ഉര്‍വശി പാവം പെണ്ണാണ്, ഭര്‍ത്താവ് അവളുടെ ഭാവി തകര്‍ത്ത് കളഞ്ഞെന്ന് പറയും! മകന്‍ വന്ന ശേഷമുള്ള തീരുമാനമിത്

പൊടിമോള്‍ എന്ന് വിളിപ്പേരുള്ള നടി ഉര്‍വശി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന ഉര്‍വശി ഇന്ന് ഏത് കഥാപാത്രത്തെയും അനായാസം കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന നടിയാണ്. മലയാളത്തിന് പുറമേ തമിഴിലും സജീവമായ നടി ഇപ്പോള്‍ പുതിയ സിനിമയുടെ ഭാഗമായി കൊണ്ടിരിക്കുകയാണ്. മാത്രമല്ല ഉര്‍വശിയുടെ ഭര്‍ത്താവ് ശിവദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടി വരുന്നു എന്നതാണ് പ്രധാന സന്തോഷം.

എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബി സ്‌റ്റേറ്റ് ഫസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന സിനിമ ഉടന്‍ റിലീസിനെത്തും. ഇതിനോട് അനുബന്ധിച്ച് പ്രൊമോഷന്‍ തിരക്കുകൡലാണ് ദമ്പതിമാര്‍. മാത്രമല്ല വിവാഹിതയായ സ്ത്രീയുടെ പിന്നില്‍ പ്രത്യേകിച്ച് സിനിമാ നടിമാരുടെ ജീവിതത്തില്‍ ഭര്‍ത്താവിന്റെ പിന്തുണ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശിയും ഭര്‍ത്താവും. ഫ്‌ളവേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരദമ്പതിമാര്‍ മനസ് തുറന്നത്.

urvashi

ഭര്‍ത്താവ് തനിക്ക് ശരിക്കുമൊരു നെടുംതൂണ്‍ തന്നെയാണ്. ബാക്കിയുള്ള പ്രൊഫഷന്‍ പോലെയല്ല സിനിമ. അദ്ദേഹത്തെ ഇരുത്തി തന്നെ ഇത് പറയുന്നത് ഞങ്ങള്‍ വീട്ടില്‍ ഇതെല്ലാം സംസാരിക്കാറുള്ളത് കൊണ്ടാണ്. എന്തുകൊണ്ടാണ് നടിമാര്‍ പലരും കല്യാണത്തിന് ശേഷം അഭിനയിക്കുന്നില്ല എന്നതിന്റെ ഉത്തരമാണ് ഭര്‍ത്താവ് മനസിലാക്കുന്നില്ല എന്നത്. സിനിമാ മേഖലയെ മനസിലാക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.

ടൈംമിങ് എന്നൊരു സമ്പ്രദായം ഇവിടില്ല. ഇന്ന് ഷൂട്ട് ചെയ്‌തേണ്ടിരുന്ന സ്ഥലത്ത് നിന്ന് നിന്ന നില്‍പ്പിലാണ് വേറെ എവിടേക്കെങ്കിലും കൊണ്ട് പോയി വെക്കുന്നത്. രാവിലെ ഒന്‍പത് മണിക്കാണ് ഷൂട്ടെന്ന് പറഞ്ഞിട്ട് നമ്മളെ വിൡുക വൈകുന്നേരം ആറ് മണിക്കായിരിക്കും. ഈയൊരു ലാംഗ്വേജ് മനസിലാക്കാന്‍ കുറച്ച് പ്രയാസമാണ്.

പിന്നെ കുറച്ച് ചോദ്യങ്ങളെ മറികടക്കാന്‍ പറ്റണം. 'അതെന്താ ഇവിടെയാണെന്ന് പറഞ്ഞിട്ട് അത് മാറ്റിയത്, നിനക്ക് അങ്ങനൊരു സ്ഥലത്ത് പോവേണ്ട ആവശ്യമെന്താണ്, നാളെ എന്നല്ലേ നേരത്തെ പറഞ്ഞത്, പിന്നെ ഇപ്പോള്‍ മാറ്റി ഇന്നാണെന്ന് പറയുന്നത് എന്തിനാണ്' എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നമുക്ക് പറയാന്‍ പറ്റിയെന്ന് വരില്ല. ഇതില്‍ വര്‍ക്ക് ചെയ്ത് ശീലിച്ചവര്‍ക്ക് മാത്രമേ അത് മനസിലാക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് ഉര്‍വശി പറയുന്നത്.

urvashi

ഇത് ഞങ്ങളുടെ വീട്ടില്‍ നടക്കുന്ന കാര്യമാണെന്നാണ് ഉര്‍വശിയുടെ ഭര്‍ത്താവ് പറയുന്നത്. നാളെ എന്ന് പറഞ്ഞിരുന്നിട്ട് ഇന്ന് പോകേണ്ടി വരുമ്പോള്‍ ഉര്‍വശി അത് ചോദിക്കും. ചിലപ്പോള്‍ അവര്‍ക്ക് ഷൂട്ടിന്റെ കണ്ടിന്യൂറ്റി കിട്ടിയത് ഇപ്പോഴായിരിക്കും. നീ സഹാചര്യം മനസിലാക്കാതെ സംസാരിക്കരുത് എന്നൊക്കെ ചേട്ടന്‍ പറയും. അങ്ങനെ വഴക്ക് ഉണ്ടാക്കി തന്നെ പറഞ്ഞ് വിടുമെന്നാണ് ഉര്‍വശി പറയുന്നത്.

മോന്‍ ജനിച്ച സമയത്ത് ഞങ്ങളൊരു തീരുമാനം എടുത്തിരുന്നു. മോനെ വേറെയാരെയും വെച്ച് നോക്കരുത്. ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ നീ, നമ്മളിലാരെങ്കിലും ഒരാള്‍ അവനെ നോക്കാന്‍ എപ്പോഴും കൂടെ ഉണ്ടാവണം. ഞാനാണ് അങ്ങനൊരു തീരുമാനം എടുത്തതെന്ന് ഉര്‍വശിയുടെ ഭര്‍ത്താവ് പറയുന്നു. മാത്രമല്ല ഉര്‍വശി വീട്ടിലിരുന്ന് കൊച്ചിനെ നോക്കട്ടെ, ഞാന്‍ സിനിമയില്‍ പോകാമെന്ന് കരുതിയാല്‍ ആരും എന്നെ അറിയില്ല. എന്നെക്കാളും വരുമാനം ഉണ്ടാക്കുന്നതും ഭാവിയുള്ളതുമൊക്കെ ഉര്‍വശിയ്ക്കാണ്.

അവളെ കൊച്ചിനെ നോക്കി വീട്ടിലിരുത്തിയാല്‍ ഉര്‍വശി ഒരു പാവം പെണ്ണായിരുന്നു. അവള്‍ക്ക് നല്ലൊരു ഭാവി ഉള്ളതാണ്. അത് തകര്‍ത്ത് കളഞ്ഞെന്ന് ആളുകള്‍ പറയും. അതുകൊണ്ടാണ് താന്‍ ഭാര്യയെ അഭിനയിപ്പിക്കാന്‍ വിട്ടിട്ട് കുഞ്ഞിനെ നോക്കിയിരുന്നത്. അവളില്ലാത്തപ്പോള്‍ കുഞ്ഞിനെ നോക്കിയതൊക്കെ ഞാനായിരുന്നു. പലപ്പോഴും കുഞ്ഞിനെയും കൊണ്ട് ഷൂട്ടിങ് സ്ഥലത്തും പോകുമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണെന്നും ഉര്‍വശിയുടെ ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തൂ...

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X