ദിലീപിനും കാവ്യയ്ക്കുമൊപ്പം ഉത്തരയും ഭർത്താവും, ചിത്രം പങ്കുവെച്ച് നടി, കാവ്യയുടെ ലുക്ക് വൈറൽ

ഏപ്രിൽ 5 ന് ആയിരുന്നു നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹം. ബെംഗളൂരുവില്‍ ഐടി കമ്പനി ജീവനക്കാരനാണ് നിതേഷാണ് ഉത്തരയുടെ വരൻ.. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. 2020 ഏപ്രില്‍ മാസത്തിൽ നടത്താനിരുന്ന വിവാഹം കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട് ഒരു വർഷത്തിനു ശേഷമാണ് വിവാഹം നടത്തിയത്.. ഉത്തര തന്നെയായിരുന്നു വിവാഹം മാറ്റിവെച്ച വിരം പ്രേക്ഷകരെ അറിയിച്ചത്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഉത്തര ഉണ്ണിയുടെ വിവാഹ ചിത്രങ്ങളാണ്. നടി തന്നെയാണ് പ്രേക്ഷകർക്കായി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഈ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. കാവ്യയ്ക്കും ദിലീപനും ഒപ്പമുള്ള ചിത്രമാണ് ഉത്തര പങ്കുവെച്ചിരിക്കുന്നത്. ഉത്തരയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്.

കാവ്യ മാധവനും- ദിലീപ്

കാവ്യ മാധവന്റേയും ദിലീപിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കാവു ദിലീപ് ഏട്ടൻ എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരങ്ങളുടെ രണ്ട് ചിത്രങ്ങളാണ് ഉത്തര പങ്കുവെച്ചിരിക്കുന്നത്. ഒരേനിറത്തിലുള്ള വസ്ത്രമായിരുന്നു കാവ്യയും ദിലീപും ധരിച്ചിരുന്നത്. ഉത്തരയ്ക്കും കുടുംബത്തിനൊടൊപ്പമുള്ള ചിത്രവും ദിലീപും കാവ്യയും മാത്രമുള്ള മറ്റൊരു ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. ഒറഞ്ച് നിറത്തിലുളള വസ്ത്രമാണ് വധു വരന്മാർ ധരിച്ചിരിക്കുന്നത്. ഹൽദി ചിത്രങ്ങളാണിവ.

പ്രേക്ഷകരുടെ ആശംസ

സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങൾ മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്.. മനോഹരം എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ താരങ്ങൾക്ക് ആശംസയും ആരാധകർ നേരുന്നുണ്ട്. ഉത്തരയുടെ ഹൽദി ചടങ്ങിനെത്തിയ ദിലീപിന്റേയും കാവ്യയുടേയും ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ കാവ്യ സജീവമല്ലെങ്കിലും പൊതുവേദികളിൽ സജീവമാണ്. അടുത്ത സുഹൃത്തുക്കളുടെ വിവാഹത്തിന് നടി എത്താറുണ്ട്. എന്നാൽ മകളെ അധികം പുറം ലോകത്ത് കൊണ്ട് വരാറില്ല.

വിവാഹത്തിന് ശേഷമുള്ള  വിശേഷങ്ങൾ

വിവാഹാത്തിന് ശേഷം പുതിയ വിശേഷങ്ങൾ പങ്കുവെച്ച് നടി രംഗത്തെത്തിയിരുന്നു. വിവാഹ വസ്ത്രത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന കൗതുകത്തെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. താലി കെട്ടിന് അണിഞ്ഞിരുന്ന സാരിയിൽ ഉത്തരാ സ്വയംവരം കഥ വരച്ചിട്ടുണ്ടായിരുന്നു. മ്യൂറല്‍ പെയിന്റിങ് പോലെ, കേരള പട്ടുസാരിയില്‍ അക്കര്‍ലിക് നിറങ്ങള്‍ ഉപയോഗിച്ച് വരപ്പിച്ചതായിരുന്നു. അമ്മയുടെ ആശയമാണ്. മൂന്ന് ദിവസം കൊണ്ടാണ് അത് തയ്യാറാക്കിയത്. സാരിയുടെ വലുപ്പത്തില്‍ ഉത്തര സ്വയം വരം കഥ മുഴുവന്‍ വരച്ചിട്ടുണ്ട്. സാരി നിവര്‍ത്തി വിരിച്ചാല്‍ അത് കാണാം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നർത്തകി

ഭരതനാട്യം നർത്തകിയായ ഉത്തര 'വവ്വാൽ പശങ്ക' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം 'ഇടവപ്പാതി' ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്. നയന്‍ത് മന്ത്, പോ പ്രിന്റ്‌സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

ചിത്രം കടപ്പാട്, നടിയുടെ ഇൻസ്റ്റഗ്രാം

Read more about: kavya madhavan dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X