എട്ട് വർഷം മുൻപ് ഞങ്ങൾ, പ്രിയതമനോടൊപ്പമുളള ഓർമച്ചിത്രം പങ്കുവെച്ച് സംവൃത
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി സംവൃത സുനിൽ. സിനിമയിൽ ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് മാറി നിന്നപ്പോഴും പഴയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ തിളങ്ങി നിൽക്കാൻ സംവൃതയ്ക്ക് കഴിഞ്ഞു. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങി എത്തിയപ്പോഴും മികച്ച പ്രേക്ഷക പിന്തുണ താരത്തിന് ലഭിച്ചിരുന്നു.

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ സന്തോഷ നിമിഷങ്ങൾ പ്രേക്ഷകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത ഭർത്താവിനോടൊപ്പമുളള ഒരു പഴയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. എട്ട് വർഷം മുൻപുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാം പേജിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. എട്ട് വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ എന്ന അടി കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം 2019 ൽ പുറത്തിറങ്ങി ബിജു മേനോൻ ചിത്രത്തിലൂടെ സിനിമയിൽ മടങ്ങി എത്തുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. 7 വർഷത്തിന് ശേഷമായിരുന്നു താരത്തിന്റെ തിരിച്ചു വരവ്. നല്ല ചിത്രങ്ങൾ ലഭിച്ചാൽ പറ്റുന്ന സാഹചര്യമാണെങ്കിൽ സിനിമ ചെയ്യിമെന്ന് താരം പറഞ്ഞിട്ടുണ്ട്. ലാൽ ജോസ് ചിത്രമായ രസികനിലൂടെയാണ് സംവൃത വെളളിത്തിരിയിൽ എത്തിയത്. മുൻനിര നടന്മാരുടെ നായികയായി താരം അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











