ആഗ്രഹിച്ചത് പോലൊരാള്‍! നിതേഷിനെക്കുറിച്ച് വാചാലയായി ഉത്തര ഉണ്ണി! നടിയാണെന്നറിഞ്ഞത് പിന്നീട്!

മലയാള സിനിമയിലെ ഒരു താരപുത്രി കൂടി വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. അടുത്തിടെയായിരുന്നു വിവാഹനിശ്ചയം നടന്നത്. അഭിനേത്രിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹം ഏപ്രില്‍ മാസത്തിലാണ്. എന്‍ഗേജ്‌മെന്റ് ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരപുത്രി തന്നെയായിരുന്നു എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു. സംയുക്ത വര്‍മ്മയും ബിജു മേനോനുമുള്‍പ്പടെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

നര്‍ത്തകിയായ താന്‍ ആഗ്രഹിച്ചത് പോലെ തന്നെയുള്ള പ്രൊപ്പോസലായിരുന്നു ഭാവിവരന്‍ നടത്തിയതെന്ന് ഉത്തര ഉണ്ണി പറഞ്ഞിരുന്നു. മോതിരം കാലില്‍ ചിലങ്കയും നിതേഷ് അണിയിച്ചിരുന്നു. താന്‍ അഭിനേത്രിയാണെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയുമായിരുന്നില്ലെന്നും പിന്നീടാണ് അത് മനസ്സിലായതെന്നും ഉത്തര ഉണ്ണി പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. താന്‍ മനസ്സില്‍ ആഗ്രഹിച്ചത് പോലെയുള്ളൊരു പങ്കാളിയെയാണ് ലഭിച്ചത്. പ്രണയ വിവാഹമല്ല, പക്കാ അറേഞ്ച്ഡ് വിവാഹമാണ് തന്റേതെന്നും താരം പറയുന്നു.

അവര്‍ക്കായിരുന്നു തിടുക്കം

അവര്‍ക്കായിരുന്നു തിടുക്കം

സംയുക്ത വര്‍മ്മയുടെ കുഞ്ഞനിയത്തിയാണ് ഉത്തര. ചെറിയമ്മയുടെ മകളായ ചിന്നു ചേച്ചിക്കും ബിജു ചേട്ടനുമായിരുന്നു തന്റെ വിവാഹത്തിനായി കൂടുതല്‍ തിരക്കെന്ന് ഉത്തര പറയുന്നു. ഇനി ഇവളെ കല്യാണം കഴിപ്പിക്കാമെന്ന് അവര്‍ നേരത്തെ തന്നെ അമ്മയോട് പറഞ്ഞിരുന്നു. ആഗ്രഹിച്ചത് പോലൊരാളെ കിട്ടിയപ്പോള്‍ പെട്ടെന്ന് നടത്താമെന്നായി അവര്‍. കൂട്ടുകാരില്‍ കൂടുതല്‍ പേരുടേയും വിവാഹം കഴിഞ്ഞു. നേരത്തെ വന്നിരുന്ന ആലോചനകളിലൊന്നും വലിയ താല്‍പര്യമുണ്ടായിരുന്നില്ല. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. വിവാഹ ശേഷം ബാംഗ്ലൂരിലും കൊച്ചിയിലുമായി നില്‍ക്കാനാണ് പ്ലാനെന്നും ഉത്തര പറയുന്നു.

ആഗ്രഹിച്ചത് പോലൊരാളെ

ആഗ്രഹിച്ചത് പോലൊരാളെ

പക്വതയുള്ളയാളായിരിക്കണം ജീവിതപങ്കാളി എന്നാഗ്രഹിച്ചിരുന്നു. ജീവിതത്തെ ഗൗരവമായി കാണാന്‍ കഴിയുന്നൊരാളായിരിക്കണം. അച്ഛനൊപ്പമിരുന്ന് സംസാരിക്കാന്‍ പറ്റണം. തന്നേക്കാള്‍ വിവരമുള്ള, കാര്യങ്ങളെക്കുറിച്ചെല്ലാം പറഞ്ഞുതരാന്‍ കഴിയുന്നൊരാളായിരിക്കണമെന്നും ഉ്ത്തര ആഗ്രഹിച്ചിരുന്നു. കാത്തിരിപ്പിനൊടുവിലായെത്തിയ നിതേഷില്‍ ഈ ഗുണങ്ങളെല്ലാമുണ്ടായിരുന്നു.

നര്‍ത്തകിയാണെന്നറിയാം

നര്‍ത്തകിയാണെന്നറിയാം

അമ്മ നടിയാമെന്നറിയാമെങ്കിലും തന്റെ സിനിമകളെക്കുറിച്ച് അദ്ദേഹത്തിന് അറിയുമായിരുന്നിലെന്ന് ഉത്തര പറയുന്നു. നൃത്തം കണ്ടാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. നൃത്തം ചെയ്യുന്നത് തുടരണമെന്നും പറഞ്ഞിരുന്നു. പിന്നെയാണ് താന്‍ സിനിമയില്‍ അഭിനയിച്ചെന്നറിഞ്ഞത്. വലിയ ഡാന്‍സ് പെര്‍ഫോമന്‍സുകള്‍ ചെയ്യുന്നുണ്ടെന്നറിഞ്ഞതും അപ്പോഴായിരുന്നുവെന്നും ഉത്തര പറയുന്നു.

അറേഞ്ച്ഡ് മാര്യേജാണ്

അറേഞ്ച്ഡ് മാര്യേജാണ്

അറേഞ്ച്ഡ് മാര്യേജായിരിക്കും തന്റേതെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കൂടുതലും ടിപ്പിക്കല്‍ കുടുംബത്തില്‍ നിന്നുള്ള ആലോചനകളാണ് മാട്രിമോണിയല്‍ സൈറ്റുകളിലൂടെ വരുന്നത്. ഇതും അത്തരത്തിലൊന്നായിരിക്കുമെന്നായിരുന്നു കരുതിയത്. അമ്മ പറഞ്ഞപ്പോള്‍ പോയി കാണെന്ന് പറയുകയായിരുന്നു. മെസ്സേജ് പോലും അയയ്ക്കാതെ നേരില്‍ കാണുകയായിരുന്നു. കൊച്ചിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അന്നദ്ദേഹം കൊച്ചിയിലുണ്ടായിരുന്നു.

ഒരു മാസത്തിനുള്ളില്‍

ഒരു മാസത്തിനുള്ളില്‍

നേരില്‍ കണ്ട് സംസാരിച്ചപ്പോള്‍ ഇഷ്ടമായി. പിന്നീട് നിരവധി തവണ അദ്ദേഹത്തെ കണ്ടിരുന്നു. ഇതിന് ശേഷമാണ് കുടുംബത്തോടൊപ്പം അദ്ദേഹം വീട്ടില്‍ വന്നത്.അച്ഛനും അമ്മയ്ക്കും അദ്ദേഹത്തെ ഇഷ്ടമായിരുന്നു. അവര്‍ക്കും ഇഷ്ടമായതോടെ ഇതാണ് ശരിയായ ആള്‍ എന്ന് തോന്നിയിരുന്നു. എന്റെ മാത്രം തോന്നലാണോയെന്നായിരുന്നു മുന്‍പുണ്ടായിരുന്ന ചിന്ത. എല്ലാവരും നല്ലത് പറഞ്ഞപ്പോള്‍ അതങ്ങ് ഉറപ്പിക്കുകയായിരുന്നു. കണ്ടുമുട്ടി ഒരു മാസത്തിനുള്ളില്‍ മോതിരമാറ്റവും കഴിഞ്ഞു.

പ്രൊപ്പോസല്‍ രംഗം

പ്രൊപ്പോസല്‍ രംഗം

പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള പ്രൊപ്പോസലായിരുന്നു നിതേഷ് നടത്തിയത്. ഇരുവരുടേയും മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ പ്രൊപ്പോസ് ചെയ്യണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. വീട്ടില്‍ വെച്ച് ചെയ്യാമെന്നായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീടത് എന്‍ഗേജ്‌മെന്റിലേക്ക് മാറ്റുകയായിരുന്നു. സിന്‍ഡ്രല്ലയുടെ കഥയിലെ ഷൂവിനെക്കുറിച്ച് താനെപ്പോഴും പറയാറുണ്ടായിരുന്നു. ഈ സിന്‍ഡ്രല്ലയ്ക്ക് ചിലങ്കയാണ് എല്ലാം എന്ന് മനസ്സിലാക്കിയാണ് നിതേഷ് അങ്ങനെ ചെയ്തത്. ഇനി നൃത്തം ചെയ്യുമ്പോള്‍ തന്നെ ഓര്‍ക്കുമല്ലോയെന്ന് പറഞ്ഞിരുന്നതായും ഉത്തര പറയുന്നു. കുടുംബ ജീവിതവും നൃത്തവും ഒരുപോലെ കൊണ്ടുപോവാന്‍ കഴിയണമെന്നാണ് കക്ഷി പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X