നടി ഉത്തര ഉണ്ണി വിവാഹിതയാവുന്നു! മോതിരം മാത്രമല്ല കാലില്‍ ചിലങ്കയണിച്ച് വരന്‍! വീഡിയോ വൈറല്‍!
അഭിനേത്രിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയാവുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം. ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയത് താരം തന്നെയായിരുന്നു. ഊര്‍മ്മിള ഉണ്ണിക്കും സംയുക്ത വര്‍മ്മയ്ക്കും പിന്നാലെയായാണ് ഉത്തരയും സിനിമയിലേക്ക് എത്തിയത്. അഭിനയത്തില്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോഴും നൃത്തത്തില്‍ സജീവമായിരുന്നു താരം. നൃത്തത്തെ ജീവവായുവായി കൊണ്ടുനടക്കുന്നയാള്‍ കൂടിയാണ് ഈ താരപുത്രി. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
മലയാളത്തില്‍ മാത്രമല്ല തമിഴിലും ഉത്തര അഭിനയിച്ചിരുന്നു. ടെംപിള്‍ സ്റ്റെപ്‌സ് എന്ന നൃത്തവിദ്യാലയവും നടത്തുന്നുണ്ട് ഉത്തര. ഇടയ്ക്ക് അവതാരകയായും താരമെത്തിയിരുന്നു. അഭിനയത്തോട് മാത്രമല്ല സംവിധാനത്തിലും തനിക്ക് താല്‍പര്യമുണ്ടെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ഉത്തര വിവാഹ നിശ്ചയത്തിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് താരപുത്രിക്ക് ആശംസകളുമായി എത്തിയിട്ടുള്ളത്. ഉത്തരയുടെ വിവാഹനിശ്ചയ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ഉത്തര ഉണ്ണി വിവാഹിതയാവുന്നു
താന്‍ വിവാഹിതയാവുകയാണെന്നുള്ള വിശേഷം പങ്കുവെച്ച് ഉത്തര തന്നെയായിരുന്നു എത്തിയത്. നിതേഷ് നായറാണ് താരത്തെ ജീവിതസഖിയാക്കിയത്. കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം നടത്തിയത്. ഇരുകുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടത്തിയത്. ബാംഗ്ലൂളിലെ യു ഐടിഎസ് കമ്പനിയുടെ ഉടമയാണണ് നിതേഷ് നായര്‍. എന്‍ഗേജ്ഡായതായി ആദ്യം അറിയിച്ചത് ഉത്തര തന്നെയായിരുന്നു.

ആഗ്രഹിച്ച പോലൊരു പ്രൊപ്പോസല്‍
സിനിമാസ്റ്റൈലിലുള്ള പ്രൊപ്പോസലായിരുന്നു നിതേഷ് നടത്തിയത്. ഇരുവരുടേയും മാതാപിതാക്കളെ സാക്ഷിനിര്‍ത്തിയായിരുന്നു പ്രൊപ്പോസല്‍. മോതിരമണിയിച്ചതിന് പിന്നാലെയായി ഉത്തരയെ ചേര്‍ത്തുനിര്‍ത്തി ചുംബിച്ചിരുന്നു നിതേഷ്. ഇതിന് പിന്നാലെയായാണ് ഉത്തരയുടെ കാലില്‍ ചിലങ്കയണിച്ചത്. നര്‍ത്തകിയായ താന്‍ ഇത്തരത്തിലൊരു പ്രൊപ്പോസലായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്ന് ഉത്തര പറഞ്ഞിരുന്നു. ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെയായാണ് കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ആശംസകളുമായി ആരാധകരും താരങ്ങളും
തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങള്‍ പകര്‍ത്തിയവര്‍ക്കും ഈ ദിനത്തില്‍ അണിയാനായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തവര്‍ക്കും നന്ദി പറഞ്ഞും ഉത്തര എത്തിയിരുന്നു. നിരവധി പേരാണ് താരത്തിന്റെ വീഡിയോക്ക് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്്. രാധിക റെസിയ, ശില്‍പബാല തുടങ്ങിയവരും ആശംസ അറിയിച്ചിരുന്നു. കമന്റുകള്‍ക്ക് ഉത്തര മറുപടിയും നല്‍കിയിരുന്നു.

സംയുക്തയും ബിജു മേനോനും
ഉത്തരയുടെ സഹോദരിയായ സംയുക്ത വര്‍മ്മയും ഭര്‍ത്താവ് ബിജു മേനോനും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ചെറിയമ്മയ്ക്ക് മകള്‍ ജനിച്ചപ്പോള്‍ തന്നിലേക്കുള്ള സ്‌നേഹം കുറയുമോയെന്ന തരത്തിലുള്ള ആശങ്ക അലട്ടിയിരുന്നതായി മുന്‍പ് സംയുക്ത പറഞ്ഞിരുന്നു. വേദിയില്‍ നിതേഷ് ഉത്തരയെ പ്രൊപ്പോസ് ചെയ്യുമ്പോള്‍ നിറപുഞ്ചിരിയുമായി സംയുക്തയും ബിജുവും ഇരിക്കുന്നുണ്ടായിരുന്നു.
ചിത്രങ്ങളും വീഡിയോയും
ഉത്തര പങ്കുവെച്ച് ചിത്രങ്ങളും വീഡിയോയും ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. ഏപ്രില്‍ അഞ്ചിനാണ് ഇവരുടെ വിവാഹം. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications











