ആദ്യ ഭർത്താവിനോട് കാമുകൻ തുറന്ന് പറഞ്ഞു; ആ രാത്രിയോടെ ജീവിതം മാറി; ഉഷ ഉതുപ്പിന്റെ ജീവിതത്തിൽ സംഭവിച്ചത്

ഇന്ത്യൻ പോപ് ഐക്കൺ ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പിന്റെ മരണ വാർത്തയാണിപ്പോൾ പുറതത് വരുന്നത്. കൊൽക്കത്തയിൽ വെച്ച് തിങ്കളാഴ്ച ജാനി ചാക്കോ മരണപ്പെട്ടെന്നാണ് കുടുംബം അറിയിക്കുന്നത്. 78 വയസായിരുന്നു. വീട്ടിൽ ടിവി കണ്ട് കൊണ്ടിരിക്കവെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. ഉടനെ ആശുപത്രിയിലത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം. അ്ഞ്ജലി എന്ന മകളും സണ്ണി എന്ന മകനുമാണ് ഉഷ ഉതുപ്പിനും ജാനി ചാക്കോ ഉതുപ്പിനുമുള്ളത്.

ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ച ശേഷമാണ് ഉഷ ഉതുപ്പ് ജാനി ചാക്കോ ഉതുപ്പിനെ വിവാഹം ചെയ്യുന്നത്. നാടകീയമായ ചില സംഭവങ്ങൾ ഉഷ ഉതുപ്പിന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. റാമോജി എന്നാണ് ഉഷ ഉതുപ്പിന്റെ ആദ്യ ഭർത്താവിന്റെ പേര്. അക്കാലത്ത് ഉഷ റെസ്റ്റോറന്റുകളിലും ബാറുകളിലും പാട്ടു പാടുന്നയാളായിരുന്നു. ഉഷയുടെ സം​ഗീത കരിയറിന് വലിയ പിന്തുണ നൽകിയ ആളായിരുന്നു റാമോജി. എന്നാൽ ചില പ്രശ്നങ്ങൾ ഇവർക്കിടയിലുണ്ടായി.

Usha Uthup

സന്തോഷകരമല്ലാത്ത വിവാഹ ജീവിതം മുന്നോട്ട് പോകവെയാണ് ഉഷ ഉതുപ്പിന്റെ ജീവിതത്തിലേക്ക് ജാനി ചാക്കോ ഉതുപ്പ് കടന്ന് വരുന്നത്. 1969 ൽ കൊൽക്കത്തയിലെ പ്രസിദ്ധമായ ഒരു നൈറ്റ് ക്ലബിൽ പാടവെയാണ് ഉഷ ഉതുപ്പ് ആദ്യമായി ജാനി ചാക്കോയെ കാണുന്നത്. ഉഷ പാടുമ്പോൾ കാണികൾക്കിടയിൽ മുൻനിരയിൽ ജാനി ചാക്കോയുണ്ടായിരുന്നു. ഇവർ തമ്മിൽ സൗഹൃദത്തിലായി. അന്ന് റാമോജിയുമായുള്ള വിവാഹ ബന്ധം ഉഷ ഉതുപ്പ് അവസാനിപ്പിച്ചിട്ടില്ല.

ജാനി-ഉഷ അടുപ്പം ദൃ‍ഡമായിക്കൊണ്ടിരുന്നു. ഒരിക്കൽ നൈറ്റ് ക്ലബിൽ പാടവെ തന്റെ ഭർത്താവിനോട് ജാനി ചാക്കോ സംസാരിക്കുന്നത് ഉഷയുടെ ശ്രദ്ധയിൽ പെട്ടു. ഷോ കഴിഞ്ഞ ശേഷം ഉഷ തന്റെ ഭർത്താവിനെ തിരയാൻ തുടങ്ങി. എന്നാൽ റാമോജി അവിടെ നിന്നും പോയിരുന്നു. താൻ വീട്ടിലിറക്കാമെന്ന് ജാനി ചാക്കോ പറഞ്ഞു. ഇരുവരും കാറിൽ യാത്ര തിരിച്ചു. യാത്രാമധ്യേ ഇരുവരും ഒന്നും സംസാരിച്ചില്ല.

Usha Uthup

എന്നാൽ പിന്നീട് നടന്ന സംഭവങ്ങൾ ഉഷയുടെ ജീവിതം മാറ്റി മറിച്ചു. വീട്ടിലെത്തിയ ഉഷ ബെൽ അടിച്ചു. പുറത്തേക്ക് വന്ന റാമോജു ജാനി ചാക്കോയെ കണ്ടതോടെ മതി മിസ്റ്റർ ഉതുപ്പ്, നിങ്ങൾക്ക് പോകാമെന്ന് പറഞ്ഞു. ജാനി ചാക്കോ പോയതോടെ ഉഷയോട് താനറിഞ്ഞ വിവരങ്ങൾ റാമോജി പറഞ്ഞു. നിങ്ങളുടെ ഭാര്യയുടെ കാര്യം അറിയില്ല, പക്ഷെ ഞാനവളുമായി സ്നേഹത്തിലാണെന്ന് ജാനി ചാക്കോ ഉതുപ്പ് തന്നോട് പറഞ്ഞെന്ന് റാമോജി വ്യക്തമാക്കി.

ഇത് സത്യമാണോ ജാനിയോട് നിനക്കും സ്നേഹമുണ്ടോ എന്ന് റാമോജി ചോദിച്ചപ്പോൾ ഒരു നിമിഷം ചിന്തിച്ച ഉഷ അതെയെന്ന് തുറന്ന് പറഞ്ഞു. റാമോജിക്ക് അത് ഉൾക്കൊള്ളാനായില്ല. കുറച്ച് നാൾ ഒരുമിച്ച് കഴിഞ്ഞെങ്കിലും ബന്ധം പിരിയാൻ ഉഷ തീരുമാനിച്ചു. പിന്നാലെ ജാനി ചാക്കോ ഉതുപ്പിനെ വിവാഹവും ചെയ്തു.

More from Filmibeat

Read more about: usha uthup
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X