സീനില്‍ വൈകാരികത കൂടി, ലാലേട്ടനൊപ്പമുള്ള സീന്‍ സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തു: ഉഷ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമകള്‍ ചെയ്ത നടിയാണ് ഉഷ. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയില്‍ ബാലതാരമായി എത്തിയ നടി കണ്ടതും കേട്ടതും എന്ന ബാലചന്ദ്ര മേനോന്‍ ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. തുടര്‍ന്ന് കാര്‍ണിവല്‍, കിരീടം, വര്‍ണം, വടക്കുനോക്കിയന്ത്രം, പൊന്നരഞ്ഞാണം കോട്ടയം കുഞ്ഞച്ചന്‍, തൂവല്‍ സ്പര്‍ശം തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി.

കിരീടത്തിലെയു ചെങ്കോലിലെയും സഹോദരി വേഷം ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോഴിതാ ചെങ്കോലില്‍ മോഹന്‍ലാലിനൊപ്പമുള്ള വളരെ വൈകാരികമായി ഉള്ള സീന്‍ സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തതിനെക്കുറിച്ച് പറയുകയാണ് ഉഷ. ബാലചന്ദ്രമേനോന്‍ അഭിനയിക്കാന്‍ വിളിക്കുന്നതിനെക്കുറിച്ചും ഉഷ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

usha

വിവാഹിതരേ ഇതിലേ എന്ന് പറയുന്ന സിനിമയ്ക്ക് വേണ്ടിയാണ് ബാലചന്ദ്രമേനോന്റെ അടുത്ത് ആദ്യം ഇന്റര്‍വ്യൂവിന് പോകുന്നത്. ബാലചന്ദ്ര മേനോന്റെ ഓഫീസില്‍ വെച്ചാണ് ആ ഇന്റര്‍വ്യൂ നടക്കുന്നത്. അവിടെ ചെന്നപ്പോള്‍ സാറിന്റെ വൈഫിന്റെ റോള്‍ ആണ് അഭിനയിക്കേണ്ടത്. അതിനുള്ള പ്രായവും ശരീരവും ഒന്നും എനിക്ക് ഇല്ല.

നല്ല ടാലന്റ് ഉണ്ട്. ഞാന്‍ തന്നെ സിനിമയില്‍ ഇന്‍ട്രഡ്യൂസ് ചെയ്‌തോളാം ഒന്ന് രണ്ട് കൊല്ലം കൂടി ഒന്ന് കാത്തിരിക്കണം എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. അത് കഴിഞ്ഞ് കണ്ടതും കേട്ടതും എന്ന ചിത്രത്തിന് വേണ്ടിയാണ് സാര്‍ വിളിക്കുന്നത്. ചിത്രത്തില്‍ എന്റെ ആദ്യം കാണിക്കുന്ന സീന്‍ ഉണ്ട്. അത് കുറെ ചപ്പും ചവറും എറിയുമ്പോള്‍ ബാലചന്ദ്ര മേനോന്‍ സാറിന്റെ മേല്‍ വീഴുന്ന സീന്‍.

അത് എന്നോട് മൈം ആയിട്ട് ചെയ്ത് കാണിക്കാനാണ് സാര്‍ പറഞ്ഞത്. അന്ന് അത് ചെയ്തു കാണിച്ചു. അറിയിക്കാം എന്ന് പറഞ്ഞ് വിട്ടു. കുറേ പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു അന്ന്. ഇതിന്റെ കാസറ്റ് സാറിന്റെ അച്ഛന്‍ അമ്മ, ഭാര്യ എല്ലാവരും ഇരുന്ന് കണ്ടിട്ട് തീരുമാനിച്ചതാണ് എന്നെ. അങ്ങനെയാണ് ആ ഭാഗ്യം തനിക്ക് കിട്ടിയതെന്നും ഉഷ പറഞ്ഞു.

അന്ന് ആ സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നും ഇന്നൊക്കെയാണ് ഇറങ്ങുന്നതെങ്കില്‍ ഭയങ്കര കോമഡി ഉള്ള സിനിമയാണ് അതെന്നും ഉഷ പറഞ്ഞു. അത് കഴിഞ്ഞ് ചെയ്തത് വടക്കു നോക്കിയന്ത്രമാണ്. ചിത്രത്തില്‍ മുഴുനീള കഥാപാത്രമാണെന്ന് പറഞ്ഞെങ്കിലും അത്ര പ്രാധാന്യമുള്ള കഥാപാത്രമായിരുന്നില്ലെന്ന് ഉഷ പറയുന്നു.

തന്നോട് ബാലചന്ദ്രമേനോന്‍ ഒരു ഒന്നര വര്‍ഷം കാത്തിരിക്കണം, നല്ല കഥാപാത്രങ്ങള്‍ വരും എന്നാണ് പറഞ്ഞത്. അതുപോലെ തന്നെ ചെയ്തു. അതുകൊണ്ട് മഹായാനം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും പോയില്ലെന്നും ഉഷ പറയുന്നു. അതിന് ശേഷമാണ് താന്‍ വടക്കുനോക്കിയന്ത്രത്തില്‍ അഭിനയിക്കുന്നത് എന്നും അതിന് ശേഷമാണ് കിരീടത്തിലടക്കം പെങ്ങള്‍ റോളുകളിലേക്ക് വഴിമാറി പോയതെന്നും ഉഷ പറയുന്നു.

ചെങ്കോല്‍ ഇത്ര വലിയ സിനിമയാണെന്ന് അന്ന് അറിയില്ലായിരുന്നു. അവിടെ ചെന്ന് അഭിനയിച്ച് തുടങ്ങിയപ്പോഴാണ് മനസിലായത്. അതില്‍ വരാത്ത ഒരു സീനുമുണ്ട്. ഭയങ്കര ഇമോഷണലാണെന്ന് പറഞ്ഞ് കട്ട് ചെയ്യാന്‍ പറഞ്ഞ സീനായിരുന്നു അത്. ഞാനും ലാലേട്ടനും കൂ ടിയുള്ള സീനായിരുന്നു അത്.

usha

സിനിമയില്‍ തിലകന്‍ ചേട്ടന്റെ കഥാപാത്രം മരിച്ചതിന് ശേഷം രാത്രി വിളക്ക് വെച്ച് തിരിച്ചുവരുന്ന ഒരു സീനില്‍ തലേദിവസം കണ്ടതിനെക്കുറിച്ച് സംസാരിക്കുന്ന സീനായിരുന്നു അത്. അതില്‍ തിലകന്‍ ചേട്ടന്റെ അച്ഛന്‍ കഥാപാത്രം ആത്മഹത്യ ചെയ്യുന്നതുമായി ബന്ധപ്പെട്ടും മറ്റും സംസാരിക്കുന്ന സീനായിരുന്നു അത്. അത് ഭയങ്കര സീനായിരുന്നു.

സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തത് ഭയങ്കര ഇമോഷണല്‍ സീന്‍ ആണെന്ന് പറഞ്ഞാണ്. അല്ലെങ്കില്‍ തന്നെ ആ സിനിമയില്‍ വൈകാരികത കൂടുതലാണ്. എനിക്ക് അത് കട്ടായി എന്ന് കേട്ടപ്പോള്‍ വലിയ സങ്കടമായിരുന്നു.

More from Filmibeat

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X