ്യപാനം ശീലിച്ചത് ഭർതൃവീട്ടിൽ നിന്നാണെന്നാണ് ഉർവശി വെളിപ്പെടുത്തിയത്. ഇപ്പോഴിതാ മനോജ്-ഉർവശി ദാമ്പത്യത്തെ കുറിച്ചും നടിയുടെ മദ്യപാന ശീലത്തെ കുറിച്ചും തനിക്ക് അറിയാവുന്ന കാര്യങ്ങൾ പങ്കുവെയ്ക്കുകയാണ് ചലച്ചിത്ര ലേഖകൻ പല്ലിശ്ശേരി.
താരദമ്പതികളുടെ ദാമ്പത്യത്തിലെ പ്രശ്നം പരിഹരിക്കാൻ താനും ശ്രമിച്ചിരുന്നുവെന്നും പല്ലിശ്ശേരി പറയുന്നു. പല്ലിശ്ശേരിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഉർവശി മദ്യപിക്കുമോ?. മദ്യപിച്ച് ബഹളമുണ്ടാക്കുമോ?. വീണ്ടും പഴയ കാര്യങ്ങൾ പൊന്തിവന്നിരിക്കുന്നു.

ഉർവശി മദ്യപിക്കാൻ കാരണം മനോജ് കെ ജയന്റെ വീട്ടുകാരാണെന്നാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇതിനെ കുറിച്ച് എന്നോടും ചോദ്യം വന്നു. എന്നോട് എന്തിന് ചോദിക്കുന്നു എന്നായിരുന്നു എന്റെ പ്രതികരണം. മദ്യപാനം തെറ്റാണെന്ന് പലരും കരുതുന്നില്ല. മദ്യപിക്കുകയോ മദ്യപിക്കാതെ ഇരിക്കുകയോ ചെയ്യാം. അത് വ്യക്തി നിഷ്ഠമാണ്.
എന്ന് കരുതി രണ്ടാമതൊരാൾക്ക് കുഴപ്പമുണ്ടാകാനും പാടില്ല. ഉർവശി മദ്യപിക്കുമെന്നാണ് എനിക്ക് അറിയാവുന്നത്. മദ്യപിക്കുക മാത്രമല്ല മോശമായി പെരുമാറുകയും ചെയ്തിട്ടുണ്ട് മാധ്യമപ്രവർത്തകനായ എന്നോട് പോലും. ആ കുടുംബവുമായി എനിക്ക് വർഷങ്ങളായി സ്വാതന്ത്ര്യമുണ്ട്. സിനിമാക്കാരും മാധ്യമപ്രവർത്തകരും തമ്മിലുള്ള ബന്ധമല്ല. ഒരു വീട് പോലെയായിരുന്നു. അത്രയും സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
ടിഎസ് സുരേഷ് ബാബുവിന്റെ സിനിമയുടെ ലൊക്കേഷനിൽ ഞാൻ ചെന്നു. അവിടെ വെച്ചാണ് ഉർവശിയും മനോജ് കെ ജയനും പ്രണയത്തിലാണെന്നത് ഞാൻ അറിയുന്നത്. പിന്നീട് ഇരുവരും വിവാഹിതരായി സുഖ ജീവിതം തുടങ്ങി. കോട്ടയത്ത് മനോജ് കെ ജയന്റെ വീട്ടിൽ വരുമ്പോഴും വളരെ സന്തോഷവതിയായിരുന്നു. അന്ന് ഞാൻ മംഗളത്തിലാണ് ജോലി ചെയ്തിരുന്നത്.
സുഖസൗകര്യങ്ങളോടെ ഉർവശി ജീവിച്ച് വരുന്നതിന് ഇടയിലാണ്. ഇരുവരും വേർപിരിയാൻ പോകുന്നുവെന്ന വാർത്ത കേൾക്കുന്നത്. ഇത് കേട്ടപ്പോൾ ഞാൻ ആദ്യം വിളിച്ചത് ഉർവശിയെയയല്ല. അവരുടെ വീട്ടുകാരെയാണ്. ഞങ്ങൾ മനോജ് കെ ജയന്റെ ഭാഗത്താണ് എന്നായിരുന്നു അവരുടെ മറുപടി. ഞാൻ അന്വേഷിച്ചപ്പോൾ കുഞ്ഞുമായി അവർക്കൊപ്പമാണ് മനോജിന്റെ താമസം. പിന്നെന്താണ് പ്രശ്നമെന്ന് തോന്നി.

വീട്ടുകാർ പറഞ്ഞത് ഉർവശി പതിവില്ലാത്ത വണ്ണം മദ്യപിക്കുന്നുവെന്നാണ്. വിവാഹമോചനത്തിലേക്ക് പോകാൻ മനോജിന് താൽപര്യമില്ലായിരുന്നു. ഇത് ഞാൻ പറയാൻ കാരണം ഈ വിഷയത്തിൽ ഒന്ന് ഇടപെട്ട് നോക്കാൻ അവരുടെ വീട്ടുകാർ തന്നെ എന്നോട് പറഞ്ഞുവെന്നതാണ്. മദ്യപിക്കുന്ന അവസ്ഥയിലാണെങ്കിൽ ഇടപെട്ടിട്ട് കാര്യമില്ലെന്ന് ഞാനും പറഞ്ഞു. എനിക്ക് അറിയാവുന്ന ഉർവശി പാവമായിരുന്നു. ഇപ്പോഴത്തെ ഉർവശി പാവമല്ല.
പിന്നെ മദ്യ ലഹരിയിൽ എന്ത് സംസാരിക്കാനാണ്?. എപ്പോഴാണ് ബോധം വരിക?. അപ്പോൾ വീട്ടുകാർ തന്നെ പറഞ്ഞു... സംസാരിച്ച് നോക്കൂ. പിരിയുന്നെങ്കിൽ പിരിയട്ടെ. യോജിച്ച് പോകാനാണെങ്കിൽ അങ്ങനെയാവട്ടെയെന്ന്. രണ്ടായാലും ഞങ്ങൾ മനോജ് കെ ജയനെ കുറ്റം പറയില്ല എന്നാണ് ഉർവശിയുടെ വീട്ടുകാർ പറഞ്ഞത്. ഒരു ദിവസം രാത്രി ഉർവശിയെ വിളിച്ചു. നാവ് കുഴയുന്നുണ്ടായിരുന്നു.
മനോജുമായുള്ള പ്രശ്നം പരിഹരിച്ചൂടെയെന്ന് ചോദിച്ചപ്പോൾ താനാരാണ് ചോദിക്കാൻ?, അവർ പറഞ്ഞിട്ടാണോ വിളിക്കുന്നത്? എന്നൊക്കെ ചോദിച്ച് മോശമായ രീതിയിൽ എന്നോട് സംസാരിച്ചു. പിന്നീട് മദ്യപിച്ച് ലെക്കുകെട്ട ഉർവശിയെ ചാനലുകളിലൂടെ നമ്മളെല്ലാവരും കണ്ടു. ഉർവശി നല്ല മദ്യപാനിയായിരുന്നു. മദ്യപിച്ച് ബഹളം വെച്ചിട്ടുണ്ട്. മോശമായി പെരുമാറിയിട്ടുണ്ട്. ഞാൻ അതിന് സാക്ഷിയും അനുഭവസ്ഥനുമാണ് എന്നും പല്ലിശ്ശേരി പറയുന്നു.


Click it and Unblock the Notifications


