തടി വല്ലാതെ കൂടി! ഇനി ഡാന്‍സ് ചെയ്യാനാവുമോയെന്ന ആശങ്ക! ആ ദിനങ്ങളെക്കുറിച്ച് ഉത്തര ഉണ്ണി

യൂട്യൂബ് ചാനലുമായി സജീവമാണ് ഉത്തര ഉണ്ണി. നൃത്തം മാത്രമല്ല ജീവിത വിശേഷങ്ങളും വ്‌ളോഗിലൂടെയായി കാണിക്കാറുണ്ട്. ഗര്‍ഭിണിയായത് മുതല്‍ മകള്‍ ജനിച്ചതും, അവളുടെ വളര്‍ച്ചയിലെ സന്തോഷങ്ങളുമെല്ലാം അവര്‍ വ്‌ളോഗിലൂടെ പങ്കിടുന്നുണ്ട്. ഇപ്പോഴിതാ തന്റെ വെയ്റ്റ് ലോസ് ജേണിയെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഡെലിവറി കഴിഞ്ഞപ്പോഴത്തേക്ക് 20 കിലോയോളം കൂടിയിരുന്നു ഞാന്‍. എന്നെ കാണാന്‍ കൊള്ളില്ലേ എന്ന തരത്തിലുള്ള ചിന്തയൊക്കെ വന്നിരുന്നു. ഫീഡിംഗായത് കൊണ്ട് ഭയങ്കര വിശപ്പായിരുന്നു. അതുപോലെ ഓരോ ക്രേവിംഗ്‌സുമായിരുന്നു. എണ്ണ തേച്ചുള്ള കുളിയൊക്കെ കഴിഞ്ഞ് വരുമ്പോള്‍ നല്ല വിശപ്പ് തോന്നും. അപ്പോള്‍ വാരിവലിച്ച് കഴിക്കും. പ്രഗ്നന്റായ സമയത്ത് എനിക്ക് ഫുഡ് ക്രേവിംഗ്‌സ് കുറവായിരുന്നു. ഫുഡ് കാണുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരുന്ന അവസ്ഥയായിരുന്നു. എന്നാല്‍ പ്രസവ ശേഷം ഭയങ്കര വിശപ്പായിരുന്നു. പ്രസവം കഴിഞ്ഞുള്ള അഞ്ചാറ് മാസങ്ങളിലാണ് നന്നായി വെയ്റ്റ് കൂടിയത്.

ഇനി ഡാന്‍സിലേക്ക് തിരിച്ച് വരാന്‍ കഴിയുമോ, ഇതെങ്ങനെ കുറയ്ക്കും എന്നൊക്കെ ഓര്‍ത്ത് നല്ല ടെന്‍ഷനായിരുന്നു. നമ്മള്‍ ഫിറ്റായിരുന്നാലേ നല്ല രീതിയില്‍ ഡാന്‍സ് ചെയ്യാന്‍ കഴിയുകയുള്ളൂ. ഇതൊക്കെ ഇങ്ങനെയാണ്, ഒരു പ്രായം കഴിഞ്ഞാല്‍ തടി വരും. പിന്നെ അത് പോവില്ല. അത് പാരമ്പര്യമാണ്. നമ്മുടെ കുടുംബത്തില്‍ എല്ലാവരും ഇങ്ങനെയാണെന്നൊക്കെയായിരുന്നു അമ്മ പറഞ്ഞത്. അതുംകൂടി കേട്ടതോടെ നല്ല ഡൗണായിരുന്നു. അതിന് ശേഷമായിരുന്നു വെയ്റ്റ് ലോസ് ജേണി തുടങ്ങുന്നത്. കഴിക്കുന്ന ഭക്ഷണങ്ങളുടെ ഫോട്ടോസൊക്കെ അയച്ച് കൊടുക്കണമായിരുന്നു. അങ്ങനെയാണ് ഞാന്‍ വ്യത്യസ്തമായ റെസിപ്പീസ് പരീക്ഷിച്ച് തുടങ്ങിയത്. വെയ്റ്റ് ലോസ് ജീവിതത്തിന്റെ ഭാഗമായി മാറ്റുകയായിരുന്നു ഞാന്‍. കേവലം മൂന്നോ നാലോ മാസം മാത്രമല്ല അത്.

Utthara unni about her weight loss journey
Photo Credit: Utthara unni/ Facebook

ഡിന്നര്‍ നേരത്തെ കഴിക്കാറുണ്ടായിരുന്നു. മെറ്റബോളിസം കൃത്യമാവും. നേരത്തെ ഉറങ്ങാനും പറ്റും. ജങ്ക് ഫുഡ് ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. പെട്ടെന്ന് തന്നെ വലിയൊരു ഡയറ്റ് പ്ലാനിലേക്ക് പോവുന്നത് ശരിയല്ല. അങ്ങനെ ചെയ്യുമ്പോള്‍ പെട്ടെന്ന് മടുപ്പ് വരും. ചെറിയ മാറ്റങ്ങള്‍ വരുത്തി തുടങ്ങിയാല്‍ മതി. പിന്നീട് പതിയെ ട്രാക്കിലേക്ക് മാറുക. നന്നായി വെള്ളം കുടിക്കണമെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. ഇഷ്ടമുള്ള ഫുഡ് ഒഴിവാക്കുമ്പോള്‍ അത് നമ്മളെ മാനസികമായി ബാധിക്കും. അതിനാല്‍ ആദ്യം അളവ് കുറയ്ക്കുക. നാല് ചപ്പാത്തി കഴിക്കുന്നയാള്‍ രണ്ട് ചപ്പാത്തി എടുക്കുക. പതിയെയായി കുറച്ച് വരുമ്പോള്‍ അത് നമ്മുടെ ശരീരത്തിനും സെറ്റാവും. എല്ലാം ഒഴിവാക്കിയൊന്നും നമുക്ക് ജീവിക്കാന്‍ കഴിയില്ല. ഇടയ്‌ക്കൊരു ചീറ്റ് ഡേ ഒക്കെയാവാം. പിന്നീട് ആ ഡേയ്ക്ക് വേണ്ടി കാത്തിരിക്കുന്ന അവസ്ഥ വരും.

കൃത്യമായ ഉറക്കമാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. എത്ര നേരത്തെ കിടക്കാന്‍ കഴിയുമോ അത് വളരെ നല്ലതാണ്. വെയ്റ്റ് ലോസ് ജേണിക്ക് വേണ്ടി മാത്രമല്ല ജീവിതത്തില്‍ തന്നെ നല്ല കാര്യമാണ് അത്. വെയ്റ്റ് ലോസ് ചെയ്തിരുന്ന സമയത്ത് ഞാന്‍ ഇടയ്ക്ക് ചോക്ലേറ്റൊക്കെ കഴിക്കുമായിരുന്നു. വല്ലപ്പോഴും ഒരു ചോക്ലേറ്റ് കഴിക്കുന്നതിലൊന്നും പ്രശ്‌നമില്ല.എക്‌സര്‍സൈസ് പ്രധാന കാര്യമാണ്. എന്നാല്‍ തുടക്കത്തില്‍ ഓവറായി ചെയ്യാതെ ചെറിയ രീതിയില്‍ തുടങ്ങുക. പിന്നീട് കൂട്ടുക. മെയ്ന്‍ ഗോളായി ഇത് വെച്ചാല്‍ അത് നിലനിര്‍ത്താന്‍ പാടായി വരും.ആദ്യത്തെ മാസം വെയ്റ്റ് കുറഞ്ഞേയില്ല. അത് ഭയങ്കര ഡിപ്രസിംഗായിരുന്നു. പിന്നെ ഒരു കിലോ കുറഞ്ഞു. പിന്നീട് പടാപടാന്നായി വെയ്റ്റ് കുറയുകയായിരുന്നു. പതുക്കെയായാലും ഞാനിത് കുറയ്ക്കുമെന്ന് തീരുമാനിക്കുക. മറ്റൊരാളുടെ വെയ്റ്റ് ലോസ് ജേണിയുമായി താരതമ്യം ചെയ്യരുത്. അത് ശരിയായ കാര്യമല്ലെന്നും ഉത്തര പറയുന്നു.

More from Filmibeat

Read more about: urmila unni uthara unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X