അമ്മയെത്ര വലിയ ആളാണെന്ന് മകളറിഞ്ഞപ്പോൾ, ശ്രീദേവി പോലും...; കമൽ ഹാസനെ കണ്ട തേജാലക്ഷ്മി

ന‌ടൻ കമൽ ഹാസനെ കണ്ട് സംസാരിച്ചതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ട് നടി ഉർവശിയുടെ മകൾ തേജാലക്ഷ്മി പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. മുമ്പൊരിക്കൽ കമൽ ഹാസനെ കണ്ട് സംസാരിക്കാൻ അവസരമുണ്ടായിട്ടും ഭയം കാരണം അതിന് സാധിക്കാതെ പോയതിനെക്കുറിച്ചും തേജാലക്ഷ്മി കുറിപ്പിൽ പരാമർശിക്കുന്നു.

2001 ൽ ഞാൻ കുട്ടിയായിരുന്നു. പഞ്ചതന്തിരം എന്ന സിനിമയുടെ സെറ്റിൽ അമ്മയ്ക്കാെപ്പമായിരുന്നു ഞാൻ. പൊതുവെ കരഞ്ഞ് ബഹളം വെക്കുന്ന കുട്ടിയായിരുന്നില്ല ഞാൻ. എന്നാൽ ആ സെറ്റിലെ ദിവസങ്ങളിൽ അങ്ങനെയായിരുന്നു. കമൽ സർ എന്നെയെടുത്ത് നടക്കും. എനിക്കിഷ്ടപ്പെട്ട സ്നാക്ക് തരും. അപ്പോൾ ഞാൻ കരയില്ല. ജീവിതത്തിലുടനീളം ഈ കഥ ഞാൻ കേട്ടിട്ടുണ്ട്. എനിക്കോർമയില്ലെങ്കിൽ പോലും. കാരണം ഞാനന്ന് കുഞ്ഞാണ്.

Urvashi  Teja Lakshmi  Kamal Haasasan

2025 ലെ സെെമ അവാർഡ്സ്. ഞാൻ അമ്മയ്ക്കടുത്ത് ഇരിക്കുന്നു. അമ്മയ്ക്കപ്പുറത്ത് കമൽ സാറുണ്ട്. വേദിയിലേക്ക് പോകുന്ന തിരക്കിൽ അമ്മ അദ്ദേഹത്തിന് എന്നെ പരിചയപ്പെടുത്താൻ മറന്നു. ഓരോ മിനിട്ടിലും ഞാനദ്ദേഹത്തിന് നേരെ നോട്ടമെറിയും. ഒരു ഹായ് പറയാൻ മാനസികമായി തയ്യാറെടുത്തു. എന്തോ കാരണത്താൽ ഞാൻ എനിക്ക് വല്ലാതെ പേടി തോന്നി. തിരക്കുള്ള ഷെഡ്യൂൾ കാരണം അദ്ദേഹത്തിനും അവിടെ നിന്ന് പെട്ടെന്ന് പോകേണ്ടി വന്നു.

ആ ദിവസം ഞാൻ ശരിക്കും കരഞ്ഞു. എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല, ഹായ് പോലും പറയാൻ പറ്റിയില്ല, അടുത്ത് തന്നെയുണ്ടായിരുന്നു. എനിക്ക് പേടിയായിരുന്നു എന്ന് പറഞ്ഞു. അത് കുഴപ്പമില്ല മോളേ, അദ്ദേഹത്തിന് നിന്നെ ഓർമയുണ്ട്. ഒരു ദിവസം തീർച്ചയായും നമുക്ക് അദ്ദേഹത്തിന്റെ ഓഫീസിൽ പോയി കാണാമെന്ന് പറഞ്ഞു. ആ ഒരു ദിവസം യാഥാർഥ്യമാകാനായി ഞാനെല്ലാ ദിവസവും പ്രാർത്ഥിച്ചു.
ഒടുവിൽ ആ ദിവസം വന്നെത്തി. പത്ത് മിനുട്ടിൽ താഴെ മാത്രമാണ് ഞാനദ്ദേഹത്തെ കണ്ടത്. ആ പത്ത് മിനുട്ട് പത്ത് വർഷം പോലെ തോന്നിയെന്നും തേജാലക്ഷ്മി ആ​ഹ്ലാദത്തിൽ കുറിച്ചു.

തേജാലക്ഷ്മിയുടെ അമ്മ ഉർവശിയുടെ കടുത്ത ആരാധകനാണ് കമൽ ഹാസൻ. ഉർവശിയുടെ അഭിനയ മികവിനെ നിരവധി തവണ കമൽ ഹാസൻ പ്രശംസിച്ചിട്ടുണ്ട്. അമ്മയെത്ര വലിയ കലാകാരിയാണെന്ന് വളരുന്തോറും തേജാലക്ഷ്മി മനസിലാക്കുകയായിരുന്നു. ഒരിക്കൽ ഇതേക്കുറിച്ച് തേജാലക്ഷ്മി സംസാരിച്ചിട്ടുണ്ട്. വീട്ടിലെ വിശേഷം എന്ന സിനിമയെക്കുറിച്ച് ബോണി കപൂർ സർ പറയുന്നത് ഞാൻ കേട്ടു. ശ്രീദേവി പോലും അമ്മയുടെ ഫാനായിരുന്നെന്ന് കേട്ടപ്പോൾ ഞാൻ എന്റെ അമ്മയാണോ ഇതെന്ന് തോന്നിപ്പോയി. എന്നാൽ താനൊരു വലിയ താരമാണ് അതുകൊണ്ട് ഇങ്ങനെ പെരുമാറണമെന്നൊന്നും തന്റെ അമ്മ ചിന്തിക്കാറേയില്ലെന്നും തേജാലക്ഷ്മി പറഞ്ഞു.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X